You are Here : Home / USA News

വിശുദ്ധവാരത്തിന് ഭക്തി നിർഭരമായ തുടക്കം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Monday, March 21, 2016 11:39 hrs UTC

ഡാലസ് : യേശുക്രിസ്തുവിന്റെ ത്യാഗത്തിന്റെയും, ക്രൂശുമരണത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും അനുസ്മരണമായ വിശുദ്ധവാരത്തിനു ഭക്തി നിർഭരമായ തുടക്കം. ജറുസലേമിലേക്ക് കഴുതപ്പുറത്തേറി ആഗതനായ യേശുവിനെ ഒലിവുമരച്ചില്ലകളും, ഈന്തപ്പനയോലകളുമേന്തി ആർപ്പുവിളികളോടെ ജനം സ്വീകരിച്ചതിന്റെ അനുസ്മരണമായി ക്രൈസ്തവ ദേവാലയങ്ങളിലെങ്ങും ഓശാനയാചരിച്ചു. ഇതിന്റെ ഭാഗമായി കുരുത്തോല വിതരണവും പ്രദക്ഷിണവും വിശുദ്ധകുർബാനയും ദേവാലയങ്ങളിൽ നടന്നു. ഡാലസ് സെന്‍റ്. അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ നടന്ന ഓശാന ഞായറാഘോഷങ്ങളിൽ വികാരി ഫാ. ജോൺസ്റ്റി തച്ചാറ വിശ്വാസികൾക്ക് കുരുത്തോല വെഞ്ചരിപ്പു നല്കി. തുടർന്ന് കുരുത്തോല പ്രദക്ഷിണവും വി. കുര്ബാനയും നേര്ച്ച വിതരണവും നടന്നു. സെന്‍റ്. അൽഫോൻസാ ദേവാലയത്തിലെ വിശുദ്ധവാര തിരുകർമ്മങ്ങളുടെ സമയം. പെസഹാ വ്യാഴാഴ്ച ശുശ്രൂഷകൾ വൈകുന്നേരം 7 മുതൽ. ചിക്കാഗോ സീറോ മലബാർ രൂപതാ സഹായ മെത്രാൻ മാർ. ജോയ് ആലപ്പാട്ട് മുഖ്യകാർമ്മികനായിരിക്കും. ദുഃഖ വെള്ളിയിലെ പീഡാനുഭവസ്മരണയും കുരിശിന്റെ വഴിയും തിരുകർമ്മങ്ങളുംവൈകുന്നേരം നാലു മുതൽ. വൈകുന്നേരം 7 മണിക്ക് , 'ആഞ്ഞൂസ് ദേയി'- പീഡാനുഭവത്തിന്റെ പ്രത്യേക ദൃശ്യാവിഷ്കാരം സെന്റ്‌ അല്ഫോൻസാ ഹാളിൽ. ദുഃഖ ശനിയാഴ്ചയിലെ ശുശ്രൂഷകൾ രാവിലെ 8:30 മുതൽ. ഉയിർപ്പ് തിരുന്നാൾ (ഈസ്റർ വിജിൽ) കർമ്മങ്ങൾ ശനിയാഴ്ച വൈകുന്നേരം 6:30 നും ഈസ്റർ ഞായരാഴ്ച വി. കുർബാന രാവിലെ 9 നും നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.