You are Here : Home / USA News

അമേരിക്കൻ മലയാളികൾക്ക് ഒരു ഹൃസ്വ ചിത്രം കൂടി

Text Size  

Story Dated: Wednesday, March 16, 2016 12:21 hrs UTC

അമേരിക്കൻ മലയാളികൾക്ക് ആസ്വദിക്കാൻ ഒരു ഹൃസ്വ ചിത്രം കൂടി അണിഞ്ഞൊരുങ്ങുന്നു. ഓ സി ആർ പ്രൊഡക്ഷൻസിൻറെയും മീഡിയ പ്രൊ ഇന്റർനാഷണലിന്റെയും ബാനറിൽ ബ്ലാക്ക്‌ വിഡോ എന്ന ഷോർട്ട് ഫിലിം ചിത്രീകരണം പൂർത്തിയായി പ്രദർശനത്തിനൊരുങ്ങുന്നു. സാമൂഹിക പ്രസക്തിയുള്ള അനേകം പുരസ്കാരങ്ങൾ നേടിയതുമായ മിഴിയറിയാതെ എന്ന ചിത്രത്തിന്റെ സംവിധായകൻ ഓർഫസ് ജോൺ ആണ് ബ്ലാക്ക്‌ വിഡോ സംവിധാനം ചെയ്തിരിക്കുന്നത്, ഈ ഫിലിമിന്റെ കഥയും തിരക്കഥയും നിർവഹിചിരിക്കുന്ന സിനു പോൾ സ്റ്റീഫൻ ഇതിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുമുണ്ട് , സഹ സംവിധാനം രവി നായർ, Production Designer പ്രഭ ഉമ്മൻ, ഛായാ ഗ്രഹണം ജിബിൻ വർഗീസ്, ഗാനാലാപനം കാർത്തിക ഷാജി, ഗാന രചന നിഷികാന്ത്, ഗോപി സംഗീത സംവിധാനം ഗിരിഷ് സുര്യ, പ്രമേയത്തിലും അവതരണത്തിലും അനേകം പുതുമകളുള്ള ബ്ലാക്ക്‌ വിഡോ അമേരിക്കൻ മലയാളി കൾക്ക് ഒരു പുതിയ ദൃശ്യാനുഭവം ആയിരിക്കും എന്ന് ഏപ്രിലിൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെട്ടു!...

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.