You are Here : Home / USA News

സെന്റ്. തോമസ് സീറോ മലബാര്‍ ഫോറോനയുടെ ആഭിമുഖ്യത്തില്‍ പ്രീ കാന കോഴ്‌സ്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, March 24, 2016 11:19 hrs UTC

ഗാര്‍ലന്‍ഡ് സെന്റ്. തോമസ് സീറോ മലബാര്‍ ഫോറോനയുടെ ആഭിമുഖ്യത്തില്‍ പ്രീ കാന കോഴ്‌സ് ജൂണ്‍ 3, 4, 5 തീയതികളില്‍ - മാര്‍ട്ടിന്‍ വിലങ്ങോലില്‍ Picture ഡാലസ് : ഗാര്‍ലന്‍ഡ് സെന്റ്. തോമസ് സീറോ മലബാര്‍ ഫൊറോനയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 3, 4, 5 തീയതികളില്‍ വിവാഹ ഒരുക്ക സെമിനാര്‍ (പ്രീ കാന കോഴ്‌സ് ) നടത്തുമെന്ന് വികാരി ഫാ. ജോഷി എളംബശേരില്‍ അറിയിച്ചു. ജൂണ്‍ 3 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന കോഴ്‌സ് ഞായാറാഴ്ച ഒരു മണിക്ക് സമാപിക്കും. ഡെന്റണിലുള്ള ക്യാമ്പ് കോപാസ് റിട്രീറ്റ് സെന്ററിലാണ് ( 8200 ഋ. ങരഗശിില്യ ട,േ ഉലിീേി, ഠത 76208) ) സെമിനാര്‍. അമേരിക്കയിലോ, നാട്ടിലോ വിവാഹിതരാകുവാന്‍ ആഗ്രഹിക്കുന്ന സീറോ മലബാര്‍ സഭയിലെ യുവതീ യുവാക്കള്‍ക്ക് നിര്‍ബന്ധമായും ആവശ്യപ്പെടുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണിത്. വിവാഹ ജീവിതത്തിന്റെ ആത്മീയവും ഭൗതീകവുമായ തലങ്ങളില്‍ കൂടുതല്‍ അറിവുകള്‍ നല്കുന്ന ഈ സെമിനാറില്‍ രജിസ്‌റ്റെര്‍ ചെയ്യുവാന്‍ കോര്‍ഡിനേറ്റേഴ്‌സുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോഷി എളംബശ്ശേരില്‍ (വികാരി) 248 794 4343 gelambasseril@gmail.com കുര്യന്‍ ജോസഫ് 214 507 9892 jokuttyusa@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.