You are Here : Home / USA News

ഷിക്കാഗോ സോഷ്യല്‍ ക്ലബ് കുടുംബോത്സവം അവിസ്മരണീയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 16, 2016 05:58 hrs UTC

ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ നാലാമത് വാര്‍ഷികവും കുടുംബമേളയും ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവക പാരീഷ് ഹാളില്‍ വെച്ച് ക്ലബ് പ്രസിഡന്റ് സാജു കണ്ണമ്പള്ളിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് മുളവനാല്‍ ഉദ്ഘാടനം ചെയ്തു. ആറു മണിമുതല്‍ പതിനൊന്നു മണിവരെ കുടുംബാംഗങ്ങള്‍ ഒത്തൊരുമിച്ച് ആടിയും പാടിയും തമാശകള്‍ പറഞ്ഞും ആഘോഷിച്ചു. കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചും മാതാപിതാക്കളും മക്കളും ഒത്തൊരുമിച്ച് ആഘോഷിക്കുന്ന കേരളത്തനിമ നിറഞ്ഞ ഈ സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് തോമസ് മുളവനാല്‍ അച്ചന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രസിഡന്റ് സാജു കണ്ണമ്പള്ളിയുടെ നേതൃത്വത്തില്‍ നടത്തിയ വ്യത്യസ്തമായ ഗെയിമുകള്‍ കുടുംബ സംഗമത്തിന് മാറ്റുകൂട്ടി. ഈയിടെ അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണി പാടി അനശ്വരമാക്കിയ നാടന്‍ പാട്ടുകള്‍ സൈമണ്‍ ചക്കാലപ്പടവന്‍, ബെന്നി പടിഞ്ഞാറേല്‍, അലക്‌സ് പടിഞ്ഞാറേല്‍, ജില്‍സ് മാത്യു, സാബു എലവിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് പാടി അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ക്ലബ് അംഗങ്ങള്‍ക്കുവേണ്ടി അഭിലാഷ് നെല്ലാമറ്റം അവതരിപ്പിച്ച വ്യത്യസ്തമായ അവാര്‍ഡ് പരിപാടി പ്രത്യേക പ്രശംസ പിടിച്ചുപറ്റി. തനതായ അവതരണശൈലികൊണ്ട് ചിക്കാഗോ മലയാളികള്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയെടുത്തുകൊണ്ടിരിക്കുന്ന ജോസ് മണക്കാട്ട് എം.സിയായി പ്രവര്‍ത്തിച്ചു. സോഷ്യല്‍ ക്ലബിന്റെ എല്ലാ പരിപാടികള്‍ക്കും നേതൃത്വം കൊടുത്ത എല്ലാവരേയും എക്‌സിക്യൂട്ടീവിന്റെ നേതൃത്വത്തില്‍ ആദരിച്ചു. കുടുംബോത്സവത്തിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാജു കണ്ണമ്പള്ളി, സിബി കദളിമറ്റം, ജോയി നെല്ലാമറ്റം, സണ്ണി ഇണ്ടിക്കുഴി, പ്രദീപ് തോമനസ്, കണ്‍വീനര്‍മാരായ അഭിലാഷ് നെല്ലാമറ്റം, സജി തോമസ് തേക്കുംകാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡി.ജെയോടുകൂടി 11 മണിക്ക് പരിപാടികള്‍ സമാപിച്ചു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.