You are Here : Home / USA News

പ്രവാസി സ്ഥാനാര്‍ത്ഥി­കള്‍ക്ക് ഇന്തോ മല­യാളി ചേംബര്‍ ഓഫ് കൊമേ­ഴ്‌സിന്റെ പിന്തുണ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 15, 2016 02:05 hrs UTC

പ്രവാസി മല­യാ­ളി­ക­ളു­ടേ­യും, നാട്ടില്‍ തിരി­കെ­യെ­ത്തിയ പ്രവാ­സി­ക­ളു­ടേയും അവ­കാ­ശ­ങ്ങള്‍ സംര­ക്ഷി­ക്കു­ന്ന­തി­നായി വിവിധ മണ്ഡ­ല­ങ്ങ­ളില്‍ സ്ഥാനാര്‍ത്ഥി­കളെ നിര്‍ത്താ­നുള്ള ഇന്ത്യന്‍ പ്രവാസി കോണ്‍ഗ്രസ് കമ്മി­റ്റി­യുടെ തീരു­മാനം വളരെ സ്വാഗ­താര്‍ഹ­മാ­ണെന്ന് ഇന്തോ അമേ­രി­ക്കന്‍ മല­യാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് എക്‌സി­ക്യൂ­ട്ടീവ് വില­യി­രു­ത്തി. കേര­ള­ത്തിന്റെ സമ്പദ് വ്യവ­സ്ഥ­യില്‍ പ്രവാ­സി­ക­ളുടെ ഗണ്യ­മായ സംഭാ­വന ഉണ്ടെ­ന്നി­രിക്കെ മാറി­മാറി വരുന്ന സര്‍ക്കാ­രു­കള്‍ പ്രവാ­സി­ക­ളുടെ ആവ­ശ്യ­ങ്ങള്‍ അവ­ഗ­ണി­ക്കു­ക­യാ­ണ്. അത്തരം ഒരു സാഹ­ച­ര്യ­ത്തില്‍ വിജ­യ­പ­രാ­ജ­യ­ങ്ങള്‍ക്ക­പ്പുറം പ്രവാ­സി­ക­ളുടെ ശബ്ദം മുഖ്യ­ധാ­ര­യി­ലേക്ക് കൊണ്ടു­വ­രു­ന്ന­തിന് ഇത്തരം ധീര­മായ ശ്രമ­ങ്ങള്‍ക്ക് കഴി­യു­മെന്നും അതിന് ഇന്തോ മല­യാളി ചേംബര്‍ ഓഫ് കൊമേ­ഴ്‌സിന്റെ സമ്പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യു­ന്നു­വെന്ന് ചേംബ­റിന്റെ എക്‌സി­ക്യു­ട്ടീ­വിനു വേണ്ടി പ്രസി­ഡന്റ് മാധ­വന്‍ ബി. നായ­രും, ജന­റല്‍ സെക്ര­ട്ടറി ജോയ് ഇട്ടനും സംയുക്ത പ്രസ്ഥാ­വ­ന­യില്‍ അറി­യി­ച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.