You are Here : Home / USA News

കോട്ടയം ക്ലബിന്റെ വാര്‍ഷിക് പൊതുയോഗം മാര്‍ച്ച് 6ന്

Text Size  

Story Dated: Saturday, March 26, 2016 01:06 hrs UTC

ഹൂസ്റ്റണ്‍: കോട്ടയം ക്ലബിന്റെ വാര്‍ഷിക് പൊതുയോഗം മാര്‍ച്ച് 6ന് ഞായറാഴ്ച സ്റ്റാഫോഡിലുള്ള പ്രോംപ്റ്റ് റിയന്റ്‌റി ആന്റ് മോര്‍ട്ടേഗേജിന്റെ ഓഫീസില്‍ വച്ച് നടന്നു. പ്രസിഡന്റ് എസ്.കെ. ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി മോന്‍സി കുര്യാക്കോസ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ബാബു ചാക്കോ വാര്‍ഷിക കണക്കും അവതരിപ്പിച്ചു. പ്രസിഡന്റ് തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ സംഘടനയുടെ കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു സംസാരിച്ചു. വന്‍വിജയമായി നടത്തിയ വിഷു-ഈസ്റ്റര്‍ പരിപാടികളും ക്രിസ്തുമസ് ന്യൂ ഇയറിനോടനുബന്ധിച്ച് നടത്തിയ ഫാമിലി ഗെറ്റുഗദറും കോട്ടയം നവജീവന്റെ പ്രവര്‍ത്തനങ്ങളിലേക്ക് സംഭാവന നല്‍കാന്‍ കഴിഞ്ഞതു ചില പ്രധാന നേട്ടങ്ങളായി ചൂണ്ടിക്കാട്ടി. 2016-17 ലേക്കുള്ള ഭാരവാഹികളെ തുടര്‍ന്ന് തെരഞ്ഞെടുത്തു. പ്രസിഡന്റായി എസ്.കെ. ചെറിയാനെ വീണ്ടും തെഞ്ഞെടുത്തു. ആന്‍ഡ്രൂസ് ജേക്കബ്(വൈസ് പ്രസിഡന്റ്), മോന്‍സി കുര്യാക്കോസ്(ജനറല്‍ സെക്രട്ടറി), രാജേഷ് വര്‍ഗീസ്(ജോയിന്റ് സെക്രട്ടറി), ബാബു ചാക്കോ(ട്രഷറര്‍), കുര്യന്‍ പന്നപ്പാറ(ജോയിന്റ് ട്രഷറര്‍), സുഗു ഫിലിപ്പ് (ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍), ബിബിന്‍ തോമസ്(സ്‌പോര്‍ട്‌സ്), അജി കോര, മാത്യു പന്നപ്പാറ(മെമ്പര്‍ഷിപ്പ്), മാത്യു കുര്യാക്കോസ് (പി.ആര്‍.ഓ.), മത്തായി പുളിയയില്‍, ജില്‍റോയി പോകത്താനം, ഏബ്രഹാം കുര്യാക്കോസ്, ഷാജി കെ. യോഹന്നാന്‍, ഷിബു കെ.മാണി(കമ്മറ്റി അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. 2016-17 പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും മെമ്പര്‍ഷിപ്പ് ക്യാമ്പയില്‍ ഊര്‍ജ്ജിതമാക്കുവാനും തീരുമാനിച്ചു.

 

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.