You are Here : Home / USA News

കേരള അസ്സോസിയേഷ ൻ ഓഫ് ന്യൂജേഴ്‌­സി (കാൻജ്) യുടെ പയനിയർ അവാർഡ്‌

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Thursday, March 24, 2016 11:29 hrs UTC

കേരള അസ്സോസിയേഷ ൻ ഓഫ് ന്യൂജേഴ്‌­സി (കാൻജ്) യുടെ പയനിയർ അവാർഡ്‌ ആൻഡ്‌ ഫാമിലി നൈറ്റ്‌ ആഘോഷങ്ങൾ മെയ്‌ 7 ന് നടക്കും, എല്ലാ വർഷവും നടത്തി വരാറുള്ള ഫാമിലി നൈറ്റ്‌ ഈ വർഷം പുതുമകളോടെയാണ് കാൻജ് അവതരിപ്പിക്കുന്നത്‌, സമൂഹത്തിലെ പ്രഗദ്ഭരായ ചില വ്യക്തികളെ പയനിയർ അവാർഡ്‌ നല്കി ആദരിക്കുന്ന ചടങ്ങും കാൻജ് ഫാമിലി നൈറ്റ്‌നോടൊപ്പം നടത്തപ്പെടും. ന്യൂജേഴ്‌­സി റോസ് ലാൻഡ്‌ ഗ്രീക്ക് ഓർത്തഡോക്ക്സ് ചർച്ച് ( 80 Laurel Avenue, Roseland, NJ 07068 )ഹാളിൽ 2016 മെയ്‌ 7 ശനിയാഴ്ച്ച വൈകിട്ട് 4 മുതൽ 9 വരെയാണ് പയനിയർ അവാർഡ്‌ ആൻഡ്‌ ഫാമിലി നൈറ്റ്‌ ആഘോഷങ്ങൾ അരങ്ങേറുന്നത് കാൻജ് പയനിയർ അവാർഡ്‌ ആൻഡ്‌ ഫാമിലി നൈറ്റ്‌ കൺവീനർ ആയി ഷീല ശ്രീകുമാർ തിരഞ്ഞെടുക്കപ്പെട്ടു. അജിത്‌ ഹരിഹരൻ,ജെയിംസ്‌ മുക്കാടൻ ജെയിംസ്‌ ജോർജ്, അലക്സ്‌ ജോൺ,അലക്സ്‌ മാത്യു,ജോൺ വർഗീസ് സ്വപ്ന രാജേഷ്‌ ആനി ജോർജ്,മാലിനി നായർ എന്നിവരും കമ്മിറ്റി അംഗങ്ങൾ ആയി പ്രവർത്തിക്കും,. പ്രഭു കുമാർ, രാജു കുന്നത്ത്, റോയ് മാത്യു,ജയൻ എം ജോസഫ്‌, അബ്ദുള്ള സൈദ്‌, ജോസഫ്‌ ഇടിക്കുള,നന്ദിനി മേനോൻ ,ദീപ്തി നായർ, ജെസ്സിക തോമസ്‌ തുടങ്ങിയവർ വിവിധ കമ്മിറ്റികളിൽ പ്രോഗ്രാമിന്റെ വിജയത്തിനായുംപ്രവർത്തിക്കുന്നു,പരിപാടിയുടെ പ്രവേശനം പാസ്‌ മൂലം നിയന്ത്രിക്കുന്നതാണ്, പ്രവേശന പാസ്സുകൾക്ക് ദയവായി www.kanj.org സന്ദർശിക്കുക. എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബ സമേതം ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട്‌ അലക്സ്‌ മാത്യു സെക്രട്ടറി സ്വപ്ന രാജേഷ്‌ എന്നിവർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.