You are Here : Home / USA News

കനേഡിയൻ മലയാളി അസ്സോസ്സിയേഷൻ കള്‍ച്ചറൽ ഫെസ്റ്റ് മെയ്‌ 7ന്

Text Size  

Story Dated: Monday, March 21, 2016 11:37 hrs UTC

ടോറോന്‍റോ: കനേഡിയൻ മലയാളി അസ്സോസ്സിയേഷൻ എല്ലാവര്‍ഷവും നടത്തി വരാറുള്ള കലാമല്‍സര മാമാങ്കമായ കൾഫെസ്റ്റ്-2016, മെയ്‌ മാസം 7- )0 തീയതി മിസ്സിസ്സാഗയിലുള്ള സെന്‍റ്. ഫ്രാന്‍സിസ് സേവിയർ സെക്കന്‍ററി സ്കൂളിൽ വച്ച് (50 ബ്രിസ്റ്റോൾ റോഡ്‌, വെസ്റ്റ്) നടത്തുന്നു. രാവിലെ കൃത്യം 9 മണിക്ക് തന്നെ മത്സരങ്ങൾ ആരംഭിക്കുന്നതാണ്. മൂന്നു വയസുമുതലുള്ള കുട്ടികള്‍ക്കും പതിനെട്ടു വയസിനുമുകളിലുള്ള മുതിര്‍ന്നവര്‍ക്കും കലാമത്സരങ്ങളിൽ പങ്കെടുക്കാം. പ്രായമനുസരിച്ച്, കിഡ്സ്‌(3-5), പ്രൈമറി(6-9), ജൂനിയര്‍(10-13), സീനിയര്‍(13-17), അഡൽറ്റ്(18 വയസിൽ കൂടുതൽ) എന്നീ വിഭാഗങ്ങളിൽ ആയിരിക്കും മത്സരങ്ങൾ നടത്തപ്പെടുക. ചിത്രരചനായിനങ്ങൾ, ഇംഗ്ലിഷ് മലയാളം എഴുത്തുമല്‍സരങ്ങൾ, ഉപകരണ സംഗീതം,വ്യക്തിഗത,സംഘ,ക്ലാസ്സിക്കൽ, സിനിമാറ്റിക് ഗാന നൃത്ത മത്സരങ്ങൾ എന്നിവയിലൂടെ ആയിരിക്കും കലാതിലകത്തെയും കലാപ്രതിഭയെയും തിരഞ്ഞെടുക്കുക. മത്സരാര്‍ത്ഥികൾ, സി.എം.എ വെബ്‌സൈറ്റിൽ (www.canadianmalayalee.org) ഓണ്‍ലൈനിൽ രജിസ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീസ്‌: ഒരു മത്സരയിനത്തിനു 10 ഡോളറായും, മൂന്നു മത്സരയിനത്തിനു 25 ഡോളറായും ഓരോ അഡിഷണൽ മത്സരയിനത്തിനും 10 ഡോളർ വീതമായും നിജപ്പെടുത്തിയിരിക്കുന്നു. ഒരു മത്സരാര്‍ത്ഥിക്കു 7 മത്സരങ്ങളില്‍വരെ പങ്കെടുക്കാം. രജിസ്ട്രേഷനുള്ള അവസാന തീയതി ഏപ്രില്‍ 25 ആണ്. കൾഫെസ്റ്റിനോട് അനുബന്ധിച്ച് 56 കാര്‍ഡ് പ്ലേയും, 3 മുതൽ 5 വരെ വയസുള്ള കുട്ടികള്‍ക്കായി ബേബി ക്വീൻ, ബേബി കിംഗ്‌, സ്മയിലിംഗ് മത്സരങ്ങളും, പ്രിന്‍സ്, പ്രിന്‍സസ് (6-14) മത്സരങ്ങളും നടത്തുന്നു. കാനഡയിലെ മലയാളികുട്ടികള്‍ക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ മാറ്റുരക്കാൻ അവസരം നല്‍കുന്ന ഇവുടുത്തെ ഏറ്റവും വലിയ കലാമൽസരവേദിയാണ് സി.എം.എ യുടെ കള്‍ഫെസ്റ്റ്-2016. കൂടുതല്‍ വിവരങ്ങള്‍ക്കായി എന്‍റർറ്റെയിന്മന്‍റ് ടീം അംഗളായ മോഹൻ ആര്യത്ത്( 416 558 3914), സോഫി സേവിയർ (905 302 8048), ബിനോയ്‌ തങ്കച്ചൻ(647 521 9060), അല്‍ഫോന്‍സ്‌ മാത്യു( 905 890 5940), ഷെറിൻ റോമൻ(647 712 8002), പി. ആര്‍.ഒ: ജിജൊ മാത്യു (ഓണ്‍ലൈൻ രജിസ്ട്രേഷൻ സപ്പോര്‍ട്ട്: 647 633 4970, Email:connectcma@gmail.com) ജിന്‍സി ബിനോയ്‌ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.