You are Here : Home / USA News

രുചിത്തനിമയോടെ മാപ്പിള ഫുഡ്­ ഫെസ്റ്റിവല്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 26, 2016 03:53 hrs UTC

കാലിഫോര്‍ണിയ: കേരള മുസ്ലിം കമ്മ്യൂണിറ്റി അസ്സോസിയേഷെന്‍ (കെ എം സി എ)യുടെ നേതൃത്വത്തില്‍ കാലിഫോര്‍ണിയയിലെ സാന്താക്ലാര സെന്‍ട്രല്‍പാര്‍ക്കില്‍ വച്ച് ഈ മാസം 19ന് നടത്തിയ മാപ്പിള ഫുഡ് ഫെസ്റ്റിവലില്‍ സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലുള്ള വിവിധ നഗരങ്ങളില്‍ താമസിക്കുന്ന മുന്നൂറോളം പേര്‍ പങ്കെടുത്തു. ദുഹര്‍ നിസ്കാരത്തോടെ തുടക്കം കുറിച്ച പരിപാടി വൈകിട്ട് അഞ്ചു വരെ നീണ്ടു നിന്നു. മേളയില്‍ മത്സരാര്‍ത്ഥികളായി പങ്കെടുത്ത മുപ്പതോളം കുടുംബങ്ങള്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ പ്രദേശങ്ങളിലെ തനതു രുചിത്തനിമ വിളിച്ചോതുന്ന വിഭവങ്ങള്‍ പങ്കുവെച്ചു. അതൃപ്പ തക്കാരവും, സല്കാരവും മുതല്‍ തട്ടിക്കൂട്ടി തട്ടുകടയും, ത്രീ കോഴ്‌സ് തട്ടുകടയും വരെയുള്ള കൌതുകകരമായ പേരുകളിലുള്ള സ്റ്റാളുകള്‍ മുട്ട മാലയും, ചട്ടിപ്പത്തിരിയും, കല്ലുമ്മക്കാ പൊരിച്ചതും, നെയ്പ്പത്തിരിയും മുതല്‍ അപ്പവും, ഫിഷ് മോളിയും, കൊത്തു പൊറാട്ടയും, കപ്പബിരിയാണിയും, സീ ഫുഡ് ബിരിയാണിയും വരെയുള്ള വിഭവങ്ങളാല്‍ മേളയെ സമൃദമാക്കി. എള്ളുണ്ടയും, കപ്പലണ്ടി മിഠായിയും, നാരങ്ങാസര്ബതും വില്കുന്ന ബോബനും മോളിയും സ്‌റ്റോര്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒന്നുപോലെ ഈ പ്രവാസ ഭൂമിയില്‍ ഗ്രാമീണ കേരളത്തിന്റെ തനിമ പ്രദാനം ചെയ്യുന്ന ഒരു നവ്യാനുഭാവമായി. പാചക കലയിലെ തലശ്ശേരിപ്പെരുമയെ ഒന്നുകൂടി അടിവരയിട്ട് കോഴിക്കാലും, സീ ഫുഡ്­ ബിരിയാണിയും ഉള്‍പ്പടെയുള്ള തനതു വിഭവങ്ങളുടെവിപണനത്തിലൂടെ ഏറ്റവും കൂടുതല്‍ കൂപ്പണ്‍ ശേഖരിച്ചുകൊണ്ട് ഷിബില റൈസും, കേരളീയതയുടെ പര്യായമായി നിലകൊള്ളുന്ന രുചിചേര്‍ച്ചകളായ അപ്പവും മോളിയുമായി ഹസ്‌ന ഫൈസലും, രുചിത്തനിമയേറിയ വിഭവങ്ങളുമായി സാജിത ഷജീബും ഒന്നും രണ്ടും മൂന്നുംസ്ഥാനങ്ങള്‍ കരസ്ഥമാക്കി. മേളക്ക് ശേഷം നടന്ന ചടങ്ങില്‍ പൌരപ്രമുഖനും സണ്‍ ജോസേ യൂണിവേഴ്‌സിറ്റി പ്രൊഫസറുമ്മായ ഡോക്ടര്‍ മുഹമ്മദ് നദീം വിജയികള്‍ക്കും, മത്സരാര്‍ത്ഥികള്‍ക്കും സമ്മാനദാനം നിര്‍വഹിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.