You are Here : Home / USA News

നോർത്ത് അമേരിക്കൻ മലയാളി സുന്ദരിക്കായി: ഫോമാ ബ്യൂട്ടി പാജന്റ് 2016.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, March 17, 2016 12:41 hrs UTC

മയാമി: 2016 ജൂലായ്‌ ഏഴു മുതൽ പത്തു വരെ നടക്കുന്ന ഫോമ അന്തർദേശീയ കൺവൻഷനോട് അനുബന്ധിച്ച് നോർത്ത് അമേരിക്കയിലെ മലയാളി സുന്ദരിയെ കണ്ടെത്തുന്നതിനായി ഫോമ അവതരിപ്പിക്കുന്നു ഫോമാ ബ്യൂട്ടി പാജന്റ് 2016. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നും മത്സരാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. മത്സരങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ന്യൂയോർക്കിലെ വെസ്റ്റ് ചെസ്റ്റർ മലയാളി അസ്സോസിയേഷനിലെ മുതിർന്ന അംഗവും, അവിഭക്ത ഫൊക്കാനയിൽ 7 പ്രവിശ്യം ബ്യൂട്ടി പേജന്റ് സംഘടിപ്പിച്ച് പരിചയമുള്ള ക്ലാരാ ജോബ് ആണ്. ന്യൂയോർക്കിൽ ദീർഘകാലമായി ആർ എൻ ആയി സേവനമനുഷ്ടിച്ച ക്ലാരാ, സംഘടനാ പ്രവർത്തനങ്ങൾക്ക് എന്നും സമയം കണ്ടെത്തിയിരുന്നു എന്ന് ഓർക്കുന്നു. തകൃതിയായി നടക്കുന്ന ഫോമാ ബ്യൂട്ടി പേജന്റ് 2016-ന്റെ ഒരുക്കങ്ങളെ കുറിച്ചും ക്ലാരാ വിശിദമായി സംസാരിച്ചു. മത്സരത്തിന് വളരെ മുൻപായി തന്റെ കൂടെയുള്ള ടീം അംഗങ്ങൾക്ക് മത്സരത്തിന്റെ നിയമങ്ങളെ കുറിച്ചും, രീതിയെ കുറിച്ചും പരിശീലനം നൽകും, അതോടൊപ്പം അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കും. അഞ്ചു സെക്ക്മെന്റായിട്ടായിരിക്കും മത്സരം നടത്തുക. ഇൻട്രൊഡക്ക്ഷൻ, ഈവിനിംഗ് ഗൗൺ, സാരി, ടാലന്റ് സെക്ക്മെന്റ്, ചോദ്യോത്തരം എന്നിങ്ങനെ ആയിരിക്കും മത്സരം നടത്തുന്നത്. മത്സരത്തിന് 4 മണിക്കൂർ മുൻപ്, മത്സരാർത്ഥികൾക്ക് കോച്ചിങ്ങും, റിഹേഴ്സലും നടത്തും. അവസരം ലഭിക്കാത്ത, എന്നാൽ ബ്യൂട്ടി പേജന്റുകളിൽ പങ്കെടുക്കാൻ വളരെ ആഗ്രഹമുള്ള ഒരു പാട് മലയാളി പെൺകൊടികൾക്ക് ഇങ്ങനെ ഫോമ ഒരു അവസരം ഒരുക്കുന്നത് തന്നെ വലിയൊരു കാര്യമാണെന്ന് ക്ലാരാ ജോബ് പറഞ്ഞു. ഇത്രേയും വർഷത്തെ പ്രവർത്തി പരിചയം വെച്ച്, മത്സരാർത്ഥികളോടുള്ള തന്റെ ഉപദേശം, ഒത്തിരി പേർ മത്സരിക്കാനുണ്ടെങ്കിലും ഒരാളേ വിജയിക്കുകയുള്ളൂ. അത് പക്ഷെ മന:പ്രയാസം ഉണ്ടാക്കരുത്. കാരണം അതിന്റെ അർത്ഥം വിജയികളല്ലാത്തവർ മോശമായിരുന്നു എന്നല്ല, മറിച്ച് വിജയി കൂടുതൽ നന്നായി ചെയ്തു എന്നേയുള്ളു. ഇപ്പോൾ തന്നെ ഇരുപതിലധികം മത്സരാർത്ഥികൾ രജിസ്ട്രേഷൻ ചെയ്തു കഴിഞ്ഞു. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രേയും പെട്ടെന്ന് രജിസ്ട്രേഷൻ ചെയ്യണമെന്ന് സംഘാടകർ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് മാത്യു വര്‍ഗീസ്‌ -9542341201 ജോയ് കുട്ടിയാനി -9547086614 വര്‍ഗീസ്‌ ജോസഫ് -5163023563 ഷൈല റോഷിന്‍ -6462628105 ജിജി ജോസ് -7186197758 ക്ലാരാ ജോബ്‌ -9146366288 ഷേര്‍ലി ജോണ്‍ -4058216352 രേഖ നായര്‍ -3478854886 സില്‍വിയ ഷാജി -9174390573 ബെറ്റി ഉമ്മന്‍ -9145233593

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.