You are Here : Home / USA News

ഷിക്കാ­ഗോ­യില്‍ പെസഹാ വ്യാഴാ­ഴ്ച­യിലെ കാല്‍ക­ഴു­കല്‍ ശുശ്രൂഷ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 22, 2016 11:29 hrs UTC

ഷിക്കാഗോ: വിശുദ്ധ പീഡാ­നു­ഭവ വാര­ത്തിന്റെ അഞ്ചാം ദിവ­സ­മായ പെസഹാ വ്യാഴാഴ്ച യേശു ശിഷ്യ­ന്മാ­രുടെ കാല്‍ കഴു­കി­യ­തിനെ അനു­സ്മ­രി­ക്കുന്ന കാല്‍ക­ഴു­കല്‍ ശുശ്രൂഷ പന്ത്രണ്ടു പേരുടെ കാലു­കള്‍ കഴുകി തുട­ച്ചു­കൊണ്ട് മല­ങ്കര ഓര്‍ത്ത­ഡോക്‌സ് സഭ­യുടെ സൗത്ത് വെസ്റ്റ് ഭദ്രാ­സ­നാ­ധി­പന്‍ അഭി. അല­ക്‌സി­യോസ് മാര്‍ യൗസേ­ബി­യോസ് തിരു­മേനി നിര്‍വ­ഹി­ക്കും. ഷിക്കാ­ഗോ­യിലും സമീപ പ്രദേ­ശ­ങ്ങ­ളി­ലു­മുള്ള എല്ലാ മല­ങ്കര ഓര്‍ത്ത­ഡോക്‌സ് ദേവാ­ല­യ­ങ്ങളും ചേര്‍ന്ന് സെന്റ് ഡിമി­ട്രി­യോസ് ഗ്രീക്ക് ഓര്‍ത്ത­ഡോക്‌സ് ദേവാ­ല­യ­ത്തില്‍ വെച്ച് (893 N Church Rd, Elmhurst, IL 60126) മാര്‍ച്ച് 24­-ന് വ്യാഴാഴ്ച വൈകിട്ട് 6 മണി­ക്കാ­യി­രിക്കും ശൂശ്രൂ­ഷ­കള്‍ നട­ക്കു­ക. ആദ്ധ്യാ­ത്മിക സത്യ­ങ്ങള്‍ നാട­കീ­യ­ത­യോടെ അനു­ഭ­വിച്ച് നട­ത്തുന്ന ഈ പാവന കര്‍മ്മ­ത്തി­ലേക്ക് എല്ലാ വിശ്വാ­സി­ക­ളേയും പ്രാര്‍ത്ഥ­നാ­പൂര്‍വ്വം സ്വാഗതം ചെയ്യു­ന്ന­തായി ഫാ. ഡാനി­യേല്‍ ജോര്‍ജ്, ഫാ. ഏബ്രഹാം ചാക്കോ തുട­ങ്ങി­യ­വര്‍ അറി­യി­ച്ചു. വന്ദ്യ ഡോ. കുര്യാ­ക്കോസ് തോട്ടു­പുറം കോര്‍­എ­പ്പി­സ്‌കോ­പ്പ, ഫാ. ഹാം ജോസ­ഫ്, ഫാ. മാത്യൂസ് ജോര്‍ജ്, ഫാ. ജോണ്‍ ഏബ്ര­ഹാം, ഡീക്കന്‍ ജോര്‍ജ് പൂവ­ത്തൂര്‍ തുട­ങ്ങി­യ­വര്‍ ശുശ്രൂ­ഷ­ക­ളില്‍ സംബ­ന്ധി­ക്കും. കത്തീ­ഡ്രല്‍ ന്യൂസി­നു­വേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാ­ഴി­യില്‍ അറി­യി­ച്ച­താ­ണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.