You are Here : Home / USA News

കണ്ണീരൊപ്പാന്‍ മലയാളി സമൂഹം

Text Size  

Story Dated: Thursday, March 24, 2016 08:00 hrs UTC

ന്യുജെഴ്‌സി: ഒന്നര വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ടി.സി.എസ്. ഉദ്യോഗസ്ഥന്‍ സജിന്‍ സുരേഷിന്റെ കേസ് മെയ് ആറിലെക്കു മാറ്റി. സാങ്കേതിക കാരണങ്ങളും ജഡ്ജി സ്‌കോട്ട് ബെന്നിയന്റെ അസാന്നിധ്യവും മൂലമാണു കേസ് മാറ്റിയത്. രണ്ട് ഡസനിലേറെ സാമുഹിക സാംസ്‌കാരിക നേതാക്കള്‍ ജസ്റ്റീസ് ഫോര്‍ ഓള്‍ സംഘടനയുടേ നേത്രുത്വത്തില്‍ കോടതിയ്‌ലെത്തിയത് മലയാളി സമൂഹത്തിന്റെ ഐക്യ ദാര്‍ഡ്യത്തിന്റെ സൂചനയായി. ഇത് സജിന്റെ അറ്റൊര്‍ണി മൈക്കല്‍ കരക്ടയേയും അമ്പരപ്പിച്ചു. തന്റെ കോടതി ജീവിതത്തിനിടയില്‍ ഇതു പോലെ സമൂഹത്തിന്റെ പിന്തുണ ഒരു കേസിലുംകിട്ടിയില്ലെന്നദ്ധേഹം സാക്ഷ്യപ്പെടുത്തി. പെസഹാ ദിനമായ ഇന്ന് ജോലി മാറ്റി വച്ച് കോടതിയിലെത്തിയവരെ എത്രകണ്ട് അനുമോദിച്ചാലും മതിയാവില്ല.കുറ്റക്കാരനാണോ അല്ലയോ എന്നതല്ല പ്രശ്‌നം, ആപത്തില്‍ അകപ്പെട്ട ഒരാളെ സഹായിക്കാന്‍ നമുക്കു കടമയുണ്ടോ എന്നതാണു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന വചനം ഇവിടെ പ്രസക്തമാകുന്നു.

വിധി ഇന്നുണ്ടാകുമെന്നു കരുതി സജിന്റെ കുടുംബവും നാട്ടില്‍ കണ്ണീരോടെ കാത്തിരിപ്പുണ്ടായിരുന്നു. കേസ് മാറ്റിയത് അവര്‍ക്കും വേദനാജനകമായി.

താഴെപ്പറയുന്നവരാണു കോടതിയില്‍ എത്തിയത്.

തോമസ് കൂവല്ലൂര്‍, അനില്‍ പുത്തഞ്ചിറ, തോമസ് മൊട്ടക്കല്‍, ഡോ. ഗോപിനാഥന്‍ നായര്‍, ജിബി തോമസ്, ജെയ്‌സന്‍ അലക്‌സ്, സുധീര്‍ നമ്പ്യാര്‍, സണ്ണി പണിക്കര്‍, ആനി ലിബു, ജോണ്‍ തോമസ്, ഷീല ശ്രീകുമാര്‍, ജയ് കുളമ്പില്‍, സജി പോള്‍, ഷാജി വര്‍ഗീസ്, ഷിജോ പൗലോസ്, സജി ജോര്‍ജ്, മിത്രാസ് രാജന്‍, സുനില്‍ ട്രൈസ്റ്റാര്‍, ഷെവലിയര്‍ ഇട്ടന്‍ ജോര്‍ജ്, സിസിലി കൂവല്ലൂര്‍, അനിയന്‍ ജോര്‍ജ്, ബെന്നി മാത്യു, ജിജു കൊട്ടാരത്തില്‍, രാജു സദാനന്ദന്‍, വിനു സക്കറിയാ, ഫിലിപ്പ് പുളിയനാല്‍. സജിനു വേണ്ടി ജെ.എഫ്.എ.യുടെ നേത്രുത്വത്തില്‍ നടന്ന കൂട്ടായ്മ ജയിലില്‍ കഴിയുന്ന മറ്റ് മലയാളികള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമാണു. അവര്‍ക്കായി കൈ കോര്‍ക്കാന്‍ ജെ.എഫ്.എ ഭാരവാഹികള്‍ എല്ലാവരെയും ആഹ്വാനം ചെയ്യുന്നു. നിസഹായരായി വിധിക്കു കാത്തിരിക്കുന്നവര്‍ക്കു തുണയാകാന്‍ ജെ.എഫ്.എ നേതാക്കള്‍ നടത്തുന്ന ശ്രമത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.