You are Here : Home / USA News

ആധുനിക സാഹിത്യം വര്‍ത്തമാനകാലത്തെ എത്രത്തോളം പ്രതിഭലിപ്പിക്കുന്നു

Text Size  

Story Dated: Thursday, March 24, 2016 11:17 hrs UTC

മനോഹര്‍ തോമസ്

 

സര്‍ഗവേദിയില്‍ അവതരിപ്പിച്ച ഈ വിഷയം ഇന്നത്തെ സാഹചര്യത്തില്‍ വളരെ പ്രസക്തമാണ്­ .മുഖ്യ ധാരയിലെ എഴുത്തും ,ഇവിടുത്തെ സാഹിത്യകാരന്മാരുടെ സൃഷ്ടികളും അപ്പോള്‍ വേര്‍തിരിച്ചു വിലയിരുത്തെണ്ടി വരുന്നു .രാജ്യങ്ങളുടെ വ്യത്യാസം, സാമുഹ്യ പരിതസ്ഥിതിയില്‍ നിബദ്ധമായ സാംസ്­കാരിക വ്യതിയാനം , ഇവിടെ ജെനിച്ച തലമുറയുടെ തീരാത്ത മാനസിക സംഘര്‍ഷങ്ങള്‍ .ഇവയില്‍ നിന്ന് ഉല്‍ഭവിക്കുന്ന സൃഷ്ടികള്‍ക്ക് വേറൊരു മുഖപടം കൊടുക്കാന്‍ അനുവാചകന്‍ നിര്‍ബന്ധിതനാകുന്നു. കഥകളും ,നോവലുകളും ഇവിടെ നിന്ന് എഴുതുമ്പോള്‍ പലരും ഇവിടുത്തെ സാമുഹ്യ നിയമങ്ങള്‍ മറ്റാരെയോ പറഞ്ഞു മനസ്സില്ലാക്കാന്‍ ശ്രമിക്കുന്നതുപോലെ തോന്നാറുണ്ട് .അതിനുള്ള ഉപാധി നോവലോ കഥകളോ അല്ല . പ്രത്യുതാ ലേഖനമാണ് .വിഷു , സങ്കരാന്തി,ഓണം ,ക്രിസ്തുമസ് എന്നീ ആഘോഷ ദിവസങ്ങള്‍ വരുമ്പോള്‍ മാത്രം പേന ചലിപ്പിക്കുന്നവര്‍. സംഭവങ്ങളുടെ വിളഭുമിയില്‍ ജിവിക്കുന്ന ഇവിടുത്തെ എഴുത്തുകാരന് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കാണാന്‍ കഴിയുന്നില്ല . അവന്റെ മുന്നാം കണ്ണ് തുറക്കുന്നില്ല .അല്ലെങ്കില്‍ എത്രയോ ഉദാത്തമായ സൃഷ്ടികള്‍ ഇവിടുന്നു ഇതിനോടകം ഉണ്ടായേനെ .അവാര്‍ഡുകള്‍ അല്ല ഒരു നല്ല എഴുത്തുകാരന്റെ മാനദണ്ഡം എന്ന് അമരിക്കയില്‍ ജിവിക്കുന്ന നമുക്കറിയാം . സര്‍ഗവേദി ഒരു സാഹിത്യകാരനേയും സൃഷ്ടിച്ചിട്ടില്ല .പക്ഷെ ഇവിടെ വന്നു വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി അവന്റെ സൃഷ്ടികള്‍ മിനുസപ്പെടുത്താന്‍ പല എഴുത്തുകാര്‍ക്കും കഴിഞ്ഞിട്ടുണ്ട് .അത് തന്നെയാണ് സര്ഗവേദി യുടെ ദൗത്യവും . സൃഷ്ടികളെ " ആധുനികം ,പുരാതനം " എന്ന് വേര്‍ തിരിക്കുന്നതിനോട്­ യോജിപ്പില്ലെന്ന് ജെ . മാത്യു പറഞ്ഞു. പുണുല്‍ കുരുക്കിലും ,കൊന്ത കുരുക്കിലും കുരുങ്ങി കിടന്ന സാഹിത്യത്തെ " ജനകിയ സാംസ്കാരിക വേദി " " ശാസ്ത്ര സാഹിത്യ പരിഷത് " തുടങ്ങിയ സംഘടനകള്‍ കുറച്ചുകുടി ജനകിയമാക്കി .തെരുവ് നാടകങ്ങളിലുടെയും,ചൊല്‍കാഴ്ച കളിലുടെയുംജനങ്ങളില്‍ ഒരു സാഹിത്യ ബോധം ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു .ഇതൊരു വലിയ സാംസ്­കാരിക മാറ്റമാണ് കേരളത്തില്‍ ഉണ്ടാക്കിയത് . " ജിവിതം തന്നെ കല " എന്ന ക്ട്ടികൃഷ്ണ മാരാരുടെ അഭിപ്രായത്തില്‍ ഡോ,എന്‍ പി . ഷീല ഉറച്ചുനിന്നു .കാലം മാറി " ആര്‍ക്കും ആരോടും പ്രതിബദ്ധതയില്ല " നല്ല സാഹിത്യം ഉണ്ടാകാതെ പോകുന്നത് കലിയുഗമായത് കൊണ്ടാണ് .കലി യുഗത്തില്‍ പലതും കാണേടിയും കേള്‍ക്കേണ്ടിയും വരും . തകഴി , കേശവദേവ്­ ,ഉരൂബു ,പൊന്‍കുന്നം വര്‍കി തുടങ്ങിയ ആദ്യ കാല എഴുത്തുകാര്‍ വലിയ ചലങ്ങളാണ് സമുഹത്തില്‍ ഉണ്ടാക്കിയതെന്ന് ബാബു പാറക്കല്‍ ഊന്നി പറഞ്ഞു ." പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കുക "എന്ന നയമാണ് എന്ന് എഴുതുകാര്ക്കുള്ളത് . അപകടം ,മരണം തുടങ്ങിയവയെ പെരുപ്പിച്ചു കാട്ടി വൈകാരികത ഉണ്ടാക്കുക എന്നതിലുപരി , പ്രശനങ്ങളുടെ സങ്കീര്‍ണതയിലേക്ക് ആഴ്‌നിറങ്ങാന്‍ അഴുതുകാരന്‍ താല്‍പ്പര്യപ്പെടുന്നില്ല . രാജു തോമസ്­ പറഞ്ഞു " കാലം വളരെ മാറി " ഇതു കവ്യാഭാസത്തിന്റെ കാലം കുടിയാണ്. പലരും അത് പരാമര്‍ശിക്കാനുംമടിക്കുന്നില്ല . " ലിഗ വിശപ്പിനെപ്പറ്റി " പറയാന്‍ മടിക്കാത്ത കവികളുടെ കാലം . ലോകം ചെറുതാകുകയും ,മനുഷ്യരുടെ പ്രശനങ്ങള്‍ മാറുകയും ചെയ്തതോടെ എഴുത്തിലും ഒരു നവലോക ക്രമം വന്നു തുടങ്ങി എന്ന് സന്തോഷ്­ പാല വിശദികരിച്ചു .ഈ മാറ്റം ലോകവ്യപകമാണ് .ലോകസാഹിത്യത്തില്‍ ഈ വ്യതിയാനം പ്രസക്തമായികൊണ്ടിരിക്കുന്നു. മാമ്മന്‍ മാത്യു, ഇ.എം.സ്റ്റിഫന്‍ തുടങ്ങിയവരും പ്രസംഗി­ച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.