You are Here : Home / USA News

വ്യക്തമായ ദിശാബോധവുമായി പ്രസ് ക്ലബ് ന്യൂ യോര്‍ക്ക് ചാപ്റ്റര്‍

Text Size  

Story Dated: Saturday, March 19, 2016 01:27 hrs UTC

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു ഉദ്ഘാടന സമ്മേളനം

 

അടുത്ത രണ്ടു വര്ഷത്തെ പ്രവര്‍ത്തനങ്ങളുടെ വ്യക്തമായ രൂപ രേഖ അവതരിപ്പിച്ചു കൊണ്ട് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്ത്ത് അമേരിക്ക ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ ഭാരവാഹികള്‍ ചുമതലയേറ്റു. ന്യൂ യോര്ക്കിലെ ടൈസണ്‍ സെന്റെറില്‍ നടന്ന പ്രൌഡഗംഭീരമായ ചടങ്ങില്‍ പുതിയ പ്രസിഡന്റ് ഡോക്ടര കൃഷ്ണ കിഷോര്‍, സെക്രട്ടറി സണ്ണി പൗലോസ് , വൈസ് പ്രസിഡന്റ് പ്രിന്‍സ് മാര്‍ക്കോസ് എന്നിവര്‍ നേതൃത്വം നല്കുന്ന ഭരണസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. പുതിയ പ്രസിഡന്റ് എന്ന നിലയില്‍ ന്യൂ യോര്‍ക്ക് ചാപ്റ്റരിനെ ഏറ്റവും ഊര്‍ജസ്വലമായ പ്രസ് ക്ലബ് ചാപ്റ്റരാക്കി മാറ്റുമെന്ന് ഡോ: കൃഷ്ണ കിഷോര്‍ പറഞ്ഞു. ഇതിനായി വ്യക്തമായ കാഴ്ചപാടും പരിപാടികളും തയ്യാറായി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ അംഗങ്ങളുടെ അകമഴിഞ്ഞ സഹകരണവും, സെക്രട്ടറി സണ്ണി പൗലോസ്, വൈസ് പ്രസിഡന്റ് പ്രിന്‍സ് മാര്‍ക്കോസ് എന്നിവരുടെ പരിചയസമ്പന്നതയും മുതല്‍കൂട്ടാകുമെന്നു ഡോ: കിഷോര്‍ പറഞ്ഞു. മൂന്നു വ്യക്തമായ വിഷയങ്ങളില്‍ ഊന്നിയായിരിക്കും പ്രവര്‍ത്തനങ്ങള്‍. അമേരിക്കയിലെയും ഇന്ത്യയിലെയും പ്രമുഖരുമായി ഇവിടുത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആശയവിനിമയം നടത്താന്‍ ഉതകുന്ന 'കണക്ട്' പ്രോഗ്രാം ആരംഭിച്ചു കഴിഞ്ഞു.

 

വിവിധ മലയാളി സംഘടനകളുമായി സഹകരിച്ചു നടപ്പാക്കുന്ന 'collaborate' പ്രോഗ്രാമില്‍ രാഷ്ട്രീയ-സാംസ്‌കാരിക സംവാദങ്ങള്‍, മാധ്യമ ശില്പശാലകള്‍ എന്നിവ സംഘടിപ്പിക്കും. അടുത്ത മാസം തന്നെ ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ നേതൃത്വം നല്കുന്ന ഒരു സംവാദ പരമ്പര ആരംഭിക്കും. സമൂഹം നേരിടുന്ന നീറുന്ന പ്രശ്ങ്ങളില്‍ അവബോധം വര്‍ധിപ്പിക്കുക, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്കുക തുടങ്ങിയ നിര്ണായക പരിപാടികള്‍ 'create impact' എന്ന പ്രോഗ്രാം നടപ്പാക്കുകയെന്നും ഡോക്ടര കൃഷ്ണ കിഷോര്‍ ചടങ്ങില്‍ പ്രസ്താവിച്ചു. ' Create Impact' എന്ന പരിപാടിയുടെ ഭാഗമായി ചടങ്ങില്‍ വെച്ച് പാവപെട്ട വൃക്ക രോഗികള്‍ക്ക് സൌജന്യമായി ഡയാലിസിസ് സൌകര്യം ഒരുക്കാന്‍ ഫാദര്‍ ഡേവിസ് ചിറമേല്‍ തുടക്കം നല്കിയ ഉദ്യമത്തിന് സഹായ ധനം നല്കി ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ മറ്റു മലയാളി സംഘടനകള്‍ക്ക് മാതൃകയായി. ഇതിന്റെ ചെക്ക് ഡോ: കൃഷ്ണ കിഷോര്‍ ഫാ: ചിറമെലിനു കൈമാറി. ന്യൂയോര്ക്ക്, ന്യൂജേഴ്‌സി, ഫിലഡല്ഫിയ മേഖലയിലുള്ള സാമൂഹിക സാംസ്‌ക്കാരിക പ്രവര്ത്തകരും ഫോമാ ഫൊക്കാന നേതാക്കളും പങ്കെടുത്ത, എല്ലാ മാദ്ധ്യമ സ്‌നേഹികളുടെയും സംഗമവേദിയായി പൊതുസമ്മേളനം മാറി.

 

 

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്ത്ത് അമേരിക്ക ന്യൂ യോര്‍ക്ക് ചാപ്റ്റരിന്റെ ഈ വര്ഷത്തെ ഭരണസമിതി ഏറ്റവും മികച്ച ടീം ആണെന്നും, സമൂഹത്തില്‍ ഏറെ അംഗീകാരമുള്ള പുതിയ ഭാരവാഹികളുടെ പ്രവര്ത്തനം മികവുറ്റതാകുമെന്നു നിസ്സംശയം പറയാം - ഫോമ, ഫോക്കാന ദേശീയ ഭാരാവാഹികള്‍ ചടങ്ങില്‍ അഭിപ്രായപെട്ടു. ഫോമാ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ഫൊക്കാന സെക്രട്ടറി വിനോദ് കെ.ആര്‍.കെ., മുന്‍ ഫോമാ പ്രസിഡന്റ് ബേബി ഉരാളില്‍, മുന്‍ ഫൊക്കാന പ്രസിഡന്റ് പോള്‍ കറുകപ്പിള്ളി എന്നിവര്‍ സംസാരിച്ചു.

 

പ്രസ്സ് ക്ലബ് ദേശീയ പ്രസിഡന്റ് ശിവന്‍ മുഹമ്മ, സെക്രട്ടറി ജോര്‍ജ് കാക്കനാടന്‍, സെക്രട്ടറി ജോര്‍ജ് കാക്കനാടന്‍, ജോസ് കാടാപുറം , സ്ഥാപക പ്രസിഡന്റ് ജോര്‍ജ് ജോസഫ് രാജു പള്ളം, പി പി ചെറിയാന്‍ , സുനില്‍ തൈമറ്റം ജീമോന്‍ ജോര്‍ജ്, ജെയിംസ് വര്‍ഗീസ് (കാലിഫോര്‍ണിയ), മാത്യു വര്‍ഗീസ്(ഫ്ളോറിഡ), മധു കൊട്ടാരക്കര, മുന്‍ നാഷ്ണല്‍ പ്രസിഡന്റും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടാജ് മാത്യു, ജെ. മാത്യൂസ്, സാറാ ഈശോ, സുനില്‍ ട്രൈസ്റ്റാര്‍, പ്രിന്‍സ് മാര്‍ക്കോസ്, റെജി ജോര്‍ജ്, എബ്രഹാം മാത്യു(ഫിലാഡല്‍ഫിയ), ജോണി ജോര്‍ജ്, ബിനു തോമസ്, ജേക്കബ് മാനുവല്‍(കൈരളി ടിവി), ഷിജോ(ഏഷ്യാനെറ്റ്), മഹേഷ്(പ്രവാസി ചാനല്‍), സ്റ്റാന്‍ലി കളത്തില്‍, ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, തോമസ് കൂവള്ളൂര്‍, ജോര്‍ജ് പാടിയടത്ത്, കുഞ്ഞുമലയില്‍, ജോര്‍ജ് ഏബ്രഹാം, കളത്തില്‍ വര്‍ഗീസ്, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഗണേഷ്, ലാലി കളപ്പുരക്കല്‍, ജിബി തോമസ്, ജോസ് എബ്രഹാം, മറ്റു സംഘടനാ ഭാരവാഹികള്‍ പങ്കെടുത്ത പ്രസ്സ് ക്ലബ്ബിന്റെ പൊതുസമ്മേളനത്തില്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.