You are Here : Home / USA News

സാന്റാ അ­ന്ന­യില്‍ ഓശാന തിരു­നാള്‍ ആച­രിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, March 24, 2016 11:27 hrs UTC

ലോസ്­ആ­ഞ്ച­ലസ്: മനു­ഷ്യ­ന­ന്മ­യ്ക്കായി കുരി­ശി­ലേ­റിയ യേശു­ക്രി­സ്തു­വിന്റെ ജറു­സ­ലേ­മി­ലേ­ക്കുള്ള രാജ­കീയ പ്രവേ­ശത്തെ അനു­സ്മ­രി­പ്പിക്കുന്ന ഓശാന പെരു­ന്നാള്‍ സാന്റാ അന്ന സെന്റ് തോമസ് സീറോ മല­ബാര്‍ കാത്ത­ലിക് ഫൊറോനാ പള്ളി­യില്‍ ആഘോ­ഷി­ച്ചു. മാര്‍ച്ച് 20­-നു ഞായ­റാഴ്ച രാവിലെ വി. കുര്‍ബാ­ന­യോടെ തിരു­കര്‍മ്മ­ങ്ങള്‍ ആരം­ഭി­ച്ചു. റവ.­ഡോ. ജേക്കബ് കട്ട­യ്ക്കല്‍ മുഖ്യ­കാര്‍മി­ക­നും, വികാരി ഫാ. ജയിംസ് നിര­പ്പേല്‍ സഹ­കാര്‍മി­ക­നു­മാ­യി­രു­ന്നു. പള്ളി­യ­ങ്ക­ണ­ത്തി­ലുള്ള മരി­യന്‍ ഗ്രോട്ടോ­യില്‍ പര­മ്പ­രാ­ഗത രീതി­യില്‍ കുരു­ത്തോല വെഞ്ച­രിച്ച് വിശ്വാ­സി­കള്‍ക്ക് നല്‍കി. തുടര്‍ന്ന് കുരു­ത്തോ­ല­കള്‍ കൈക­ളി­ലേന്തി ഭക്ത്യാ­ദ­ര­വു­ക­ളോടെ "ദാവീ­ദിന്‍ പുത്രന്' ഓശാന പാടി പ്രദ­ക്ഷി­ണ­മായി ദേവാ­ല­യ­ത്തിന്റെ പ്രധാന കവാ­ട­ത്തില്‍ എത്തി. കാര്‍മി­ക­നായ റവ.­ഡോ. ജേക്കബ് കട്ട­യ്ക്ക­ല­ച്ചന്‍ പ്രാര്‍ത്ഥ­ന­ക­ളോടെ മൂന്നു­ത­വണ ദൈവാ­ലയ വാതില്‍ മുട്ടി തുറന്ന് വിശ്വാ­സി­ക­ളോ­ടൊപ്പം ദേവാ­ല­യ­ത്തി­ലേക്ക് പ്രവേ­ശി­ച്ചു. കട്ട­യ്ക്ക­ല­ച്ചന്‍ തന്റെ വച­ന­സ­ന്ദേ­ശ­ത്തില്‍, ദാവീദ് രാജാവ് മുതല്‍ പ്രവാ­ച­ക­ന്മാര്‍ ഏറ്റു­പ­റഞ്ഞ യേശു­വിന്റെ വര­വിന്റെ പൂര്‍ത്തീ­ക­ര­ണ­മാണ് ജെറു­സലേം ദേവാ­ല­ത്തിലെ രാജ­കീയ പ്രവേ­ശ­നം. "ഓശാന' എന്നാല്‍ ദൈവം രക്ഷ­കന്‍ എന്നാ­ണ്. ഓശാന ഒരു അനു­സ്മ­രണം മാത്ര­മ­ല്ല, രണ്ടാ­യിരം വര്‍ഷ­ങ്ങള്‍ക്കു മുമ്പ് നമ്മള്‍ ഓരോ­രു­ത്തരും ജെറു­സ­ലേ­മിന്റെ വീഥി­ക­ളി­ലൂടെ ഒലിവു മര­ച്ചി­ല്ല­കള്‍ കൈക­ളി­ലേന്തി ആര്‍ത്ത് വിളിച്ച് യേശു­വി­നോ­ടൊപ്പം ദേവാ­ല­യ­ത്തില്‍ പ്രവേ­ശി­ക്കുന്ന അനു­ഭ­വ­മാ­ണെന്നും ഓര്‍മ്മി­പ്പി­ച്ചു. തിരു­കര്‍മ്മ­ങ്ങള്‍ക്കു­ശേഷം "കൊഴു­ക്കൊട്ട' നേര്‍ച്ചയും സ്‌നേഹ­വി­രുന്നും ഉണ്ടാ­യി­രു­ന്നു. തുടര്‍ന്ന് പള്ളി­യ­ങ്ക­ണ­ത്തി­ലൂടെ ഇട­വ­കാം­ഗ­ങ്ങള്‍ ഒന്നു­ചേര്‍ന്ന് ജയിം­സ­ച്ച­നോ­ടൊപ്പം കുരി­ശി­ന്റെ­വ­ഴിയും നട­ത്തി. സാന്റാ അന്ന പള്ളി­യിലെ വിശു­ദ്ധ­വാര തിരു­കര്‍മ്മ­ങ്ങള്‍ ചുവടെ: പെസഹാ വ്യാഴാഴ്ച വൈകു­ന്നേരം 7-ന് വിശുദ്ധ കുര്‍ബാ­ന, കാല്‍ക­ഴു­കല്‍ ശുശ്രൂ­ഷ, പെസഹാ അപ്പം മുറി­ക്കല്‍, ആരാ­ധ­ന, പുത്തന്‍പാന പാരാ­യ­ണം. ദുഖ­വെള്ളിയാഴ്ച വൈകു­ന്നേരം 7 മണിക്ക് ഇട­വ­ക­യിലെ യുവ­ജ­ന­ങ്ങ­ളുടെ നേതൃ­ത്വ­ത്തില്‍ കുരി­ശിന്റെ വഴിയും തുടര്‍ന്ന് പീഡാ­നു­ഭവ ചരി­ത്ര­വാ­യ­ന­യും, രൂപം­മു­ത്തലും. റവ.­ഫാ. മനോജ് പുത്തന്‍പു­ര­യ്ക്കല്‍ വച­ന­സ­ന്ദേശം നല്‍കും. ദുഖ­ശ­നി­യാഴ്ച രാവിലെ 8-ന് വിശുദ്ധ കുര്‍ബാ­ന, പുത്തന്‍വെള്ളം വെഞ്ച­രി­ക്കല്‍, തിരി തെളി­യി­ക്കല് എന്നി­വ­യും, വൈകു­ന്നേരം 7-ന് ഉയിര്‍പ്പ് തിരു­നാള്‍ കര്‍മ്മ­ങ്ങളും തുടര്‍ന്ന് ആഘോ­ഷ­മായ ദിവ്യ­ബ­ലി, പ്രദ­ക്ഷി­ണം, സ്‌നേഹ­വി­രു­ന്ന്. ഞായ­റാഴ്ച രാവിലെ 8-ന് വി കുര്‍ബാ­ന­യു­ണ്ടാ­യി­രി­ക്കും. മാര്‍ച്ച് 23­-ന് ബുധ­നാഴ്ച വൈകു­ന്നേരം 6 മുതല്‍ 9 വരെ കുമ്പ­സാ­ര­ത്തി­നുള്ള സൗകര്യം ദേവാ­ല­യ­ത്തില്‍ ക്രമീ­ക­രി­ച്ചി­ട്ടു­ണ്ട്. വികാരി ഫാ. ജയിംസ് നിര­പ്പേ­ലി­നോ­ടൊപ്പം ട്രസ്റ്റി­മാ­രായ ബൈജു വിത­യ­ത്തില്‍, ബിജു ആലും­മൂ­ട്ടില്‍, സാക്രിസ്റ്റി ജോവി തുണ്ടി­യില്‍ എന്നി­വര്‍ വിശു­ദ്ധ­വാര ശുശ്രൂ­ഷ­കള്‍ക്ക് ക്രമീ­ക­ര­ണ­ങ്ങള്‍ക്ക് നേതൃത്വം നല്‍കു­ന്നു. ജോര്‍ജു­കുട്ടി പുല്ലാ­പ്പ­ള്ളില്‍ അറി­യി­ച്ച­താ­ണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.