You are Here : Home / USA News

നാഗല്‍ മ്യൂസിക് നൈറ്റ് -മാര്‍ച്ച് 27ന് വൈകീട്ട് 6 മുതല്‍ 8 വരെ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, March 26, 2016 12:50 hrs UTC

ഡാളസ്: ഈസ്റ്റര്‍ രാവിനെ ദൈവസ്‌നേഹത്തിന്റെ കുളിര്‍മ്മയാല്‍ നിറയ്ക്കുന്ന നാഗല്‍ സംഗീത നിശയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 1893-ല്‍ ജര്‍മ്മനിയില്‍ നിന്നും മലയാളക്കരയിലെത്തിയ മിഷനറി വി.നാഗല്‍ സായിപ്പിന്റെ സംഗീത സാന്ദ്രമായ ജീവിത കഥയും ഗാനങ്ങളും കോര്‍ത്തിണക്കിയുള്ള ഒരു അപൂര്‍വ്വ അനുഭവമാണ് ഒരുക്കപ്പെടുന്നത്. ആംഗലേയച്ചുവയില്ലാത്ത ശുദ്ധമലയാളത്തില്‍ സംസാരിക്കാനും, എഴുതുവാനും പ്രാവീണ്യ നേടിയ സായിപ്പ് ലോകമെങ്ങുമുള്ള മലയാളി ക്രൈസ്തവര്‍ പാടി ആസ്വദിക്കുന്ന യേശുവേ നിന്റെ രൂപമീ, സമയമാം രഥത്തില്‍, കര്‍ത്തൃകാഹളം, യേശുവെപ്പോലെ ആകുവാന്‍, ഭാഗ്യനാള്‍ ഭാഗ്യനാള്‍, യേശു എന്‍ സ്വന്തം തുടങ്ങി 70ലേറെ അനശ്വര ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. മാര്‍ച്ച് 27ന് വൈകീട്ട് 6 മുതല്‍ 8 വരെ കരോള്‍ട്ടനിലുള്ള ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലില്‍(2116 old Denton Road, Carrollton) വച്ചു നടത്തപ്പെടുന്ന വി.നാഗല്‍ മ്യൂസിക്ക് നൈറ്റില്‍ ഇന്‍സ്പിരേഷന്‍സാണ് സംഗീതമൊരുക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും. മലയാള ക്രൈസ്തവ സംഘടനയായ വൈ.എം.ഇ.എഫ്. ഡാളസാണ് സംഘാടകര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു ജേക്കബ്(സെക്രട്ടറി)-972 467 3033.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.