You are Here : Home / USA News

മലയാളി ഹിന്ദു മണ്ഡലത്തിന് നവ സാരഥ്യം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 16, 2016 03:20 hrs UTC

ന്യൂയോര്‍ക്ക്­ : ട്രൈസ്‌റ്റേറ്റ് വാസികളുടെ ഹൈന്ദവ കൂട്ടായ്മ ആയ മലയാളി ഹിന്ദു മണ്ഡലത്തിന് (മഹിമ) പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ശ്രി കൊച്ചുണ്ണി ഇളവന്‍ മഠം (പ്രസിഡന്റ്­) ,ശ്രി ശബരിനാഥ് നായര്‍ (ജനറല്‍ സെക്രടറി), ശ്രിമതി സ്മിതാ മേനോന്‍ (ട്രഷറര്‍) ശ്രി രവീന്ദ്രന്‍ വേലിക്കെട്ടില്‍ (വൈസ് പ്രസിഡന്റ്­ ) ശ്രിമതി ശാലിനി രാജേന്ദ്രന്‍ (ജോയിന്റ് സെക്രടറി ) എന്നിവരാണ്­ പുതിയ ഭാരവാഹികള്‍ . എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി താമര രാജീവ്­ , ഡോ. വല്‍സ മാധവ് , ഡോ . ഗീത മേനോന്‍ ,വിനോദ് പ്രീത് , രഘു പി നായര്‍ , സുരേഷ് ഷണ്മുഖം എന്നിവരെയും തിരഞ്ഞെടുത്തു . പ്രവാസി ഹൈന്ദവ കുടുംബങ്ങളിലെ നിറ സാന്നിധ്യമായി മാറാന്‍ കഴിഞ്ഞ ദശകങ്ങളിലെ പ്രവര്‍ത്തന മികവു കൊണ്ട് സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട് . സാംസ്കാരിക വൈജാത്യങ്ങള്‍ക്കിടയില്‍ ,സ്‌നേഹത്തിന്റെയും മുല്യത്തിന്റെയും പ്രതീകമായ് യുവതയുടെ ചേതന ഉള്‍ക്കൊണ്ടു തന്നെ പ്രവര്‍ത്തനങ്ങളില്‍ എന്നും മഹിമ വേറിട്ട്­ നില്‍ക്കുന്നു . ഭാരതീയ സംസ്കൃതി ഉയര്‍ത്തി പിടിച്ചുകൊണ്ടു വന്ദ്യ ഗുരുക്കന്മാര്‍ തെളിയിച്ച പാതയിലുടെ സംഘടനയെ നയിക്കുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു . മഹിമ നടത്തുന്ന മാനുഷിക കാരുണ്യ പ്രവര്‍ത്തനങ്ങളിലും ,മറ്റു സാംസ്­കാരിക ആഘോഷങ്ങളിലും , എന്നെത്തെയും പോലെ ഏവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ ഉണ്ടാകണം എന്നും പുതിയ നേതൃത്വം അഭ്യര്‍ഥിച്ചു . സുധാകരന്‍ പിള്ളയാണ് പുതിയ ട്രുസ്റ്റി ബോര്‍ഡ്­ ചെയര്‍ . ബാഹുലേയന്‍ രാഘവന്‍ , വിനോദ് കെയര്‍കെ എന്നിവര്‍ ട്രസ്റ്റി ബോര്‍ഡ്­ അംഗങ്ങള്‍ ആണ് . ഡോ .ഉണ്ണികൃഷ്ണന്‍ തമ്പി എക്‌സ് ഒഫീഷ്യോ . ശ്രി രാജു നാണു , ഡോ . ധീരജ് കമലം എന്നിവര്‍ ഇന്റെര്‍ണല്‍ ഓഡിറ്റേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.