You are Here : Home / USA News

ജൈത്രയാത്രയുമായി കെ.സി.സി.എന്‍.എ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 22, 2016 04:14 hrs UTC

അമേരിക്കയിലെ മറ്റു സംഘടനകള്‍ക്ക് മാതൃകയായി കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്ക മാറുന്നതായി ഫാ. ഡേവീസ് ചിറമേല്‍ അഭിപ്രായപ്പെട്ടു. ബിസിനസുകാരുടെ കൂട്ടായ്മയായ കെ.സി.സി.എന്‍.എയുടെ ഡിന്നര്‍ ബാങ്ക്വറ്റില്‍ പ്രത്യേക അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഫാ. ഡേവീസ് ചിറമേല്‍. ഇത്രയേറെ ഭംഗിയായും ചിട്ടയായും ഒരു ബിസിനസ് മീറ്റ് സംഘടിപ്പിക്കാം എന്നതിന് ഉദാഹരണമാണ് കെ.സി.സി.എന്‍.എ ബിസിനസ് മീറ്റ്. ഇരുനൂറില്‍പ്പരം ബിസിനസുകാര്‍ പങ്കെടുത്ത നൈറ്റിലെ പ്രത്യേക ആകര്‍ഷണം കിഡ്‌നി ഫൗണ്ടേഷന്റെ സ്ഥാപകനായ ഫാ. ഡേവീസ് ചിറമേലും, 2015 സക്‌സസ് ഫുള്‍ ബിസിനസ് മാന്‍ അവാര്‍ഡ് നേടിയ രാജി തോമസും ആയിരുന്നു. വടക്കേ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നും ഒട്ടേറെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരും മറ്റ് സഹോദര ചേംബറുകളുടെ ഭാരവാഹികളും ക്ഷണിതാക്കളായി ബാങ്ക്വറ്റിന് എത്തിച്ചേര്‍ന്നിരുന്നു. "കെ.സി.സി.എന്‍.എ ബിസിനസ് നൈറ്റ്' മനോഹരവും വിജയകരവുമാക്കിയ ട്രൈസ്റ്റേറ്റ് ഏരിയയിലെ വ്യവസായ പ്രമുഖരോടുള്ള നന്ദിയും കടപ്പാടും പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, സെക്രട്ടറി ഡോ. ഗോപിനാഥന്‍ നായര്‍, ട്രഷറര്‍ അലക്‌സ് ജോണ്‍, ചെയര്‍മാന്‍ തോമസ് മൊട്ടയ്ക്കല്‍, ബോര്‍ഡ് അംഗങ്ങളായ ദിലീപ് വര്‍ഗീസ്, അറ്റോര്‍ണി തോമസ് അലന്‍, രാജ് ദാനിയേല്‍, മധു രാജന്‍, ജോണ്‍ വര്‍ഗീസ്, ജിബി തോമസ് എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.