You are Here : Home / USA News

സോമര്‍സെറ്റ് സെന്റ്­ തോമസ്­ സീറോ മലബാര്‍ ദേവാലയത്തിലെ വിശുദ്ധ വാരാചരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 22, 2016 11:32 hrs UTC

സെബാസ്റ്റ്യന്‍ ആന്‍ണി

 

ന്യൂജേഴ്‌­സി: ഒലിവില വീശി യേശുവിനു വരവേല്‍പ്പ് നല്‍കി ജറുസലേമിലേക്കുള്ള രാജകീയ പ്രവേശന ത്തിന്‍റെ ഓര്‍മ്മ പുതുക്കി നടത്തിയ ഓശാന തിരുനാള്‍ ആഘോഷത്തോടെ സോമര്‍ സെറ്റ്­ സെന്‍റ് തോമസ്­ സീറോ മലബാര്‍ കാത്തലിക്­ ഫൊറോനാ ദേവാലയത്തിലെ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണത്തിനു തുടക്കംകുറിച്ചു. മാര്‍ ച്ച്­ 20 ­ന്­ ഞായറാഴ്­ച രാവിലെ 9.45 ­ന്­ വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ആഘോഷപൂര്‍വ്വമായ വിശുദ്ധ ബലിയോടെ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിച്ചു. ന്യൂയോര്‍ക്കിലെയും, ന്യൂ ജേഴ്‌സിയിലെയും സിറോ മലബാര്‍ ക്‌നാനായ കാത്തോലിക് മിഷന്‍ വികാരി ബഹുമാനപ്പെട്ട ഫാ. റെനി എബ്രാഹം കാട്ടേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിച്ച ശുശ്രൂഷകള്‍ക്ക്­ ഇടവക വികാരി ഫാ. തോമസ്­ കടുകപ്പള്ളി സഹകാര്‍ മികത്വം വഹിച്ചു. കുരുത്തോല വെഞ്ചരിപ്പ്­, കുരുത്തോല വിതരണം എന്നിവയ്­ക്കുശേഷം ക്രിസ്­തുവിന്റെ ജെറൂശലേം ദോവാലയത്തിലേക്കുള്ള ആഘോഷമായ യാത്രയെ അനുസ്­മരിപ്പിച്ച കുരുത്തോലകളും കൈയ്യിലേന്തി ഭഓശാനാ...ഓശാനാ...ദാവീദാത്മജനോശാനാ...' എന്ന പ്രാര്‍ത്ഥനാഗാനവും ആലപിച്ചുകൊണ്ട്­ ദേവാലയാങ്കണ ത്തിലൂടെ പ്രദക്ഷിണം നടത്തുകയും,തുടര്‍ന്നു ദേവാലയത്തില്‍ തിരിച്ചെത്തി ഓശാനയുടെ തുടര്‍ ശുശ്രൂഷകള്‍ നടത്തപ്പെദുകയും ചെയ്തു. ദിവ്യബലി മധ്യേ നല്‍കിയ തിരുനാള്‍ സന്ദേശത്തില്‍ ബെനഡിക്ട് പാപ്പയുടെ "നസ്രത്തിലെ യേശുക്രിസ്തു" എന്ന പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് വചനം പങ്കു വെച്ചു. ഇടവകയിലെ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ ഓശാന തിരുനാളിന്റെ ശുശ്രൂഷകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി. വിശുദ്ധ വാരാചരണത്തിന്റെ പ്രധാനദിനമായ മാര്‍ച്ച് 24­ന് പെസഹാ വ്യാഴാഴ്­ചത്തെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട്­ 7.30­ന്­ ആരംഭിക്കും. ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ എന്നിവയ്­ക്കുശേഷം പരമ്പരാഗതരീതിയിലുള്ള അപ്പംമുറിക്കല്‍ ശുശ്രൂഷയും നടത്തപ്പെടും. മാര്‍ച്ച് 25­ന് ദുഖവെള്ളിയാഴ്­ചയിലെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട്­ മൂന്നുമണിക്ക്­ ആരംഭിക്കും. ആഘോഷമായ കുരിശിന്റെവഴി, കുട്ടികളും, യുവാക്കളും നേതൃത്വം കൊടുക്കും. പീഡാനുഭവ വായന, കുരിശുവന്ദനം, പീഡാനുഭവ ചരിത്ര അവതരണം എന്നിവയ്­ക്കുശേഷം കൈയ്­പ്­ നീര്‍ കുടിക്കല്‍ ശുശ്രൂഷയും നടക്കും. 26­ന് ദുഖശനിയാഴ്­ച 9 മണിക്ക്­ പുത്തന്‍ ദീപം തെളിയിക്കലും, വെള്ളം വെഞ്ചരിക്കലും തുടര്‍ന്ന്­ ആഘോഷപൂര്‍വ്വമായ ദിവ്യബലിയും ഉണ്ടായിരിക്കും. ഉയിര്‍പ്പ്­ തിരുനാളിന്റെ ചടങ്ങുകള്‍ വൈകിട്ട്­ 7.30­ന്­ ആരംഭിക്കും. ആലുവ സെന്‍റ് ജോസഫ് പൊന്റിഫിക്കല്‍ സെമിനാരി യിലെ പ്രൊഫസറും, പ്രമുഖ വചന പ്രഘോഷകനും, വാഗ്മിയും, ശാലോം ടെലിവിഷന്‍ പ്രോഗ്രാമിലൂടെ ശ്രദ്ധേയനുമായ റവ. ഡോ. സിബി കുര്യനായിരിക്കും ഈവര്‍ഷത്തെ വിശുദ്ധ വാരാചരണത്തിലെ മുഖ്യകാര്‍മികന്‍ . കൂടുതല്‍ വിവരങ്ങള്‍ക്ക്­: തോമസ്­ ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) 908 906 1709, ടോം പെരുമ്പായില്‍ (ട്രസ്റ്റി) 646 326 3708, മിനേഷ്­ ജോസഫ്­ (ട്രസ്റ്റി) 201 978 9828, മേരിദാസന്‍ തോമസ്­ (ട്രസ്റ്റി) 201 912 6451. വെബ്­: www.stthomassyronj.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.