You are Here : Home / USA News

സീറോ മല­ബാര്‍ കത്തീ­ഡ്ര­ലിലെ വിശു­ദ്ധ­വാര തിരു­കര്‍മ്മ­ങ്ങള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, March 20, 2016 01:25 hrs UTC

ചിക്കാഗോ: സീറോ മല­ബാര്‍ കത്തീ­ഡ്ര­ലിലെ വിശു­ദ്ധ­വാര തിരു­കര്‍മ്മ­ങ്ങ­ളുടെ സമ­യ­വി­വരം ഇട­വക വികാരി റവ.­ഡോ. അഗ­സ്റ്റിന്‍ പാല­യ്ക്കാ­പ്പ­റ­മ്പില്‍ അറി­യി­ച്ചു. ഓശാന ഞായര്‍ (മാര്‍ച്ച് 20) രാവിലെ 10 മണിക്ക് പാരീഷ് ഹാളില്‍ ഓശാ­ന­യുടെ തിരു­കര്‍മ്മ­ങ്ങള്‍ ആരം­ഭി­ക്കു­ന്നു. ദിവ്യ­ബ­ലി­ക്കു­ശേഷം തമുക്ക് നേര്‍ച്ച ഉണ്ടാ­യി­രി­ക്കും. തിങ്കള്‍, ചൊവ്വ: വൈകിട്ട് 6 മണി­ക്കുള്ള ദിവ്യ­ബ­ലി­ക്കു­ശേഷം ഫാ. സിബി പുളി­ക്കല്‍ വിശുദ്ധ കുര്‍ബാ­ന­യെ­ക്കു­റിച്ച് ക്ലാസ് എടു­ക്കും. ബുധന്‍ (മാര്‍ച്ച് 23): വൈകിട്ട് 6.30­-നു തൈലം വെഞ്ച­രിപ്പും ആഘോ­ഷ­മായ കുര്‍ബാ­ന­യും. ഫാ. സിബി പുളി­യ്ക്ക­ലിന്റെ ക്ലാസ് കുര്‍ബാ­ന­യ്ക്കു­ശേഷം ഉണ്ടാ­യി­രി­ക്കും. പെസഹാ വ്യാഴം (മാര്‍ച്ച് 24): വൈകിട്ട് 7 മണിക്ക് വി. കുര്‍ബാ­ന, കാല്‍ക­ഴു­കല്‍ ശുശ്രൂ.ഷ, വിശുദ്ധ കുര്‍ബാന പ്രദ­ക്ഷി­ണം, തുടര്‍ന്ന് പാരീഷ് ഹാളില്‍ അപ്പം­മു­റി­ക്കല്‍ ശുശ്രൂഷ. തുടര്‍ന്ന് രാത്രി 12 വരെ ആരാ­ധ­നയും ഉണ്ടാ­യി­രി­ക്കും. ദുഖ­വെള്ളി (മാര്‍ച്ച് 25): രാവിലെ 9 മുതല്‍ വൈകു­ന്നേരം 4 വരെ ആരാ­ധാ­ന. തുടര്‍ന്ന് 5.30­-നു പീഡാ­നു­ഭവ ചരിത്ര വായ­നയും ശുശ്രൂ­ഷയും ആരം­ഭി­ക്കു­ന്നു. കുട്ടി­കള്‍ക്ക് ഇംഗ്ലീ­ഷില്‍ പ്രത്യേകം തിരു­കര്‍മ്മ­ങ്ങള്‍ ഉണ്ടാ­യി­രി­ക്കും. ദുഖ­ശനി (മാര്‍ച്ച് 26): 8.30­-നു വിശുദ്ധ കുര്‍ബാ­ന, പുത്തന്‍ തീയും പുത്തന്‍വെ­ള്ളവും വെഞ്ച­രി­ക്കല്‍, മാമ്മോ­ദീസാ വ്രത­ന­വീ­ക­ര­ണം. ഈസ്റ്റര്‍ ആഘോഷം ശനി­യാഴ്ച വൈകിട്ട് 7 മണിക്ക് ആരം­ഭി­ക്കു­ന്നു. ഇംഗ്ലീ­ഷില്‍ പ്രത്യേകം തിരു­കര്‍മ്മ­ങ്ങള്‍ ഉണ്ടാ­യി­രി­ക്കും. ഞായ­റാഴ്ച (മാര്‍ച്ച് 27) രാവിലെ 10 മണിക്ക് ഒരു കുര്‍ബാന മാത്രമേ ഉണ്ടാ­യി­രി­ക്കു­ക­യു­ള്ളൂ. രൂപ­താ­ധ്യ­ക്ഷന്‍ മാര്‍ ജേക്കബ് അങ്ങാ­ടി­യ­ത്തിന്റെ മുഖ്യ­കാര്‍മി­ക­ത്വ­ത്തില്‍ നട­ക്കുന്ന വിശുദ്ധവാര തിരു­കര്‍മ്മ­ങ്ങ­ളില്‍ പ്രാര്‍ത്ഥ­നാ­പൂര്‍വ്വം പങ്കു­ചേ­രു­വാ­നായി ഇട­വക വികാരി റവ.­ഡോ. അഗ­സ്റ്റിന്‍ പാല­യ്ക്കാ­പ്പ­റ­മ്പി­ലും, അസി­സ്റ്റന്റ് വികാരി ഫാ. സെബി ചിറ്റി­ല­പ്പ­ള്ളിയും ഏവ­രേയും ക്ഷണി­ക്കു­ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.