You are Here : Home / USA News

പമ്പ മലയാളി അസോസിയേഷനു നവ നേതൃത്വം

Text Size  

Story Dated: Friday, March 18, 2016 11:46 hrs UTC

ജോര്‍ജ് ഓലി­ക്കല്‍

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയായിലെ കല, സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പമ്പ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സുധ കര്‍ത്ത (പ്രസിഡന്റ്), അലക്‌സ് തോമസ് (വൈസ് പ്രസിഡന്റ്), പ്രസാദ് ബേബി (ജനറല്‍ സെക്രട്ടറി), ഡൊമിനിക് ജേക്കബ് (സെക്രട്ടറി), സുമോദ് നെല്ലിക്കാല (ട്രഷറര്‍), ഫിലിപ്പോസ് ചെറിയാന്‍ (അക്കൗണ്ടന്റ്) എന്നിവരേയും ചെയര്‍ പേഴ്‌സണ്‍മാരായി ജോര്‍ജ് നടവയല്‍ (ആര്‍ട്‌സ്), ജോര്‍ജ് ഓലിക്കല്‍ (സിവിക് ആന്‍ഡ് ലീഗല്‍), തമ്പി കാവുങ്കല്‍ (എഡിറ്റോറിയല്‍), തോമസ് പി. മാത്യു (ഫെസിലിറ്റി), രാജന്‍ സാമുവല്‍ (ബില്‍ഡിംഗ് കമ്മിറ്റി), എബി മാത്യു (ധനശേഖരണം), ജോണ്‍ പണിക്കര്‍ (ലിറ്ററി) വി.വി. ചെറിയാന്‍ (മെംബര്‍ഷിപ്പ്), മുരളി കര്‍ത്ത (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍), മോഡി ജേക്കബ് (എഡ്യൂക്കേഷന്‍ കോഓര്‍ഡിനേറ്റര്‍), തമ്പി ചാക്കോ (പബ്ലിക് റിലേഷന്‍), ബോബി ജേക്കബ് (യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ്), ബാബു വര്‍ഗീസ് (ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍), എം.സി. ചാക്കോ (ഓഡിറ്റര്‍) എന്നിവരേയും തെരഞ്ഞെടുത്തു. വാര്‍ഷിക പൊതുയോഗത്തില്‍ ജോര്‍ജ് ഓലിക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അലക്‌സ് തോമസ് വാര്‍ഷിക റിപ്പോര്‍ട്ടും ഫിലിപ്പോസ് ചെറിയാന്‍ വരവുചെലവു കണക്കും അവതരിപ്പിച്ചു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ബാബു വര്‍ഗീസും തമ്പി ചാക്കോയും തെരഞ്ഞെടുപ്പു നടപടികള്‍ക്കു നേതൃത്വം നല്‍കി. ­

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.