You are Here : Home / USA News

ടോറന്‍ടോ മലയാളി സമാജം ഹൃദയ ശശ്ത്രക്രിയ സഹായവുമായി വീണ്ടും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, March 24, 2016 11:25 hrs UTC

ടൊറന്റോ: 6 വയസുകാരിയുടെ ഹൃദയസ്പന്ദനങ്ങളെ തൊട്ടുണര്‍ത്തി ടോറന്‍ടോ മലയാളി സമാജത്തിന്റെ കാരുണ്യ സ്പര്‍ശം! ഹൃദയ വാല്‍വിന്റെ തകരാറിനാല്‍ വാല്‍വ് മാറ്റിവെക്കുന്നതിനായി ഡോ. ജോസ് പെരിയാപുരത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ഹാര്‍ട്ട്­ കെയര്‍ ഫൌണ്ടേഷന്‍ വഴി സഹായം തേടിയുള്ള ആന്‍ മരിയ എന്ന ഈ കുരുന്നിന്റെയും അമ്മയുടെയും കാത്തിരുപ്പിനൊടുവില്‍ ടോറന്‍ടോ മലയാളി സമാജത്തിന്റെ സാരഥികള്‍ ഹൃദയപൂര്‍വ്വം ടി.­എം.­എസ് എന്ന കാരുണ്യ പദ്ധതി വഴി നന്മയുടെ നനവൂറുന്ന കരങ്ങള്‍ ഇവരുടെ ജീവിതത്തിലേക്കു നീട്ടുകയായിരുന്നു! ശസ്ത്രക്രിയയ്ക്ക് ആവശ്യമായ 1.5 ലക്ഷം രൂപയാണ് ടോറന്‌ടോ മലയാളീ സമാജം, ഹാര്‍ട്ട് കെയര്‍ ഫൌണ്ടേഷനു കൈമാറിയത്! കാനഡയില്‍ ടൊറന്റോയിലെ നല്ലവരായ മലയാളിമനസ്സുകളുടെ കൂട്ടായ്മയിലൂടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളെ സഹായിക്കുക, പഠനത്തില്‍ മികവുള്ള വിദ്യാര്‍ത്ഥികളെ സ്‌കോളര്‍ഷിപ്പിലൂടെ പ്രോത്സാഹിപ്പിക്കുക, ഇമിമറമ­ലെ മലയാളികള്‍ക്കായി അടിയന്തരസാഹചര്യങ്ങളെ നേരിടാന്‍ ധനസഹായം നല്കുക തുടങ്ങിയ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് 2 വര്‍ഷങ്ങള്‍ക്കു മുമ്പ് ടോറന്‌ടോ മലയാളീ സമാജം ഹൃദയപൂര്‍വം ഠങട എന്ന ഈ സ്വപ്നപദ്ധതിക്ക് തുടക്കമിട്ടത്! മുന്‍പ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഹൃദയപൂര്‍വം ടി.­എം.­എസ്, ഹാര്‍ട്ട് കെയര്‍ ഫൌണ്ടേഷനു 7.5 ലക്ഷം രൂപ കൈമാറിയിരുന്നു! അതോടൊപ്പം കഴിഞ്ഞ വര്‍ഷം പഠന മികവിന് നേത്ര ഉണ്ണി എന്ന മിടുക്കിയായ വിദ്യാര്‍ഥിനിക്ക് സ്‌കോളര്‍ഷിപ്പും നല്കിയിരുന്നു! ടൊറ­ന്റോ­യിലെ കലാസാംസ്കാരിക മേഖലകളില്‍ 48 വര്‍ഷങ്ങളോളമായി നിറസാന്നിധ്യമായ ടോറന്‌ടോ മലയാളീ സമാജം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി നേതൃത്വം ഏറ്റെടുക്കുമ്പോള്‍ അത് നോര്‍ത്ത് അമേ­രിക്കയിലെ ആദ്യത്തെ മലയാളി സംഘടനയ്ക്ക് നേട്ടങ്ങുളുടെ നെറുകയില്‍ ഒരു പൊന്‍തൂവല്‍ കൂടി ആണ്, ഒപ്പം നല്ലവരായ ഇവിടുത്തെ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നിമിഷവും! ജീവിത സാഹചര്യങ്ങള്‍ കുറവുള്ള അശരണരായ ഒരുപക്ഷെ നമുക്കിടയില്‍ തന്നെയും ജീവിക്കുന്ന മനുഷ്യര്‍ക്ക്­ തണലാകുവാന്‍, ഒരു കൈത്തങ്ങാകുവാന്‍ കാനഡയ­ലേ സഹൃദയരായ എല്ലാ മലയാളി സുഹൃത്തുക്കളെയും 'ഹൃദയപൂര്‍വ്വം ടി.­എം.­എസ്' എന്ന ഈ സ്‌നേഹ പദ്ധതിയുടെ ഭാഗമാകുവാന്‍ TMSന്‍റെ സാരഥികള്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ ക്ഷണിക്കുകയാണ്! സ്‌നേഹത്തിന്റെ, സൗഹൃദത്തിന്റെ, മനുഷ്യത്വത്തിന്റെ നന്മമരം എന്നും നമ്മളില്‍ പൂത്തുലഞ്ഞു നിലക്കട്ടെ! www.torontomalayaleesamajam.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.