You are Here : Home / USA News

പ്രൗഢഗംഭീരനായ ചടങ്ങില്‍ നാമം എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 26, 2016 01:41 hrs UTC

ന്യൂജേഴ്‌സി: 2016 മാര്‍ച്ച് 19-നു വൈകുന്നേരം 5 മണിക്ക് എഡിസണ്‍ റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ വെച്ചു നടത്തിയ വര്‍ണ്ണഭബളമായ അവാര്‍ഡ് നിശയില്‍ വിവിധ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിക്കുന്നവര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള നാമം എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ള വ്യക്തികള്‍ പങ്കെടുത്ത ചടങ്ങ് നാമം സ്ഥാപക നേതാവ് മാധവന്‍ ബി. നായരുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. നാമത്തിന്റെ പറവി മുതല്‍ സാമൂഹ്യ പ്രതിബദ്ധതയോടെ നാമം നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിച്ച അദ്ദേഹം എം.ബി.എന്‍ ഫൗണ്ടേഷന്‍ എന്ന ചാരിറ്റി സംഘടന ആരംഭിച്ചതായും പ്രഖ്യാപിച്ചു. അമേരിക്കയിലെ വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ചെത്തിയ സാമൂഹിക നേതാക്കളോടൊപ്പം അവാര്‍ഡ് നിശയുടെ മുഖ്യാതിഥി പദ്മശ്രീ ഡോ. പി. സോമസുന്ദരം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വ്യത്യസ്തവും മികവുറ്റതുമായ പ്രവര്‍ത്തനത്തില്‍ക്കൂടി എന്നും സംഘടനകളില്‍ വേറിട്ട സാന്നിധ്യമാണ് നാമം എന്ന് അദ്ദേഹം വിലയിരുത്തി. തികഞ്ഞ സംഘാടക പാടവത്തോടെ എക്കാലത്തേയും മികച്ച ഒരു അവാര്‍ഡ് നിശ സംഘടിപ്പിക്കാന്‍ ഒറ്റക്കെട്ടായി അഹോരാത്രം പ്രവര്‍ത്തിച്ച നാമം കമ്മിറ്റിയെ പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി അധ്യക്ഷ പ്രസംഗത്തില്‍ അഭിനന്ദിച്ചു. സുതാര്യവും കൃത്യതയാര്‍ന്ന പ്രക്രിയയിലൂടെ നാമം എക്‌സലന്‍സ് അവാര്‍ഡിനായി വ്യക്തികളെ തെരഞ്ഞെടുത്ത് വരുംതലമുറയ്ക്ക് പ്രചോദനമാകുന്ന പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന നാമം മാതൃകാപരമായ ഒരു മുന്നേറ്റമാണ് നടത്തുന്നതെന്ന് എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് ഉപേന്ദ്ര ചിവുക്കുള പറഞ്ഞു. കിറ്റക്‌സിന്റെ ബിസിനസ് വളര്‍ച്ചയേയും സാമൂഹിക പ്രവര്‍ത്തനങ്ങളേയും പ്രോത്സാഹിപ്പിച്ചുകൊണ്ട് കടല്‍ കടന്നെത്തിയ ഈ അംഗീകാരം തികച്ചും പ്രചോദനപരമാണെന്നു അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് കിറ്റെക്‌സ് സി.ഇ.ഒ സാബു ജേക്കബ് പറഞ്ഞു. വിവിധ സംഘടനകളില്‍ നിന്ന് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും "ഹോം ടൗണ്‍' ആയ ന്യൂജേഴ്‌സിയില്‍ നിന്നു ലഭിച്ച എക്‌സലന്‍സ് അവാര്‍ഡ് പ്രത്യേക സന്തോഷം തരുന്നുവെന്നു അവാര്‍ഡ് ജേതാക്കളായ ഡോ. കൃഷ്ണകിഷോര്‍, മാലിനി എന്നിവര്‍ പറഞ്ഞു. മുഖ്യാധാരാ സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് ചെറുപ്പക്കാര്‍ വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവര്‍ഡ് ജേതാക്കളായ ഡോ. എ.കെ.ബി പിള്ളയും, അശോക് കുമാറും ചൂണ്ടിക്കാട്ടി. നാമം എക്‌സലന്‍സ് അവാര്‍ഡ് നിശയുടെ ഗ്രാന്റ് ജൂറി അംഗങ്ങളായ ഡോ. വേദ് ചൗധരി, ഡോ. രാമന്‍, പ്രേമചന്ദ്രന്‍, റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍, ഫൊക്കാനയെ പ്രതിനിധീകരിച്ച് ജോണ്‍ പി. ജോണ്‍, ജി.കെ. പിള്ള, പോള്‍ കറുകപ്പള്ളി, അറ്റോര്‍ണി വിനോദ് കെയാര്‍കെ. ഫിലിപ്പോസ് ഫിലിപ്പ്, ലീല മാരേട്ട്, ഗണേഷ് നായര്‍, ഫോമ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, എന്‍.എസ്.എസ്..ഒ.എന്‍.എ നാഷണല്‍ ട്രഷറര്‍ പൊന്നുപിള്ള, കെ.എച്ച്.എന്‍.എ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. സുനിത നായര്‍, കീന്‍ ചെയര്‍പേഴ്‌സണ്‍ സുനിത നമ്പ്യാര്‍, എന്‍.എസ്.എസ്.ഒ.എന്‍.എ ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍, പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോസ് കാനാട്ട്, ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക വൈസ് പ്രസിഡന്റ് രാജു പള്ളത്ത്, "വാസിനെ' പ്രതിനിധീകരിച്ച് ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, ഡോ. പദ്മജ പ്രേം, ജെ.എഫ്.എ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍, മഞ്ച് പ്രതിനിധികളായ സജിമോന്‍ ആന്റണി, ചാക്കോ പിന്റോ, ഷാജി വര്‍ഗീസ്, സുജ ജോസ്, ടി.എസ് ചാക്കോ, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ടെറന്‍സണ്‍ തോമസ്, കുന്നംപള്ളില്‍ രാജഗോപാല്‍, കൊച്ചുണ്ണി ഇലാവന്‍മഠം, ഗോപിനാഥ കുറുപ്പ്, സുരേഷ് പണിക്കര്‍, കെ.കെ. ജോണ്‍സണ്‍, അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, കെ.ജി. പ്രസന്നന്‍, ജനാര്‍ദ്ദനന്‍ ഗോവിന്ദന്‍, മോഹന്‍ ഐയൂര്‍, ഷെവലിയാര്‍ കമാന്‍ഡര്‍ ഇട്ടന്‍ പാടിയേടത്ത്, ലൈസി അലക്‌സ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ ഹാസ്യാത്മകതയുടെ അമേരിക്കന്‍ മുഖമായ രാജീവ് സത്യാല്‍ തന്റെ തനതു ശൈലിയില്‍ അദ്ദേഹത്തിന്റെ ഇന്ത്യന്‍ യാത്രകളും, ജനതയുടെ പ്രത്യേകതകളേയും അവതരിപ്പിച്ചപ്പോള്‍ അത് സദസിന് വേറിട്ട അനുഭവമായി. മാലിനി നായരുടെ നേതൃത്വത്തില്‍ സൗപര്‍ണ്ണിക ഡാന്‍സ് അക്കാഡമി അവതരിപ്പിച്ച നൃത്തം കാലദേശാന്തരങ്ങള്‍ക്ക് അതീതമാണ് കലാസ്വാദനം എന്നു ഒരിക്കല്‍ക്കൂടി തെളിയിച്ചുകൊണ്ട് ഈജിപ്ഷ്യന്‍ സുന്ദരികള്‍ അവതരിപ്പിച്ച നൃത്തവും, ശബരീനാഥ് നായര്‍, കാര്‍ത്തിക ഷാജി, സുമ നായര്‍ ജയരാജ് തുടങ്ങിയവര്‍ അവതരിപ്പിച്ച ഗാനങ്ങളും അവാര്‍ഡ് നിശയ്ക്ക് കൊഴുപ്പേകി. ദേവി മേനോന്‍, അനിത നായര്‍, മായാ മേനോന്‍ എന്നിവര്‍ എം.സിമാരായി പ്രവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.