You are Here : Home / USA News

സൂപ്പര്‍ ഹിറ്റ്­ മലയാള ചലച്ചിത്രം "വേട്ട' ഫിലഡല്‍ഫിയയില്‍ പ്രദര്‍ശനത്തിനെത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 22, 2016 11:36 hrs UTC

ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) യുടെ ധനശേഖരണാര്‍ഥം, കേരളത്തിലെ പ്രദര്‍ശനശാലകളില്‍ നിറഞ്ഞോടുന്ന സൂപ്പര്‍ ഹിറ്റ്­ മലയാള ചലച്ചിത്രം 'വേട്ട', ഫിലഡല്‍ഫിയയില്‍ പ്രദര്‍ശനത്തിനെത്തുന്നു. അമേരിക്കയിലെ തന്നെ അതിപുരാതനമായ സിനിമാ തീയേറ്ററുകളില്‍ ഒന്നായ ന്യൂടൌണ്‍ തീയേറ്ററില്‍ (Newtown Thetare, 120 N State St, Newtown, PA 18940) ഏപ്രില്‍ 2, 3 (ശനി, ഞായര്‍) ദിവസങ്ങളില്‍ ഉച്ച­ക­ഴിഞ്ഞ് 3.30- ന് രണ്ടു പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും. ടിക്കറ്റ് വില പത്തു ഡോളര്‍ മാത്രം. അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ രാജേഷ്­ പിള്ള ("ട്രാഫിക്' ഫെയിം) അവസാനമായി സംവിധാനം ചെയ്ത മലയാള ചലച്ചിത്രം, മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായിക മഞ്ജു വാര്യര്‍ ആദ്യമായി പൊലീസ് വേഷത്തില്‍ അഭിനയിക്കുന്ന സിനിമ, യുവതലമുറയുടെ ഹരമായ കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് എന്നിവര്‍ ഒന്നിക്കുന്ന ഒരു മികച്ച സൈക്കോ സസ്പന്‍സ്­ ത്രില്ലര്‍ തുടങ്ങി ഒട്ടനവധി വിശേഷണങ്ങള്‍ ഈ ചലച്ചിത്രത്തിനുണ്ട്. മലയാളത്തില്‍ അടുത്ത കാലത്ത് ഇറങ്ങിയ ഒരു മികച്ച കുറ്റാന്വേഷണ കഥ എന്ന് നിരൂപക പ്രശംസ നേടിയ ഈ സിനിമ ആസ്വദിക്കുവാന്‍ ഫിലഡല്‍ഫിയയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി സിനിമാസ്വാദകരെയും സ്വാഗതം ചെയുന്നതായി മാപ്പ് ഭാരവാഹികള്‍ അറിയിച്ചു. ഈ ചലച്ചിത്രത്തിന് ഫിലഡല്‍ഫിയയില്‍ മറ്റു പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. ടിക്കറ്റുകള്‍ മാപ്പിന്റെ ഭാരവാഹികളില്‍ നിന്നോ പ്രദര്‍ശന ദിവസങ്ങളില്‍ ടിക്കറ്റ്­ കൌണ്ടറില്‍ നിന്നോ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏലിയാസ്­ പോള്‍ (267­262­0179), ദാനിയേല്‍ പി. തോമസ്­ (215 ­681­ 7777), ചെറിയാന്‍ കോശി (201 ­286 ­9169), സിജു ജോണ്‍ (267­496­2080), യോഹന്നാന്‍ ശങ്കരത്തില്‍ (215­ 778 ­0162), ജോണ്‍സന്‍ മാത്യു (215­740 ­9486), തോമസ്­ ചാണ്ടി (201 ­446­ 5027), സാബു സ്കറിയ (267 ­980 ­7923), ജോബി ജോണ്‍ (267­760­6906), ജോസഫ് കുരിയാക്കോസ് (610­ 604­ 4836), ടോം തോമസ്­ (215­ 776 ­7001), തോമസ്­കുട്ടി വര്‍ഗീസ്­ (215­722­ 3023), അനു സ്കറിയ (267­ 496 ­2423), സഖറിയ മാത്യുസണ്‍ (267 ­251 ­5094). സെക്രട്ടറി ­ സിജു ജോണ്‍ അറി­യി­ച്ച­താ­ണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.