You are Here : Home / USA News

കെ.­എ­ച്ച്.­എന്‍.എ ലോഗോ മത്സരം നട­ത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, March 17, 2016 05:01 hrs UTC

ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേ­രി­ക്ക­ പുതിയ ഔദ്യോ­ഗിക ലോഗോ ഡിസൈന്‍ മത്സരം നട­ത്തു­ന്നു. സംഘ­ട­നയെ പൂര്‍ണ്ണ­മായും പ്രതി­നി­ധാനം ചെയ്യുന്നരീതി­യില്‍ കേരള ഹൈന്ദവ സംസ്കാ­ര­ത്തിനും ആദര്‍ശ­ത്തിനും മൂന്‍തൂക്കം നല്‍കി­ക്കൊണ്ട് അവയെ പ്രതി­നി­ധീ­ക­രി­ച്ചു­കൊ­ണ്ടുള്ള ഒരു ലോഗോ ഡിസൈന്‍ ആണ് മത്സ­ര­ത്തിനു ക്ഷണി­ക്കു­ന്ന­ത്. സംഘ­ട­ന­യുടെ ലെറ്റര്‍ഹെ­ഡ്, വെബ്‌സൈ­റ്റ്, ബിസി­നസ് കാര്‍ഡു­കള്‍, പോസ്റ്റ­റു­കള്‍, വിവിധ പ്രസി­ദ്ധീ­ക­ര­ണ­ങ്ങള്‍ തുട­ങ്ങി­യ­വ­യി­ലാണ് ലോഗോ ഉപ­യോ­ഗി­ക്കു­ക.­ലോ­ഗോ­യില്‍ Kerala Hindus of North America എന്ന് ഇംഗ്ലീ­ഷില്‍ എഴു­തി­യി­രി­ക്ക­ണം. ജെപെഗ് (jpeg) ഫോര്‍മാ­റ്റി­ലുള്ള ഇമേജ് ഫയല്‍ ആണ് മത്സ­ര­ത്തിനു സമര്‍പ്പി­ക്കേ­ണ്ട­ത്. മത്സ­രാര്‍ത്ഥി­യുടെ പേര്, അഡ്ര­സ്, ഫോണ്‍ന­മ്പര്‍ സഹിതം khnalogo@gmail.com എന്ന ഇമെ­യില്‍ അഡ്ര­സി­ലാണ് ലോഗോ അയ­യ്‌ക്കേ­ണ്ട­ത്. 2016 ഏപ്രില്‍ 15­-­നകം ഡിസൈ­നു­കള്‍ ലഭി­ച്ചി­രി­ക്ക­ണം. തെര­ഞ്ഞെ­ടു­ക്ക­പ്പെ­ടുന്ന ഡിസൈന് 250 ഡോളര്‍ സമ്മാ­ന­മായി ലഭി­ക്കു­ന്ന­താ­ണ്. മത്സ­ര­ത്തിന് പ്രത്യേക ഫീസോ, അപേ­ക്ഷാ­ഫോ­റമോ ഉണ്ടാ­യി­രി­ക്കു­ന്ന­ത­ല്ല. ആര്‍ക്കും ഡിസൈ­നു­കള്‍ അയ­യ്ക്കാം. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക് : www.namaha.org സന്ദര്‍ശി­ക്കു­ക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.