You are Here : Home / USA News

എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്‌സി സീറോ മല­ബാര്‍ ദേവാലയ വാര്‍ഷി­കാ­ഘോഷം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 16, 2016 03:18 hrs UTC

എഡിന്‍ബര്‍ഗ്: എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്‌സി സീറോ മല­ബാര്‍ കത്തോ­ലിക്കാ പള്ളി­യുടെ ഇട­വക സ്ഥാപ­ന­ത്തിന്റെ അഞ്ചാം വാര്‍ഷി­കാ­ഘോഷ പരി­പാ­ടി­കള്‍ക്ക് തുട­ക്കം­കു­റി­ച്ചു. ആഘോ­ഷ­പ­രി­പാ­ടി­ക­ളുടെ ആരം­ഭം­കു­റി­ച്ചു­കൊണ്ട് നട­ത്ത­പ്പെട്ട ആഘോ­ഷ­മായ ദിവ്യ­ബ­ലി­യില്‍ രൂപതാ ബിഷപ്പ് അഭി­വന്ദ്യ മാര്‍ ജേക്കബ് അങ്ങാ­ടി­യത്ത് മുഖ്യ­കാര്‍മി­കത്വം വഹിച്ചു. നിയുക്ത വികാരി ഫാ. വില്‍സന്‍ ആന്റണി, അഭി­വന്ദ്യ പിതാ­വിന് സ്വാഗതം ആശം­സി­ക്കു­ക­യും, കത്തിച്ച തിരി നല്‍കി സ്വീക­രി­ക്കു­കയും ചെയ്തു. കൈക്കാ­ര­ന്മാ­രായ ബിജു ജോസ­ഫും, ബിനു ജോര്‍ജും ചേര്‍ന്ന് പൂച്ചെണ്ട് നല്‍കി പിതാ­വിനെ സ്വാഗതം ചെയ്തു. പുതു­തായി നിയ­മി­ത­നായ ഫാ. വില്‍സന്‍ ആന്റണി അച്ചനെ പിതാവ് പരി­ച­യ­പ്പെ­ടു­ത്തു­ക­യും, അദ്ദേ­ഹ­ത്തിന്റെ വികാ­രി­യാ­യി­ട്ടുള്ള നിയ­മനം അറി­യി­ക്കു­കയും ചെയ്തു. സെക്ര­ട്ടറി തോമസ് വര്‍ഗീസ് വില്‍സന്‍ അച്ചനെ പൂച്ചെണ്ട് നല്‍കി സ്വാഗതം ചെയ്തു. അഭി­വന്ദ്യ അങ്ങാ­ടി­യത്ത് പിതാവ് നട­ത്തിയ ആമുഖ പ്രസം­ഗ­ത്തില്‍ ചുരു­ങ്ങിയ കാല­യ­ള­വി­നു­ള്ളില്‍ ഇട­വക കൈവ­രിച്ച നേട്ട­ങ്ങളെ അഭി­ന­ന്ദി­ക്കു­ക­യും, ഇതിനു പിന്നില്‍ പ്രവര്‍ത്തച്ച എല്ലാ­വര്‍ക്കും പ്രത്യേകം നന്ദി പറ­യു­ക­യും, തങ്ങ­ളുടെ കുഞ്ഞു­ങ്ങളെ അടി­യു­റച്ച ദൈവ­വി­ശ്വാ­സ­ത്തിലും നമ്മുടെ പാര­മ്പ­ര്യ­ത്തിലും വളര്‍ത്ത­ണ­മെന്ന് മാതാ­പി­താ­ക്കളെ ഓര്‍മി­പ്പി­ക്കു­കയും ചെയ്തു. വിശുദ്ധ കുര്‍ബാ­ന­യില്‍ നിര­വധി വൈദീ­കര്‍ സഹ­കാര്‍മി­ക­രാ­യി­രു­ന്നു. ബിജു മല­യാ­റ്റൂ­രിന്റെ നേതൃ­ത്വ­ത്തില്‍ ഗായ­ക­സംഘം ആല­പിച്ച ശ്രുതി­മ­ധു­ര­മായ ഗാന­ങ്ങള്‍ വിശുദ്ധ കര്‍മ്മാ­ദി­കള്‍ ഭക്തി­സാ­ന്ദ്ര­മാ­ക്കി. പൊതു­സ­മ്മേ­ള­ന­ത്തില്‍ സി.­സി.ഡി കോര്‍ഡി­നേ­റ്റര്‍ ആന്റണി മാത്യു സ്വാഗതം ആശം­സി­ച്ചു. ഇട­വ­ക­യുടെ ആത്മീ­യവും ഭൗതീ­ക­വു­മായ വളര്‍ച്ച­യില്‍ പ്രധാന പങ്കു­വ­ഹിച്ച മുന്‍ വികാരി ഫാ. റാഫേ­യല്‍ അച്ചന്റെ നിസ്തു­ല­മായ പ്രവര്‍ത്ത­ന­ങ്ങളെ പ്രത്യേകം സ്മരി­ക്കു­ക­യും, ഇട­വ­ക­യുടെ നാമ­ത്തില്‍ നന്ദിയും കട­പ്പാടും രേഖ­പ്പെ­ട­ത്തു­കയും ചെയ്തു. അതു­പോ­ലെ­തന്നെ പുതു­തായി നിയ­മി­ത­നായ ബഹു. വില്‍സണ്‍ ആന്റ­ണി­യ­ച്ചനെ ഇട­വ­ക­യി­ലേക്ക് സ്വാഗതം ചെയ്യു­കയും ചെയ്തു. തുടര്‍ന്ന് പിതാവ് ഇട­വ­ക­യില്‍ നട­പ്പാ­ക്കുന്ന അഞ്ചിന പരി­പാ­ടി­ക­ളുടെ ഉദ്ഘാ­ട­ന­വും, പല പരി­പാ­ടി­ക­ളു­ടേയും ആരം­ഭം­കു­റി­ക്കു­കയും ചെയ്തു. സെന്റ് വിന്‍സെന്റ് ഡി പോള്‍ സംഘ­ട­ന­യുടെ ആരംഭം കുറി­ച്ചു­കൊണ്ട് താത്കാ­ലിക പ്രസി­ഡന്റ് സിബി വര്‍ഗീസ് പിതാ­വില്‍ നിന്നും പ്രഥമ അംഗത്വം സ്വീക­രി­ച്ചു. ഇട­വ­ക­യുടെ സ്മര­ണിക രൂപീ­ക­ര­ണ­ത്തി­നു തുട­ക്കം­കു­റി­ച്ചു­കൊണ്ട് ജെയി­സണ്‍- ജോളി ദമ്പ­തി­കള്‍ മുനേ­നോ­ട്ടു­വ­ന്നു. അഭി­വന്ദ്യ പിതാവ് രണ്ടു കുട്ടി­ക­ള്‍ക്ക് പുസ്ത­ക­ങ്ങള്‍ നല്‍കി­ക്കൊണ്ട് ഡിവൈന്‍ മേഴ്‌സി ഗ്രന്ഥ­ശാ­ലയ്ക്ക് തുട­ക്കം­കു­റി­ച്ചു. കൊച്ചു­കു­ട്ടി­കളെ ഉറച്ച ദൈവ­വി­ശ്വാ­സ­ത്തി­ലേക്ക് നയി­ക്കു­വാ­നാ­യി, മാലാ­ഖ­മാ­രുടെ സൈന്യ മാസിക ആദ്യ­മാ­യി, ഇട­വ­ക­യിലെ കുട്ടി­കള്‍ക്ക് വിത­രണം ചെയ്തു­കൊണ്ട് ആരംഭം കുറി­ച്ചു. മുന്‍ വികാരി ബഹു. റാഫേ­യല്‍ അച്ചന്‍ കഴിഞ്ഞ ക്രിസ്തു­മ­സി­നോ­ട­നു­ബ­ന്ധിച്ച് നട­ത്തിയ വിവിധ മത്സ­ര­ങ്ങ­ളില്‍ വിജ­യി­ക­ളാ­യി­ട്ടു­ള്ള­വര്‍ക്ക് സമ്മാ­ന­ങ്ങള്‍ തദ­വ­സ­ര­ത്തില്‍ വിത­രണം ചെയ്തു. വികാരി ഫാ. വില്‍സണ്‍ ആന്റണി അഭി­വന്ദ്യ അങ്ങാ­ടി­യത്ത് പിതാ­വി­നും, പങ്കെ­ടുത്ത എല്ലാ­വര്‍ക്കും, ആഘോഷ പരി­പാ­ടി­കള്‍ക്ക് നേതൃത്വം നല്‍കി­യ­വര്‍ക്കും നന്ദി പറ­ഞ്ഞു­കൊണ്ട് സമാ­പന പ്രസംഗം നട­ത്തി. ആഘോ­ഷ­പ­രി­പാ­ടി­ക­ളില്‍ ഇട­വ­കാം­ഗ­ങ്ങള്‍ക്ക് പുറമെ അഭ്യു­ദ­യ­കാം­ക്ഷി­ക­ളും, അന്യ­മ­ത­സ്ഥ­രു­മായ നിര­വധി പേരും പങ്കെ­ടു­ത്തത് ഒരു നവ്യാ­നു­ഭ­വ­മാ­യി­രു­ന്നു. വിഭ­വ­സ­മൃ­ദ്ധ­മായ സ്‌നേഹ­വി­രു­ന്നോടെ പരി­പാ­ടി­കല്‍ സമാ­പി­ച്ചു. പബ്ലി­സിറ്റ് കണ്‍വീ­നര്‍ അനീറ്റ ചാക്കോ ഒരു പത്ര­ക്കു­റി­പ്പി­ലൂടെ അറി­യി­ച്ച­താ­ണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.