You are Here : Home / USA News

കണ്ണുക്ക് മെയ് അഴകായി ഉണ്ണി മേനോൻ അമേരിക്കൻ കാഴ്ച്ചകളിൽ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, March 20, 2016 03:19 hrs UTC

ന്യൂജേഴ്‌സി: നേരോടെ നിരന്തരം നിർഭയം ലോകമലയാളികളുടെ സ്വീകരണമുറിയിൽ തൽസമയം വാർത്തകളെത്തിക്കുന്ന മലയാളത്തിന്റെ സ്വന്തം വാർത്ത ചാനലായ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ എല്ലാ ഞായറാഴ്ച്ചയും രാത്രി എട്ടുമണിക്ക്, അമേരിക്കയിലെ പ്രത്യേകിച്ച് മലയാളികളുടെ വിശേഷങ്ങളുമായെത്തുന്ന അമേരിക്കൻ കാഴ്ച്ചകളിൽ (പവേർഡ് ബൈ കോൺഫിഡന്റ് ഗ്രൂപ്പ്) ഈയാഴ്ച്ച, ഏഷ്യാനെറ്റ് അമേരിക്കൻ കാഴ്ച്ചകൾക്ക് വേണ്ടി ന്യൂജേഴ്സിയിൽ പ്രശസ്ത പിന്നണി ഗായകനായ ഉണ്ണി മേനോനും സംഘവും അവതരിപ്പിച്ച സംഗീത സായാഹ്നത്തിലെ പ്രസക്ത ഭാഗങ്ങളാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമായി ഏകദേശം 3000 ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ഉണ്ണി മേനോൻ. 1993-ൽ ഇറങ്ങിയ പുതിയ മുഖം തമിഴ് ചിത്രത്തിലെ വരികളാണ് "കണ്ണുക്ക് മെയ് അഴക്" എന്ന് തുടങ്ങുന്ന ഗാനം. ഏഷ്യനെറ്റ് അമേരിക്കൻ കാഴ്ച്ചകളുടെ പ്രചരണാർത്ഥം നടത്തിയ സംഗീത സായാഹ്നത്തിൽ മലയാളത്തിലും തമിഴയുമായി ഒട്ടേറെ പ്രശസ്ത ഗാനങ്ങൾ അദ്ദേഹം അദ്ദേഹം ആലപിച്ചിരിന്നു. ഇനിയും വിത്യസ്തങ്ങളായ അമേരിക്കൻ വിശേഷങ്ങളുമായി അമേരിക്കൻ കാഴ്ച്ചകൾ ലോക മലയാളികളുടെ മുന്നിൽ അടുത്താഴ്ച്ചയും എത്തും. ഈയാഴ്ച്ച അമേരിക്കൻ കാഴ്ച്ചകൾ ലോക മലയാളികളുടെ മുന്നിൽ അവതരിപ്പിക്കുന്നത് ഡോ: കൃഷ്ണ കിഷോറാണ്. കൂടുതൽ വിവരങ്ങൾക്ക്: രാജു പള്ളത്ത് 732 429 1342.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.