You are Here : Home / USA News

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍

Text Size  

Story Dated: Tuesday, March 15, 2016 12:52 hrs UTC

ജോണിക്കുട്ടി പിള്ളവീട്ടില്‍

 

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ ഓശാന ഞായറോടുകൂടി ആരംഭിക്കുന്നതാണ്. മാര്‍ച്ച് 20, ഓശാന ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 10 മണിക്ക് ആരംഭിക്കും. കുരുത്തോല വിതരണം, പ്രദക്ഷിണം, ദേവാലയ പ്രവേശനം തുടര്‍ന്ന ആഘോഷമായ പാട്ടുകുര്‍ബാനയെ തുടര്‍ന്ന് കുട്ടികളുടെ കുരിശിന്റെ വഴി. അന്നേദിവസം വൈകീട്ട് 5.30 തിന് കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. മാര്‍ച്ച് 24, പെസഹാ വ്യാഴാഴ്ചത്തെ കാല്‍ കഴുകല്‍ ശുശ്രൂഷ വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധകുര്‍ബ്ബാനയും ആരാധനയും ഉണ്ടായിരിക്കും. മാര്‍ച്ച് 25, ദുഃഖവെള്ളിയാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം 5 മണിക്ക് കുരിശിന്റെ വഴിയോടുകൂടി ആരംഭിക്കും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ കുരിശിന്റെ വഴി ദേവാലയത്തിനു പുറത്തുകൂടി നടത്തപ്പെടുന്നതാണ്. തുടര്‍ന്ന് ദേവായത്തില്‍ പീഡാനുഭവ വായനകള്‍, കയ്പുനീര്‍ വിതരണം എന്നിവയെ തുടര്‍ന്ന് പാരീഷ്ഹാളില്‍ പഷ്ണികഞ്ഞി വിതരണവും ഉണ്ടായിരിക്കും. മാര്‍ച്ച് 26, ദുഃഖശനിയാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാനയും, ജ്ഞാനസ്‌നാന വ്രത നവീകരണവും തുടര്‍ന്ന് പുതിയ വെളിച്ചവും പുതിയ വെള്ളവും വെഞ്ചരിക്കലും, കുടുംബങ്ങളിലേക്ക് വിതരണവും ഉണ്ടാകും. ഉയര്‍ച്ച തിരുന്നാളിന്റെ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച രാത്രി 7 മണിക്ക് ആരംഭിക്കും. ഇടവക വികാരി റവ.ഫാ. തോമസ് മുളവനാല്‍ മുഖ്യ കാര്‍മ്മികനും അസി.വികാരി റവ.ഫാ.ജോസ് ചിറപ്പുറത്ത് സഹകാര്‍മ്മികനും ആയിരിക്കും. മാര്‍ച്ച് 27, ഈസ്റ്റര്‍ ഞായാറാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. പീഢാനുഭവ വാരാചരണത്തിന് ഒരുക്കമായിട്ടുള്ള കുരിശിന്റെ വഴിയിലും വിശുദ്ധ വാരത്തിലെ തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളെയും ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലേക്ക് വികാരി ഫാ.തോമസ് മുളവനാല്‍ സ്വാഗതം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.