You are Here : Home / USA News

സീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ ഭക്തി­സാ­ന്ദ്ര­മായ ഓശാന തിരു­നാള്‍

Text Size  

Story Dated: Tuesday, March 22, 2016 11:33 hrs UTC

ബീനാ വള്ളി­ക്കളം

 

ഷിക്കാഗോ: വിന­യാ­ന്വി­തനും മഹ­ത്വ­പൂര്‍ണ്ണ­നു­മായി യേശു­ക്രിസ്തു കഴു­ത­പ്പു­റ­ത്തേറി ജെറു­സലേം ദേവാ­ലയ പ്രവേശം നട­ത്തി­യ­തിന്റെ ഓര്‍മ്മ പുതു­ക്കുന്ന ഓശാന തിരു­നാള്‍ ഷിക്കാഗോ സീറോ മല­ബാര്‍ ഇട­വ­കാം­ഗ­ങ്ങള്‍ ഭക്തി­പു­ര­സരം കൊണ്ടാ­ടി­യ­തോടെ വിശു­ദ്ധവാര തിരു­കര്‍മ്മ­ങ്ങള്‍ക്ക് തുട­ക്ക­മാ­യി. രൂപ­താ­ധ്യ­ക്ഷന്‍ മാര്‍ ജോയി ആല­പ്പാ­ട്ട്, രൂപതാ ചാന്‍സി­ലര്‍ റവ.­ഡോ. സെബാ­സ്റ്റ്യന്‍ വേത്താ­നം, ഇട­വക അസി­സ്റ്റന്റ് വികാരി Fr.Seby Chittilappally എന്നി­വര്‍ മല­യാ­ള­ത്തി­ലുള്ള തിരു­കര്‍മ്മ­ങ്ങള്‍ക്കും, ഇട­വക വികാരി റവ.­ഡോ. അഗ­സ്റ്റിന്‍ പാല­യ്ക്കാ­പ്പ­റ­മ്പില്‍, രൂപതാ ഫിനാന്‍സ് ഓഫീ­സര്‍ ഫാ. പോള്‍ ചാലി­ശേരി, Fr.Benjamin എന്നി­വര്‍ കുട്ടി­കള്‍ക്കായി ഇംഗീ­ഷില്‍ നട­ത്തിയ തിരു­കര്‍മ്മ­ങ്ങള്‍ക്കും കാര്‍മി­കത്വം വഹി­ച്ചു. ചെറി­യ­വ­രില്‍ ചെറി­യ­വ­നായി ലോക­ത്തി­ലേക്ക് കട­ന്നു­വന്ന് മാന­വ­രുടെ പാപ പരി­ഹാ­രാര്‍ത്ഥം കുരി­ശി­ലേ­റി, ഇന്ന് വിശുദ്ധ കുര്‍ബാ­ന­യുടെ രൂപ­ത്തില്‍ നമ്മോ­ടൊ­പ്പ­മാ­യി­രി­ക്കുന്ന യേശു­ക്രി­സ്തു­വിന്റെ എളി­മ­യും, വലിയ മന­സു­മാ­യി­രി­ക്കട്ടെ നാം പിന്തു­ട­രേ­ണ്ട­തെന്ന് പിതാവ് ഉത്‌ബോ­ധി­പ്പി­ച്ചു. ജെറു­സലേം ദേവാ­ല­യ­ത്തി­ലേക്ക് കട­ന്നു­വന്ന യേശു, നമ്മുടെ ഹൃദ­യ­ങ്ങ­ളിലും കുടും­ബ­ങ്ങ­ളിലും കട­ന്നു­വ­രു­മ്പോള്‍ അവി­ടു­ത്തേയ്ക്ക് ഹിത­ക­ര­മാ­യ­തു­മാത്രം കാഴ്ച­വെ­യ്ക്കാ­നാ­യി­ട്ടുള്ള അനു­ഗ്ര­ഹ­ത്തി­നായി ഈ കരു­ണ­യുടെ വര്‍ഷ­ത്തില്‍ പ്രത്യേകം പ്രാര്‍ത്ഥി­ക്കാനും പിതാവ് വിശ്വാ­സി­ക­ളോട് പറ­ഞ്ഞു. പാരീഷ് ഹാളില്‍ ആരം­ഭിച്ച തിരു­കര്‍മ്മ­ങ്ങള്‍ക്കു­ശേഷം ഭക്ത­ജ­ന­ങ്ങള്‍ പ്രദ­ക്ഷി­ണ­മായി ദേവാ­ല­യ­ത്തില്‍ പ്രവേ­ശി­ച്ച­തി­നു­ശേ­ഷ­മാ­യി­രുന്നു ദബ­ലി­യര്‍പ്പ­ണം. തുടര്‍ന്ന് പര­മ്പ­രാ­ഗത രീതി­യില്‍ തമുക്ക് നേര്‍ച്ച­യു­മു­ണ്ടാ­യി­രു­ന്നു. ബീനാ വള്ളി­ക്കളം അറി­യി­ച്ച­താ­ണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.