You are Here : Home / USA News

മഹാ കവിയ്ക് പ്രണാമമേകി ഫോമ മിഡ് അതലാന്റിക് റീജിയൻ !

Text Size  

Story Dated: Tuesday, March 22, 2016 11:42 hrs UTC

മലയാളത്തിൻറെ പ്രിയങ്കരനും പ്രശസ്ത കവിയും സാഹിത്യകാരനുമായിരുന്ന ഒ എൻ വി കുറുപ്പിന്റെ പാവന സ്മരണക്കായ്‌ ഫോമ മിഡ് അതലാന്റിക് റീജിനൽ കൺവൻഷൻ നഗരിക്ക് ഒ ൻ വി നഗർ എന്ന് നാമകരണം ചെയ്തതായി റീജിണൽ വൈസ് പ്രസിഡന്റ്‌ ജിബി തോമസ്, ചെയർമാൻ യോഹന്നാൻ ശങ്കരത്തിൽ, സെക്രട്ടറി ജോർജ് എം മാത്യു എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു, ന്യൂജേഴ്‌­സി,പെൻസിൽവാനിയ ,ഡെലവെയർ തുടങ്ങിയ എന്നീ സംസ്ഥാനങ്ങളിലെ പ്രമുഖ ഫോമ അംഗ സംഘടനകളായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലദൽഫിയ,കേരള ആർട്സ് ആൻഡ്‌ ലിറ്റററി അസോസിയേഷൻ ഓഫ് അമേരിക്ക, കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌­സി,കേരള സമാജം ഓഫ് ന്യൂജേഴ്‌­സി,സൌത്ത് ജേഴ്‌­സി അസോസിയേഷൻ ഓഫ് കേരളൈറ്റ്സ്,ഡെലവയർ മലയാളി അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഫോമ മിഡ് അതലാന്റിക് റീജിനൽ കമ്മറ്റി സംഘടിപ്പിക്കുന്ന ഫോമ മിഡ് അതലാന്റിക് റീജിനൽ കൺവൻഷൻ 2016 ഏപ്രിൽ 9 ന് വൈകിട്ട് 4 മണിക്ക് ഫിലദൽഫിയ അസ്സൻഷൻ മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. മഹാകവി ഒ എൻ വി യ്കു പ്രണാമം അർപ്പിച്ചു കൊണ്ട്‌ ആരംഭിക്കുന്ന ചടങ്ങിൽ ഒ എൻ വി യുടെ മരുമകളും പ്രശസ്ത നർത്തകിയുമായ മാലിനി നായർ, സിജു ജോൺ, ബിജു എബ്രഹാം,സാബു സ്കറിയ തുടങ്ങിയവർ നേതൃത്വം നല്കും. വിവിധ കലാപരിപാടികളും കൺവൻഷനോടനുബന്ധിച്ച് അരങ്ങേറും, കൺവൻഷനിലേക്ക് എല്ലാ ഫോമ അഭ്യുദകാംഷികളെയും സാദരം ക്ഷണിക്കുന്നു !

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.