You are Here : Home / USA News

വിപ്പനി സെന്റ് എഫ്രേം കത്തീഡ്രലില്‍ 'കാല്‍ കഴുകല്‍ ശുശ്രൂഷ'

Text Size  

Story Dated: Tuesday, March 22, 2016 12:19 hrs UTC

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാനമായ വിപ്പനി സെന്റ് എഫ്രേം കത്തീഡ്രലില്‍, ഇടവക മെത്രാപോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ മാര്‍ച്ച് 24(വ്യാഴം) വൈകീട്ട് 5.30ന് 'കാല്‍ കഴുകല്‍ ശുശ്രൂഷ' നടത്തപ്പെടുന്നു. എളിമയുടെ പ്രതീകമായ ക്രിസ്തുദേവന്‍ സമസ്ത സൃഷ്ടികളുടേയും ഉടയവനായിരുന്നിട്ടും, ദാസനെപ്പോലെ തന്റെ ശിക്ഷ്യന്മാരുടെ കാലുകളെ കഴുകി 'സ്വയം വിനയപ്പെട്ട്' താഴ്മയുടെ ദൃഷ്ടാന്തത്തെ ഈ ലോകത്തിന് തന്നിലൂടെ തന്നെ വെളിപ്പെടുത്തി കൊടുത്തതിന്റെ സ്മരണയ്ക്കായി നടത്തപ്പെടുന്ന ഈ ശുശ്രൂഷയ്ക്ക് സമീപ ദേവാലയങ്ങളില്‍ നിന്നുമായി ബ:വൈദീകരും, ഒട്ടനവധി വിശിവാസികളും വന്ന് സംബന്ധിക്കും. ഈ ദിവ്യ ശുശ്രൂഷക്ക് അഭിവന്ദ്യ തോമസ് മാര്‍ തീമോത്തിയോസ് മെത്രാപോലീത്തായും(കോട്ടയം ഭദ്രാസനം) മറ്റു വൈദീകരും, സഹകാര്‍മ്മികത്വം വഹിക്കും. ഈ ധന്യ ശുശ്രൂഷയുടെ നടത്തിപ്പിനായി, റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ്(ഭദ്രാസന സെക്രട്ടറി), റവ.ഫാ.വര്‍ഗീസ് പോള്‍(വികാരി), എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് നടത്തിവരുന്നത്. പെസഹാ ആചരണത്തോടനുബന്ധിച്ച്, ബുധനാഴ്ച വൈകീട്ട് 6.30ന് സന്ധ്യാ പ്രാര്‍ത്ഥനയും, തുടര്‍ന്ന് അഭിവന്ദ്യ മെത്രാപോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാന അര്‍പ്പണവും നടക്കും. ദുഃഖവെള്ളിയാഴ്ച രാവിലെ 8.15 ന് പ്രഭാതപ്രാര്‍ത്ഥനയും, 9 മണിക്ക് വചനിപ്പ് പെരുന്നാളിനോടനുബന്ധിച്ച് വി.കുര്‍ബ്ബാനയും, 10 മണിക്ക് ദുഃഖവെള്ളിയാഴ്ചയുടെ പ്രത്യേക സര്‍വ്വീസും ആരംഭിയ്ക്കും. ശനിയാഴ്ച രാവിലെ 8.15 ന് പ്രഭാതപ്രാര്‍ത്ഥനയും, 9മണിക്ക് വി.കുര്‍ബ്ബാനയും ഉണ്ടായിരിക്കും. ഈസ്റ്റര്‍ സര്‍വ്വീസ് വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥനയോടെ ആരംഭിക്കും. തുടര്‍ന്ന് 7 മണിക്ക് വി.കുര്‍ബ്ബാനയും, അതേ തുടര്‍ന്ന് സ്‌നേഹവിരുന്നും നടക്കും. 'കാല്‍ കഴുകല്‍ ശുശ്രൂഷയിലും' 'പീഢാനുഭവ ആഴ്ച' യോട് അനുബന്ധിച്ച് നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷകളിലും വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍, വിശ്വാസികളേവരേയും, ക്ഷണിക്കുന്നതായി അഭിവന്ദ്യ മെത്രാപ്പോലീത്താ അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ്ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.