You are Here : Home / USA News

നായര്‍ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമം കെങ്കേമമായി

Text Size  

Story Dated: Tuesday, March 29, 2016 11:52 hrs UTC

ജയപ്രകാശ് നായര്‍

 

ന്യൂയോര്‍ക്ക് : മാര്‍ച്ച് 26 ശനിയാഴ്ച്ച വൈകിട്ട് 6 മണി മുതല്‍ ജെറിക്കോയിലുള്ള കൊട്ടില്ലിയന്‍ റെസ്‌റ്റൊറന്റില്‍ വച്ച് നായര്‍ ബനവലന്റ് അസോസിയേഷന്‍ വിവിധ പരിപാടികളോടെ കുടുംബ സംഗമം സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളുടെ ഈശ്വരപ്രാര്‍ത്ഥനയോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ജനറല്‍ സെക്രട്ടറി രാം ദാസ്­ കൊച്ചുപറമ്പില്‍ ആമുഖമായി, നടക്കാന്‍ പോകുന്ന പരിപാടികളുടെ വിശദവിവരങ്ങള്‍ നല്‍കുകയുണ്ടായി. പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും വളരെയധികം കുടുംബങ്ങള്‍ പങ്കെടുക്കാന്‍ എത്തിയതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജയപ്രകാശ് നായര്‍ ഈ വര്‍ഷത്തെ ഭാരവാഹികളുടെ പ്രവര്‍ത്തനത്തില്‍ അതീവ സന്തുഷ്ടനാണെന്ന് പറയുകയുണ്ടായി.

 

ഈ വര്‍ഷം പുതുക്കി പ്രസിദ്ധീകരിച്ച ഭജനാവലിയുടെ പ്രകാശനം പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ ഒരു കോപ്പി എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ജി.കെ.പിള്ളയ്ക്ക് നല്കിക്കൊണ്ട് നിര്‍വഹിക്കുകയുണ്ടായി. ഈ ഭജനാവലിയുടെ പ്രസിദ്ധീകരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ജയപ്രകാശ് നായര്‍, രാം ദാസ്­ കൊച്ചുപറമ്പില്‍, ഡോ. സ്മിതാ പിള്ള, സുശീലാമ്മ പിള്ള, ജി.കെ.നായര്‍, പ്രഭാകരന്‍ നായര്‍ എന്നിവരെ എത്ര തന്നെ പ്രകീര്‍ത്തിച്ചാലും മതിയാവില്ല എന്ന് ട്രഷറര്‍ സേതു മാധവന്‍ പറഞ്ഞു. ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ ശോഭാ കറുവക്കാട്ടിന്റെയും കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍ പേര്‍സണ്‍ കലാ മേനോന്റെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറുകയുണ്ടായി. അനുബന്ധമായി നടന്ന മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് അപ്പോള്‍ തന്നെ സമ്മാനങ്ങളും നല്‍കി. 2016 ഓഗസ്റ്റ്12, 13, 14, തീയതികളില്‍ ഹ്യൂ സ്റ്റനില്‍ വച്ച് സംഘടിപ്പിക്കുന്ന എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ മൂന്നാമത് കണ്‍വന്‍ഷനായ "നായര്‍ സംഗമം 2016'ലേക്കുള്ള രജിസ്‌ട്രേഷന്റെ ശുഭാരംഭം, നായര്‍ ബനവലന്റ് അസോസിയേഷന്‍ പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാലില്‍ നിന്ന്, എന്‍.എസ്.എസ്.ഒ.എന്‍.എ പ്രസിഡന്റ് ജി.കെ. പിള്ള സ്വീകരിച്ചുകൊണ്ട് നിര്‍വഹിക്കുകയുണ്ടായി. ചടടഛചഅ ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍, കണ്‍വന്‍ഷന്‍ കോ ചെയര്‍ ഗോപിനാഥ് കുറുപ്പ്, ജോയിന്റ് ട്രഷറര്‍ ബാലു മേനോന്‍, സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ ജയപ്രകാശ് നായര്‍, സുധാ കര്‍ത്താ, ജി.കെ. നായര്‍ എന്നിവര്‍ രജിസ്‌ട്രേഷന് നേതൃത്വം നല്കി. വളരെയധികം കുടുംബങ്ങളെ രജിസ്റ്റര്‍ ചെയ്യിക്കുവാന്‍ കഴിഞ്ഞുവെന്നതില്‍ സന്തോഷമുണ്ട് എന്ന് എന്‍.ബി.എ. പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ പറഞ്ഞു. പരിപാടികള്‍ വിജയിപ്പിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രമുഖരായ സുരേഷ് പണിക്കര്‍, ഹരിലാല്‍ നായര്‍, രാജേശ്വരി രാജഗോപാല്‍ എന്നിവരെ പ്രത്യേകം അഭിനന്ദിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം കുടുംബ സംഗമത്തിലെ പരിപാടികള്‍ക്ക് തിരശീല വീണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.