You are Here : Home / USA News

ഫോമയ്ക് കരുത്തേകി മിഡ് അറ്റ്ലാന്റിക് റീജിയൺ

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Friday, March 25, 2016 11:49 hrs UTC

പെൻസിൽവാനിയ : ന്യൂജേഴ്‌­സി,പെൻസിൽവാനിയ,ഡെലവെയർ തുടങ്ങിയ എന്നീ സംസ്ഥാനങ്ങളിലെ പ്രമുഖ ഫോമ അംഗ സംഘടനകളായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലദൽഫിയ,കേരള ആർട്സ് ആൻഡ്‌ ലിറ്റററി അസോസിയേഷൻ ഓഫ് അമേരിക്ക, കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌­സി,കേരള സമാജം ഓഫ് ന്യൂജേഴ്‌­സി,സൌത്ത് ജേഴ്‌­സി അസോസിയേഷൻ ഓഫ് കേരളൈറ്റ്സ്,ഡെലവയർ മലയാളി അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഫോമ മിഡ് അറ്റ്ലാന്റിക് റീജിനൽ കമ്മറ്റി റീജിണൽ വൈസ് പ്രസിഡന്റ്‌ ജിബി തോമസ്, ചെയർമാൻ യോഹന്നാൻ ശങ്കരത്തിൽ എന്നിവരുടെ നേതൃത്വത്തിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലദൽഫിയയുടെ ഓഫീസിൽ കൂടിയ യോഗം അനേകം കർമ പരിപാടികൾക്ക് രൂപം നല്കി, 2016 ഏപ്രിൽ 9 ന് വൈകിട്ട് 4 മണിക്ക് ഫിലദൽഫിയ അസ്സൻഷൻ മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് ഫോമ മിഡ് അറ്റ്ലാന്റിക് റീജിനൽ കമ്മറ്റി സംഘടിപ്പിക്കുന്ന ഫോമ മിഡ് അറ്റ്ലാന്റിക് റീജിനൽ കൺവൻഷന് അംഗ സംഘടനകളുടെ സമ്പൂർണ പിന്തുണ ആണ് ലഭിക്കുന്നത് എന്ന് യോഗം വിലയിരുത്തി. ഫോമ കൺവൻഷന്റെ വിജയത്തിനായി നടപ്പിൽ വരുത്തേണ്ട പദ്ധതികളെ ക്കുറിച്ച് യോഗം ചർച്ച ചെയ്തു, യോഗത്തിൽ ഫോമ ജുഡിഷ്യൽ കൌൺസിൽ ചെയർമാൻ പോൾ മാത്യു, ജുഡിഷ്യൽ അംഗങ്ങൾ ആയ യോഹന്നാൻ ശങ്കരത്തിൽ, അലക്സ്‌ ജോൺ നാഷണൽ കമ്മറ്റി അംഗങ്ങൾ ആയ സണ്ണി എബ്രഹാം,ബിനു ജോസഫ്‌,രേഖ ഫിലിപ്പ് മറ്റു സംഘടനാ ഭാരവാഹികൾ ആയ ബോബി തോമസ്‌, സഖറിയ കുര്യൻ,ചെറിയാൻ കോശി,ജോർജ് എം മാത്യു, രാജു വർഗീസ്,സാബു സ്കറിയ,ജോൺ വർഗീസ്,ഐപ്പ് മാരെട്ട്, അനിയൻ ജോർജ്, ജോൺ ജോർജ്, സിറിയക് കുര്യൻ,ബിജു എബ്രഹാം,ഏലിയാസ് പോൾ ,ജോജോ കോട്ടൂർ,ജോർജ് കുട്ടി ജോർജ്, സിജു ജോൺ, ജോസ് ഔസെഫ് , ജോസഫ്‌ ഇടിക്കുള തുടങ്ങിയ ഒട്ടേറെ സംഘടനാ നേതാക്കൾ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.