You are Here : Home / USA News

പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനാചരണവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 26, 2016 01:39 hrs UTC

സെബാസ്റ്റ്യന്‍ ആന്റണി

ന്യൂജേഴ്‌­സി: അന്ത്യ അത്താഴത്തിനു മുമ്പ് യേശു ശിഷ്യരായ 12 പേരുടെയും കാലുകള്‍ കഴുകി ചുംബിച്ചു. "ഞാന്‍ ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാനിതാ നിങ്ങള്‍ക്ക് മാതൃകയാകുന്നു' എന്ന് രണ്ടായിരമാണ്ടുകള്‍ക്കപ്പുറം വിനയത്തിന്റെ മാതൃക കാണിച്ചു തന്ന യേശുവിന്റെ സ്മരണ പുതുക്കിയും, വിശുദ്ധ കുര്‍ബാന സ്­ഥാപിച്ചതിന്റെ ഓര്‍മ്മ പുതുക്കിയും, സോമര്‍ സെറ്റ്­ സെന്‍റ് തോമസ്­ സീറോ മലബാര്‍ കാത്തലിക്­ ഫൊറോനാ ദേവാലയത്തില്‍ ഈവര്‍ഷത്തെ പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനവും ആചരിച്ചു. പ്രാര്‍ഥനാ മുഖരിതമായ അന്തരീഷത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും നടന്നു. 12 കുട്ടികള്‍ യേശുവിന്‍െറ പ്രതിനിധികളായ ശിഷ്യന്മാരായി അണിനിരന്നപ്പോള്‍ ബഹു. വികാരി. ഫാ. തോമസ്­ കടുകപ്പിള്ളില്‍ കുഞ്ഞുങ്ങളുടെ കാല്‍ കഴുകി തുടച്ച്­ ചുംബിച്ചു. മാര്‍ച്ച്­ ഇരുപത്തി നാലാം തീയതി വൈകിട്ട്­ 7.30­ന്­ പെസഹാ തിരുനാളിന്റെ വിശുദ്ധ കര്‍മ്മാദികള്‍ ആരംഭിച്ചു. ആഘോഷമായ ദിവ്യബലിക്ക് വികാരി. ഫാ. തോമസ്­ കടുകപ്പിള്ളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ. ഫിലിപ്പ്­ വടക്കേക്കര സഹകാര്‍മികനായി. ഷിക്കാഗോ രൂപതയുടെ സെമിനാരിയാനായ ബ്രദര്‍, മെല്‍വിന്‍ പോള്‍ പെസഹ തിരുനാളിന്‍റെ തിരുകര്‍മ്മങ്ങളില്‍ സഹായിയായി. "താലത്തില്‍ വെള്ളമെടുത്തു...വെണ്‍കച്ചയുമരയില്‍ ചുറ്റി...' എന്ന ഗാനം ദേവാലയത്തിലെ ഗായകസംഘം ആലപിച്ചപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട 12 കുട്ടികളുടെ പാദങ്ങള്‍ ബഹു. വികാരി. ഫാ. തോമസ്­ കടുകപ്പിള്ളില്‍ കഴുകി തുടച്ച്­ ചുംബിച്ചുകൊണ്ട്­ ഈശോ തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ലോകത്തിന്­ വിനയത്തിന്‍റെ മാതൃക നല്‍കിയതിന്റെ ഓര്‍മ്മയാചരണം നടത്തി. തുടര്‍ന്ന്­ വിശുദ്ധ കുര്‍ബാനയുടെ ആഘോഷമായ പ്രദക്ഷിണം ദേവാലയത്തില്‍ നടത്തപ്പെട്ടു. ഫാ. ഫിലിപ്പ് വടക്കേക്കര പെസഹാ തിരുനാളിന്റേയും, ശുശ്രൂഷാ പൗരോഹിത്യദിനത്തിന്റേയും, പരിശുദ്ധ കുര്‍ബാനസ്ഥാപനത്തിന്റേയും സന്ദേശം പങ്കുവെച്ചു. പെസഹാ തിരുനാള്‍ പരിശുദ്ധ കുര്‍ബാനയുടേയും, ശുശ്രൂഷാ പൗരോഹിത്യത്തിന്റേയും സ്ഥാപനദിനമാണെന്നും അതുകൊണ്ടുതന്നെ ഈ പുണ്യദിനം പരസ്­പര സ്‌­നേഹത്തിന്റേയും, സ്വയം ശൂന്യവത്­കരണത്തിന്റേയും തിരുനാള്‍ എന്നു വിളിക്കാമെന്ന്­ തന്റെ സന്ദേശത്തില്‍ പറഞ്ഞു. ദൈവത്തോടുള്ള സമാനത നിലനിര്‍ത്താതെതന്നെ ശൂന്യനാക്കി മനുഷ്യനായി അവതരിച്ച ദൈവം (ഫിലി 2, 6­8) ഈ ലോകം വിട്ടുപോകാന്‍ സമയമായപ്പോള്‍ എന്നും നിലനില്‍ക്കുന്ന തന്റെ സ്‌­നേഹത്തിന്റെ അടയാളമായ ഒരു ഓര്‍മ്മ നല്‍കി കടന്നുപോകുന്നുണ്ട്­ അതാണ്­ പരിശുദ്ധ കുര്‍ബാനയും, ശുശ്രൂഷാ പൗരോഹിത്യദിനവുമെന്ന്­ ഉത്‌­ബോധിപ്പിച്ചു. വിശുദ്ധ കുര്‍ബാനയ്­ക്കും കാല്‍കഴുകല്‍ ശുശ്രൂഷയ്­ക്കും ശേഷം ആരാധന, ഗായകസംഘത്തിന്റെ നേതൃത്വത്തിലുള്ള പാനവായന എന്നിവ നടന്നു. പരമ്പരാഗത രീതിയിലുള്ള അപ്പുംമുറിക്കല്‍ ശുശ്രൂഷയും, പാല്‍കുടിക്കല്‍ ശുശ്രൂഷയും കുട്ടികള്‍ക്കായി പ്രത്യേകം നടത്തി. പെസഹാ തിരുനാള്‍ ചടങ്ങുകള്‍ക്ക്­ ട്രസ്റ്റിമാരായ തോമസ്­ ചെറിയാന്‍ പടവില്‍ , ടോം പെരുമ്പായില്‍, മേരിദാസന്‍ തോമസ്­, മിനേഷ്­ ജോസഫ്­ എന്നിവരും ഇടവകയിലെ ഭക്തസംഘടനകളും നേതൃത്വം നല്‍കി. വെബ്­: www.stthomsayronj.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.