You are Here : Home / USA News

രൂപതാധ്യക്ഷന്റെ മുഖ്യകാർമികത്വത്തിൽ ദുഖവെള്ളി ആചരിച്ചു

Text Size  

Story Dated: Monday, March 28, 2016 12:11 hrs UTC

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോനായിൽ, ഭക്തിസാന്ദ്രമായി ദുഖവെള്ളി ആചരിച്ചു. മാർച്ച് 25 വെള്ളിയാഴ്ച രാവിലെ 10-ന് സെ. തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാർമികത്വത്തിലും, വികാരി ജെനറാൾ മോൺ. ഫാ. തോമസ് മുളവനാൽ, വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, അസ്സി. വികാരി ഫാ. ജോസ് ചിറപ്പുറം എന്നിവരുടെ സഹകാർമ്മികത്വത്തിലൂമാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. തിരുകർമ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തിൽ, സ്വയം സമർപ്പണത്തിലൂടെ അനേർകർക്ക് മോചന ദ്രവ്യമായിത്തീർന്ന മിശിഹായുടെ ആത്മദാനമാണു ദുഖവെള്ളി നമ്മുടെ സ്മരണയിൽ കൊണ്ടുവരുന്നതെന്നും, ദൈവത്തിന്റെ കരുണ മനുഷ്യരൂപം ധരിച്ചത് സകല മനുഷ്യർക്കുമുള്ള പാപപരിഹാരത്തിന്റേയും, നിത്യജീവന്റേയും, യാധാർത്യവുമായി മാറിയതും, സത്യത്തിനും നീതിക്കും വേണ്ടി നിലനിന്നവരെല്ലാം ക്രിസ്തുവിന്റെ കുരിശുനോടു താദാത്മ്യപ്പെട്ടിട്ടുണ്ടെന്നും, ദുഖവെള്ളിയുടെ പീഠാനുഭവചിന്തകൾ നമ്മുടെ ഓരോരുത്തരുടേയും ആത്മീയതയിൽ വീണ്ടുവിചാരങ്ങൾക്കും മാനസാന്തരത്തിനും കാരണമാകണമെന്നും മുളവനാലച്ചൻ ഓർമ്മപ്പെടുത്തി. പീഡാനുഭവസ്മരണയ്ക്കായി വിശ്വാസികള്‍ കയ്പുനീര്‍ കുടിക്കുകയും, കുരിശിന്റെ വഴി, പീഡാനുഭവ അനുസ്മരണം, ദിവ്യകാരുണ്യ സ്വീകരണം, നഗരികാണിക്കല്‍, തിരുസ്വരൂപചുംബനം എന്നീ ശുശ്രൂഷകളും നടന്നു. സുദീർഹമായ ഈ പീഡാനുഭവസ്മരണയിൽ മുഖ്യകാർമികത്വം വഹിച്ച ആരാധ്യനായ അങ്ങാടിയത്ത് പിതാവിനും, മുളവനാൽ അച്ചനും, ചിറപ്പുറത്തച്ചനും, മുത്തോലത്തച്ചൻ നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.