You are Here : Home / USA News

ശ്രീ കുര്യൻ പ്രക്കാനത്തിന് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ പിന്തുണ

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Saturday, March 26, 2016 12:47 hrs UTC

കേരള നിയമ സഭാ തിരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശ്രീ കുര്യൻ പ്രക്കാനത്തിന് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ സർവവിധ പിന്തുണയും നൽ കുന്നു. ആഗോള പ്രവാസി മലയാളികളെ ആവേശം കൊള്ളിച്ചു ചരിത്രത്തിൽ ആദ്യമായി കേരള രാഷ്ട്രീയ ത്തിൽ തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുവാൻ നോർത്ത് അമേരിക്കൻ മലയാളി പ്രവാസി മലയാളി മുന്നണി ഈവരുന്ന കേരള നിയമ സഭാ തിരെഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുന്ന കുര്യൻ പ്രക്കാനത്തിനു വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ സർവവിധ പിന്തുണയും നൽ കുന്നു. ഈ വരുന്ന കേരള നിയമ സഭാ തിരെഞ്ഞെടുപ്പിൽ നോർത്ത് അമേരിക്കയിലെ പ്രമുഖ മലയാളിയും മാധ്യമ പ്രവർത്തകനുമായ ശ്രീ കുര്യൻ പ്രക്കാനം പത്തനംതിട്ട ജില്ലയില്‍ ആറന്മുളയില്‍ സ്വതന്ത്രനായി മതസരിക്കുന്നു. ഇന്ത്യൻ പ്രവാസി കോണ്‍ഗ്രസ്­ കമ്മറ്റി പ്രസിടന്റ്‌റ്, ഫൊക്കാനാ കാനഡ റീജിണൽ പ്രസിഡന്റ്, കാനഡയിലെ ബ്രംടന്‍ മലയാളി സമാജം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന കുര്യൻ നോർത്ത് അമേരിക്കയിലെ അറിയപ്പെടുന്ന പൊതു പ്രവർത്തകൻ ആണ്.വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ എക്കാലത്തെയും സുഹുർത്തും സഹപ്രവർത്തകനും ആണ്കുര്യൻ . പ്രവാസികളോടുള്ള സർക്കാരുകളുടെ അനാസ്ഥയിലും അവഗണനയിലും പ്രതിക്ഷേധിച്ചാണ് പ്രവാസി മലയാളി മുന്നണി ഇത്തവണ മത്സര രംഗത്ത്­ ഇറങ്ങുന്നത്. ലോകത്തിനെ വിവിധ ഭാഗങ്ങളില്‍ ഉള്ള പ്രവാസികള്‍ ഇതിനോടകമായി ശ്രീ കുര്യനുവേണ്ടി പ്രചാരണ രംഗത്ത്­ സജീവമായി കഴിഞ്ഞു. പ്രവാസം കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയവരുടെ പിന്തുണയോടെ കേരളത്തിലും പ്രചാരണ രംഗത്ത്­ ശ്രീ കുര്യന്‍ സജീവമായി കഴിഞ്ഞു.കുര്യൻ നോമിനേഷൻ നൽകുകയും, വളരെ നല്ലരിതിയിൽ അടുക്കും ചിട്ടയോടും കുടി ഇലക്ഷൻ പ്രവർത്തനം മുന്നോട്ട് നയിക്കുന്നു. സമുഹത്തിൽ നിന്നും നല്ല പിന്തുണയാണ് അദ്ദേഹത്തിനു ലഭിക്കുന്നത്. ശ്രീ കുര്യൻ പ്രക്കാനത്തിനു എല്ലാവിധ വിജയാശംസകൾ നേരുന്നതയും, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മലയാളി സമുഹത്തിന് ഒരു മാതൃകായവേട്ടെ എന്നും ആശംസിക്കുന്നതായി അസോസിയേഷനു വേണ്ടി പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ ,വൈസ് പ്രസിഡന്റ്: തോമസ് കോശി; സെക്രട്ടറി ടെറൻസൺ തോമസ് ,ട്രഷറർ : കെ.കെ. ജോൺസൺ ; ജോ. സെക്രട്ടടറി: ആന്റോ വർക്കി, ട്രസ്റ്റീ ബോർഡ് ചെയർമാൻ എം .വി .ചാക്കോ എന്നിവർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.