You are Here : Home / USA News

ഷിക്കാഗോ സീറോ മല­ബാര്‍ രൂപ­ത­യില്‍ പാസ്റ്റ­റല്‍ കൗണ്‍സില്‍ സമ്മേ­ളനം 2016 ഏപ്രില്‍ 9-ന് ശനി­യാഴ്ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 16, 2016 03:17 hrs UTC

ഷിക്കാഗോ: സെന്റ് തോമസ് സീറോ മല­ബാര്‍ രൂപ­ത­യില്‍ 2015- 16 വര്‍ഷ­ങ്ങ­ളി­ലേ­ക്കായി രൂപീ­ക­രി­ക്ക­പ്പെ­ട്ടി­രി­ക്കുന്ന പാസ്റ്റ­റല്‍ കൗണ്‍സി­ലിന്റെ രണ്ടാ­മത്തെ സമ്മേ­ളനം 2016 ഏപ്രില്‍ ഒമ്പതാം തീയതി ശനി­യാഴ്ച രാവിലെ 9.30 മുതല്‍ വൈകു­ന്നേരം 4.30 വരെ ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ കത്തീ­ഡ്ര­ലില്‍ വച്ച് നട­ത്ത­പ്പെ­ടും. രൂപ­താ­ധ്യ­ക്ഷ­നായ മെത്രാന്റെ അംഗീ­കാ­ര­ത്തിന് വിധേ­യ­പ്പെ­ട്ടു­കൊണ്ട് രൂപ­ത­യുടെ ഭര­ണ­പ­രവും അജ­പാ­ല­ന­പ­ര­വു­മായ കാര്യ­ങ്ങള്‍ കൂടു­തല്‍ കാര്യ­ക്ഷ­മവും സജീ­വ­വു­മാ­ക്കാന്‍ സഹാ­യ­ക­മാ­കുന്ന പ്രായോ­ഗിക നിര്‍ദേ­ശ­ങ്ങള്‍ നല്‍കുക എന്ന­താണ് പാസ്റ്ററല്‍ കൗണ്‍സി­ലിന്റെ മുഖ്യ ഉത്ത­ര­വാ­ദി­ത്വം. ഷിക്കാഗോ കേന്ദ്ര­മാ­ക്കി­യുള്ള സീറോ മല­ബാര്‍ രൂപ­ത­യുടെ 36 ഇട­വ­ക­ക­ളില്‍ നിന്നും 38 മിഷ­നു­ക­ളില്‍ നിന്നു­മായി 109 പ്രതി­നി­ധി­കള്‍ ഉള്‍ക്കൊ­ള്ളു­ന്ന­താണ് ഇപ്പോ­ഴത്തെ പാസ്റ്റ­റല്‍ കൗണ്‍സില്‍. രൂപ­ത­യുടെ വിവി­ധ­ങ്ങ­ളായ പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് മാര്‍ഗ്ഗ­നിര്‍ദേശങ്ങള്‍ രൂപ­പ്പെ­ടു­ത്തുന്ന പാസ്റ്റ­റല്‍ കൗണ്‍സില്‍ മീറ്റിം­ഗില്‍ അംഗ­ങ്ങള്‍ എല്ലാ­വരും പങ്കെ­ടു­ക്കു­മെന്ന് പ്രതീ­ക്ഷി­ക്കു­ന്ന­തായി രൂപതാ ചാന്‍സി­ലര്‍ റവ. ഡോ. സെബാ­സ്റ്റ്യന്‍ വേത്താ­നത്ത് അറി­യി­ച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.