You are Here : Home / USA News

വാണാക്യൂ പള്ളി­യില്‍ വാദെ ദല്‍മീനോ ശുശ്രൂഷ നട­ത്ത­പ്പെട്ടു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 23, 2016 10:19 hrs UTC

ന്യൂജേഴ്‌സി: ഹാശാ ആഴ്ച­യുടെ വിശു­ദ്ധി­യി­ലേക്ക് പരി­മ­ളം­വീ­ശി­ക്കൊണ്ട് വാണാക്യൂ സെന്റ് ജയിംസ് സിറി­യന്‍ ഓര്‍ത്ത­ഡോക്‌സ് ദൈവാ­ല­യ­ത്തില്‍ വാദെ ദല്‍മീനോ ശുശ്രൂഷ നട­ത്ത­പ്പെ­ട്ടു. സിറി­യന്‍ ഓര്‍ ത്ത­ഡോക്‌സ് സഭ­യുടെ അമേ­രി­ക്ക­യിലെ മല­ങ്കര ആര്‍ച്ച് ഡയോ­സില്‍ ഉള്‍പ്പെട്ട ഒരു ഇട­വ­ക­യില്‍ ആദ്യ­മാ­യാണ് വാദെ ദല്‍മീനോ ശുശ്രൂഷ നട­ത്ത­പ്പെ­ടു­ന്ന­ത്. അതു­കൊ­ണ്ടു­തന്നെ വാണാക്യൂ പള്ളി­യില്‍ നടന്ന ഈ ദിവ്യ­ശു­ശ്രൂഷ മല­ങ്കര ആര്‍ച്ച് ഡയോ­സി­സിന്റെ ചരി­ത്ര­ത്തില്‍ ഇടം­പി­ടി­ച്ചു. ദൈവ­സ­ന്നി­ധി­യാ­കുന്ന തുറ­മു­ഖ­ത്തേയ്ക്ക് അടു­ക്കുക എന്നര്‍ത്ഥം­വ­രുന്ന വാദെ ദല്‍മീനോ ശുശ്രൂ­ഷ­യില്‍ ഇട­വ­കാം­ഗ­ങ്ങളും സമീപ ഇട­വ­കാം­ഗ­ങ്ങ­ളു­മ­ട­ങ്ങുന്ന വിശ്വാ­സി­സ­മൂഹം പ്രാര്‍ത്ഥ­നാ­നി­ര­ത­രായി സംബ­ന്ധി­ച്ച­പ്പോള്‍ അത് വാണാക്യൂ ഇട­വയ്ക്ക് അനു­ഗ്ര­ഹ­ത്തിന്റെ നിമി­ഷ­ങ്ങ­ളായി മാറി. മാര്‍ച്ച് 20­-നു ഞായ­റാഴ്ച സന്ധ്യാ­പ്രാര്‍ത്ഥ­ന­യോ­ടു­കൂടി ആരം­ഭിച്ച വാദെ ദല്‍മീനോ ശുശ്രൂഷയ്ക്ക് ഇട­വക മെത്രാ­പ്പോ­ലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് തിരു­മേ­നി­യുടെ അനു­ഗ്ര­ഹാ­ശി­സു­കളും പ്രാര്‍ത്ഥ­നയും ഉണ്ടാ­യി­രു­ന്നു­വെ­ന്നത് പ്രത്യേകം പ്രസ്താ­വ്യ­മാ­ണ്. ഇട­വക വികാരി ബഹു. ആകാശ് പോള്‍ അച്ചന്‍ മുഖ്യ­കാര്‍മി­കത്വം വഹി­ച്ച­പ്പോള്‍ ബഹു. ഡീക്കന്‍ വിവേക് അല­ക്‌സും, ഇട­വ­ക­യിലെ അള്‍ത്താര ശുശ്രൂ­ഷ­കരും സഹാ­യി­ക­ളാ­യി. വാദെ ദല്‍മീനോ ശുശ്രൂ­ഷ­യുടെ പ്രാധാ­ന്യ­ത്തേയും ചരി­ത്ര­ത്തേയും പറ്റി ഇട­വ­കാം­ഗം­കൂ­ടി­യായ ബിജു കുര്യന്‍ മാത്യൂസ് ലഘു പ്രഭാ­ഷണം നട­ത്തി. വാദെ ദല്‍മീനോ ശുശ്രൂ­ഷ­യുടെ ആദ്യ­ഘട്ടം പൂര്‍ത്തി­യാ­യ­പ്പോള്‍, രണ്ടാം ഘട്ട­ത്തിലെ ശുശ്രൂ­ഷയ്ക്ക് വിശ്വാ­സി­കള്‍ തിരി­കള്‍ കത്തി­ച്ചു­പി­ടിച്ചും ദൈവാ­ല­യ­ത്തിലെ വൈദ്യുതി ദീപ­ങ്ങള്‍ അണ­ച്ചു­കൊ­ണ്ടു­മാണ് നിര്‍വ­ഹി­ക്ക­പ്പെ­ട്ട­ത്. തുടര്‍ന്ന് 118­-­മത് ഉച്ച­രി­ച്ചു­കൊണ്ട് പള്ളി­ക്കു­ചുറ്റും പ്രദ­ക്ഷി­ണ­വും, വി. സുവി­ശേ­ഷ­വാ­യ­നയും നട­ന്നു. ഇതിനു ശേഷം പ്രധാന കാര്‍മി­കന്‍ ദൈവാ­ല­യ­ത്തിന്റെ പ്രധാന വാതില്‍ മുട്ടി തുറ­ക്കുന്ന ചടങ്ങ് നട­ന്നു. കാര്‍മി­കനു ശേഷം പള്ളി­ക്കു­ള്ളി­ലേക്ക് കടന്നുവന്ന വിശ്വാ­സി­കള്‍ വി. ശ്ശീബായെ ദര്‍ശിച്ച് കുരിശ് വരച്ച് അനു­ഗ്രഹം പ്രാപി­ച്ചു. പ്രതി­കൂല കാലാ­വസ്ഥാ മുന്ന­റി­യി­പ്പു­ണ്ടാ­യിട്ടും ഈ ദിവ്യ ശുശ്രൂഷ പൂര്‍ത്തീ­ക­രി­ക്ക­പ്പെട്ട് ഏതാനും മണി­ക്കൂ­റു­കള്‍ കഴി­ഞ്ഞു­മാ­ത്രമേ മഞ്ഞു പെയ്ത്ത് ആരം­ഭി­ച്ചു­ള്ളൂ. ദൈവാ­ല­യ­ത്തി­ലേക്ക് കട­ന്നു­വന്ന എല്ലാ­വര്‍ക്കും വികാരി ബഹു. ആകാശ് പോള്‍ അച്ചന്‍ നന്ദി പറ­ഞ്ഞു. സ്‌നേഹ­വി­രു­ന്നോടെ ചട­ങ്ങു­കള്‍ സമാ­പി­ച്ചു. വൈസ് പ്രസി­ഡന്റ് പൗലോസ് പൈലി, സെക്ര­ട്ടറി രഞ്ചു സക്ക­റി­യ, ട്രസ്റ്റി എല്‍ദോ വര്‍ഗീ­സ്, മാനേ­ജിംഗ് കമ്മി­റ്റി­യം­ഗ­ങ്ങള്‍ തുട­ങ്ങി­യ­വര്‍ ചട­ങ്ങു­കള്‍ക്ക് നേതൃത്വം നല്‍­കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.