You are Here : Home / USA News

ഭക്തിനിര്‍ഭരമായ ദുഖവെള്ളിയാചരണം -

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, March 27, 2016 01:00 hrs UTC

സെബാസ്റ്റ്യന്‍ ആന്റണി

 

ന്യൂജേഴ്‌­സി: യേശുക്രിസ്­തുവിന്റെ പീഡാനുഭവത്തിന്റെ ഓര്‍മ്മ പുതുക്കി കുരിശുമരണത്തിലൂടെ ഈശോ മാനവരാശിക്ക്­ പകര്‍ന്നു നല്‍കിയ പുതുജീവിതത്തിന്റെ ഓര്‍മ്മയാചരിക്കുന്ന ദുഖവെള്ളി സോമര്‍സെറ്റ് സെന്റ്­ തോമസ്­ സീറോ മലബാര്‍ കാത്തലിക്­ ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു. റവ.ഡോ.സിബി കുര്യന്‍, ഇടവക വികാരി തോമസ്­ കടുകപ്പിള്ളില്‍, ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ക്രിസ്­തുവിന്റെ പീഡാസഹന ചരിത്രവായന, വിശുദ്ധ കുര്‍ബാന സ്വീകരണം, കുരിശുവന്ദനം, കയ്­പ്‌­നീര്‍ കുടിക്കല്‍ ശുശ്രൂഷകള്‍ എന്നിവ പരമ്പരാഗത രീതിയിലും കേരളീയത്തനിമയിലും ആചരിച്ചു. ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സെമിനാരിയാനായ ബ്രദര്‍. മെല്‍വിന്‍ പോള്‍ പീഡാനുഭവ ശുശ്രൂഷ തിരുകര്‍മ്മങ്ങളില്‍ സഹായിയായി. ആലുവ സെന്‍റ് ജോസഫ് പൊന്റിഫിക്കല്‍ സെമിനാരി യിലെ പ്രൊഫസറും, പ്രമുഖ വചന പ്രഘോഷകനും, വാഗ്മിയും, ശാലോം ടെലിവിഷന്‍ പ്രോഗ്രാമിലൂടെ ശ്രദ്ധേയനുമായ റവ. ഡോ. സിബി കുര്യന്‍ പീഡാനുഭവ ശുശ്രൂഷകളോടനുബന്ധിച്ച്­ നടത്തിയ വചനശുശ്രൂഷ ദുഖവെള്ളിയാഴ്­ചയുടെ അന്തസത്ത ഉള്‍ക്കൊള്ളുന്നതും ഏറെ ഹൃദയസ്­പര്‍ശവുമായിരുന്നു. ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച കരുണയുടെ ഈ വര്‍ഷത്തില്‍ ശത്രുക്കളോട് പൊറുക്കാനും അവരെ സ്‌നേഹിക്കാനും കഴിയുന്ന ഒരു ഹൃദയമാണ് ക്രിസ്തു ഈ ദുഃഖവെള്ളിയാഴ്ച ആചരണത്തിലൂടെ നമ്മോടു ആവശ്യപ്പെടുന്നത് എന്ന് തന്റെ സന്ദേശത്തിലൂടെ ഓര്‍മ്മിപ്പിച്ചു. മാര്‍ച്ച് 25 ­ണ്ടന് വൈകുന്നേരം മൂന്നുമണിക്ക്­ ആരംഭിച്ച ചടങ്ങുകള്‍ രാത്രി പത്തുമണി വരെ നീണ്ടുനിന്നു. ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴിയിലും, ദുഖവെള്ളിയാഴ്­ചയിലെ പീഡാനുഭവ ശുശ്രൂഷയിലും ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും സജീവമായി പങ്കെടുത്തു. "കുരിശിന്റെ വഴി" യിലൂടെ മുതിര്‍ന്നവരും പ്രത്യേകിച്ച്­ സി.സി.ഡി കുട്ടികളും നല്‍കിയ ധ്യാനചിന്തകള്‍ ഏറെ ഹൃദ്യമായി. റെജിമോന്‍ എബ്രഹാം സംവിധാനം ചെയ്ത് സോഫിയ മാത്യുവിന്‍റെ നേതൃത്വത്തില്‍ ദേവാലയത്തിലെ യുവജനങ്ങള്‍ അവതരിപ്പിച്ച ക്രിസ്­തുവിന്റെ കഷ്­ടാനുഭവങ്ങളെ സംബന്ധിച്ച തത്സമയ ദൃശ്യാവിഷ്­കാരം ഏറെ ഹൃദയസ്­പര്‍ശിയായി മാറി. ദേവാലയത്തിലെ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ ദുഖവെള്ളിയാഴ്ചയിലെ വിശുദ്ധകര്‍മ്മാദികള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി. ട്രസ്റ്റിമാരായ ടോം പെരുമ്പായില്‍, തോമസ്­ ചെറിയാന്‍ പടവില്‍, മേരിദാസന്‍ തോമസ്­, മിനേഷ്­ ജോസഫ്­ എന്നിവരും ഇടവകയിലെ ഭക്തസംഘടനകളും ദുഖവെള്ളിയാഴ്­ചയിലെ പീഡാനുഭവ ശുശ്രൂഷാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പീഡാനുഭവ ശുശ്രൂഷാ ചടങ്ങുകള്‍ ഭക്തിസാന്ദ്രമാക്കാന്‍ സഹകരിച്ച ദേവാലയത്തിലെ ഭക്തസംഘടനാ പ്രവര്‍ത്തകര്‍, സി.സി.ഡി അധ്യാപകര്‍, പങ്കെടുത്ത കുട്ടികള്‍ എന്നിവര്‍ക്കും മറ്റെല്ലാവര്‍ക്കും വികാരി തോമസ്­ കടുകപ്പിള്ളില്‍ നന്ദി അറിയിച്ചു. വെബ്­: www.stthomassyronj.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.