You are Here : Home / USA News

കേരളത്തിലെ പഴഞ്ചൊല്ലുകളും കടങ്കഥകളും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, March 28, 2016 11:56 hrs UTC

ഷിക്കാഗോ: കര്‍ക്കിടകമാസത്തെ കോരിച്ചൊരിയുന്ന മഴക്കാലത്ത് അമ്മയുടേയോ, മുത്തശ്ശിയുടേയോ മടിയിലിരുന്ന്, അവര്‍ വറുത്ത് തന്ന അരി കൊണ്ടാട്ടവും, കടലപ്പരിപ്പും കൊറിച്ച്, പഴഞ്ചൊല്ലുകളും, കടങ്കഥകളും പറഞ്ഞു രസിച്ചിരുന്ന ഒരു കാലം നമുക്കെല്ലാവര്‍ക്കും ഉണ്ടായിരുന്നു! എവിടെയോ എത്തിപ്പെട്ട നമ്മുടെ ജീവിതം, ഇടയ്‌ക്കെല്ലാം ഒന്നു തിരിഞ്ഞുനോക്കി, ഈ ഓര്‍മ്മകളെ തലോടാനും താലോലിക്കാനും സമയം കണ്ടെത്താറുണ്ട്. മനസിന്റെ മച്ചില്‍ എവിടെയോ നഷ്ടപ്പെട്ട നീലാംബരിയെ പുറത്തെടുക്കാനും, അതിനെ തുടച്ചുമിനുക്കി ഈണം ആസ്വദിക്കാനുമായി 2016 ഏപ്രില്‍ ഒന്നാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്‌സില്‍ (2200 S. Elmhurst, MT, Prospect, IL) കൂടുന്ന 194-മത് സാഹിത്യവേദിയില്‍ "കേരളത്തിലെ പഴഞ്ചൊല്ലുകളും കടങ്കഥകളും, ശ്രീമതി ലക്ഷ്മി നായരുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. സദസ്യര്‍ എല്ലാവരും പങ്കുചേര്‍ന്ന് നടത്താന്‍ ഉദ്ദേശിക്കുന്ന വ്യത്യസ്തവും വിജ്ഞാനപ്രദവുമായ ഈ സാഹിത്യവേദിയില്‍ എല്ലാവരുടേയും സഹകരണവും, മനസ്സില്‍ സൂക്ഷിക്കുന്ന പണ്ടു കേട്ടുമറന്ന പഴഞ്ചൊല്ലുകളും കടങ്കഥകളും എല്ലാം പൊടിതട്ടിയെടുത്ത് ഓര്‍മ്മയുടെ ചെപ്പില്‍ സൂക്ഷിച്ചുവെച്ചു, കൊണ്ടുവന്ന് പങ്കുവെയ്ക്കണമെന്നു എല്ലാ മലയാള ഭാഷാ സ്‌നേഹിതരോടും അഭ്യര്‍ത്ഥിക്കുകയും സസ്‌നേഹം സ്വാഗതം ചെയ്യുകയും ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലക്ഷ്മി നായര്‍ (847 634 9529), ലിന്‍സ് ജോസഫ് (630 540 4955).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.