You are Here : Home / USA News

റ്റാമ്പാ­യില്‍ വസ­ന്തോ­ത്സവം ഏപ്രില്‍ 9-ന്; ലാലു അലക്‌സ് മുഖ്യാ­തിഥി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 23, 2016 10:20 hrs UTC

റ്റാമ്പാ: റ്റാമ്പാ മല­യാ­ളി­കള്‍ക്ക് ഉത്സ­വ­ല­ഹരി പകര്‍ന്നു­കൊണ്ട് മല­യാളി അസോ­സി­യേ­ഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (എം.­എ.­സി.­എ­ഫ്) വസ­ന്തോ­ത്സവം ആഘോ­ഷി­ക്കു­ന്നു. ഏപ്രില്‍ ഒമ്പ­തിന് ശനി­യാഴ്ച വൈകു­ന്നേരം 5 മണി മുത­ലാണ് പരി­പാ­ടി­കള്‍ ആരം­ഭി­ക്കു­ന്ന­ത്. അസോ­സി­യേ­ഷന്റെ 2016 കമ്മി­റ്റി­യുടെ ഔപ­ചാ­രി­ക­മായ പ്രവര്‍ത്ത­നോ­ദ്ഘാ­ട­നവും അന്നേ­ദി­വസം നട­ക്കും. പ്രമുഖ മല­യാള സിനി­മാ­താരം ലാലു അലക്‌സ് മുഖ്യാ­തി­ഥി­യായി പരി­പാ­ടി­ക­ളില്‍ നിറ­സാ­ന്നി­ധ്യ­മാ­യി­രി­ക്കും. വ്യത്യ­സ്ത­മായ പരി­പാ­ടി­കള്‍ എന്നും ആവി­ഷ്ക­രി­ക്കുന്ന എം.­എ.­സി.­എഫ് തികച്ചും വ്യത്യ­സ്ത­മായ ആശ­യ­മാണ് ഇത്ത­വണ സ്പ്രിംഗ് ഫെസ്റ്റി­വ­ലി­ലൂടെ കാഴ്ച­വെ­യ്ക്കു­ന്ന­ത്. കപ്പയും മീനും, മസാല ദോശ, മീന്‍ വറു­ത്തത് എന്നി­ങ്ങനെ വിവിഘ വിഭ­വ­ങ്ങ­ളു­മായി ആറി­ല­ധികം തട്ടു­ക­ട­ക­ളാണ് ഓഡി­റ്റോ­റി­യ­ത്തില്‍ ഒരു­ക്കു­ന്ന­ത്. ഓഡി­റ്റോ­റി­യ­ത്തി­ലേ­ക്കുള്ള പ്രവേ­ശനം തികച്ചും സൗജ­ന്യ­മാ­ണ്. Venue: Knanaya Community Center, 2620 Washington Rd, Valrico, FL 33594 അസോ­സി­യേ­ഷന്റെ ഇതു­വ­രെ­യുള്ള പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് നിര്‍ലോ­ഭ­മായ സഹ­ക­രണം നല്‍കിയ എല്ലാ­വര്‍ക്കും പ്രസി­ഡന്റ് ടോമി മ്യാല്‍ക്ക­ര­പ്പു­റ­ത്തും, സെക്ര­ട്ടറി രാജീവ് നായരും നന്ദി പറ­ഞ്ഞു. റ്റാമ്പാ­യിലും പരി­സര പ്രദേ­ശ­ങ്ങ­ളി­ലു­മുള്ള എല്ലാ ഇന്ത്യ­ക്കാ­രേയും സുഹൃ­ത്തു­ക്ക­ളേയും ഏപ്രില്‍ ഒമ്പ­തിന് നട­ക്കുന്ന വസ­ന്തോ­ത്സ­വ­ത്തി­ലേക്ക് ഭാര­വാ­ഹി­കള്‍ ഹാര്‍ദ്ദ­വ­മായി ക്ഷണി­ക്കു­ന്നു. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: ടോമി മ്യാല്‍ക്ക­ര­പ്പു­റത്ത് (813 416 9183), രാജീവ് നായര്‍ (941 702 0090), ടി. ഉണ്ണി­കൃ­ഷ്ണന്‍ (813 334 0123), ഷീലാ ഷാജു (813 765 5458), സജി കരി­മ്പ­ന്നൂര്‍ (813 263 6302).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.