You are Here : Home / USA News

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തെ തീര്‍ത്ഥാടനകേന്ദ്രമായി

Text Size  

Story Dated: Tuesday, March 22, 2016 11:52 hrs UTC

ചിക്കാഗോ: കാരുണ്യ വര്‍ഷാചരണത്തിന്റെ ഭാഗമായി ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ പ്രമുഖമായ 9 ദേവാലയങ്ങളെ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ച കൂട്ടത്തില്‍ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയവും ഉയര്‍ത്തപ്പെട്ടു. ക്‌നാനായ റീജിയനിലെ താംപാ സേക്രട്ട് ഹാര്‍ട്ട് ഫൊറോനാ ദേവാലയവും, ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഫൊറോനാ ദേവാലയവും തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഉള്‍പ്പെടും. മാര്‍ച്ച് 6-ാം തീയ്യതി ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായമെത്രാന്‍ അഭി.മാര്‍ ജോയി ആലപ്പാട്ട് പിതാവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തെ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുകയും നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്യുകയും ചെയ്തു. സെന്റ് മേരീസ് ദേവാലയത്തില്‍ അഭി.പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയുടെ മധ്യത്തില്‍ പിതാവ് കരുണയുടെ വാതില്‍ വിശ്വസികള്‍ക്കായി തുറന്നു കൊടുത്തു. ദേവാലയത്തിലെ ഈ കരുണയുടെ വാതിലിലൂടെ ആത്മീയ ഒരുക്കത്തോടെ പ്രവേശിക്കുന്നവര്‍ക്ക് പൂര്‍ണ ദണ്ഡ വിമോചനം ലഭിക്കുന്നതാണെന്ന് അഭി.പിതാവ് അറിയിച്ചു. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത കരുണയുടെ ഭാവങ്ങള്‍ ഉള്‍ക്കൊണ്ട് ക്രിസ്തീയ സാക്ഷ്യം നല്‍കുന്നവരാണം ഓരോ ക്രൈസ്തവരുമെന്ന് അഭി.പിതാവ് ഉത്‌ബോധിപ്പിച്ചു. ഈ കരുണയുടെ വര്‍ഷം കൃപയുടെ വര്‍ഷമാക്കി മാറ്റുവാന്‍ ആത്മപരിവര്‍ത്തനം നടത്തണമെന്നും, സുവിശേഷ ചൈതന്യത്തിനനുസൃതം ജീവിക്കണമെന്നും പിതാവ് ആഹ്വാനം ചെയ്തു. ദേവാലയത്തിലെ ക്രമീകരണങ്ങള്‍ക്ക് ശ്രീ.മത്തച്ചന്‍ ചെമ്മാച്ചേന്‍, ചര്‍ച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, സിസ്റ്റേഴ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.