You are Here : Home / USA News

ഫൊക്കാന - ഫോമ കണ്‍വന്‍ഷനുകള്‍ പടിവാതില്‍ക്കല്‍

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Tuesday, March 29, 2016 12:06 hrs UTC

ഫൊക്കാന - ഫോമ കണ്‍വന്‍ഷനുകള്‍ പടിവാതില്‍ക്കല്‍ മുട്ടുന്നു. ഒന്ന് കാനഡയിലും മറ്റൊന്ന് ഫ്‌ളോറിഡയിലും. സമയവും സൗകര്യവും സന്മനസുമുള്ളവര്‍ക്ക് രണ്ടു കണ്‍വന്‍ഷനുകളിലും പങ്കെടുത്ത് സായൂജ്യമടയാം- സന്മനസുള്ളവര്‍ക്ക് സമാധാനം! ഒരേസമയത്ത് കണ്‍വന്‍ഷനുകള്‍ നടത്തണമെന്നുള്ള പിടിവാശി ഉപേക്ഷിച്ച ഭാരവാഹികള്‍ക്ക് നമോവാകം! കളത്തിലിറങ്ങിയ സ്ഥാനാര്‍ത്ഥികളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. യുവകോമളന്‍മാരും, കോമളാംഗികളുമുണ്ട്. പഴകി തുരുമ്പിച്ച മുഖങ്ങളും കുറവല്ല. ഫൊക്കാന - ഫോമ എന്നീ ദേശീയ സംഘടനകളെ നയിക്കുവാന്‍ കഴിവുള്ളവരാണ് എല്ലാവരും- എത്രനല്ല സേവനസന്നദ്ധത- നമോവാകം!

"So Far so Good'

പക്ഷെ, എന്നെ അലട്ടുന്ന പ്രശ്‌നം മറ്റൊന്നാണ്. എന്നേപ്പോലുള്ളവരുടെ ആവുന്നകാലത്ത് മത്സരത്തിന് ഒരു എരിവും പുളിയുമുണ്ടായിരുന്നു. വോട്ടുപിടിക്കുവാന്‍ വേണ്ടി സ്ഥാനാര്‍ത്ഥികള്‍ നടത്തുന്ന കോര്‍ണര്‍ മീറ്റിംഗുകള്‍- "ഖാനാ-പീനാ' ഇഷ്ടംപോലെ. ഡെലിഗേറ്റ്‌സുകള്‍ക്കും അരങ്ങുകൊഴുപ്പിക്കാന്‍ കൂടെയെത്തുന്നവര്‍ക്കും! ജാതി-മത കാര്‍ഡുകളും പിന്നാമ്പുറത്തുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഇത്തവണത്തെ സ്ഥാനാര്‍ത്ഥികള്‍ അത്ര പോര- ബയോഡേറ്റയോടൊപ്പം ഭാര്യ ആര്‍.എന്‍ ആണെന്നുകൂടി പ്രത്യേകം എടുത്തു പറയുന്നുണ്ട്.

 

കാശു കീശയിലുള്ളവര്‍ നിങ്ങള്‍ എന്തെങ്കിലും കാണിക്കൂ. പക്ഷെ, ഞങ്ങള്‍ക്ക് കടിയും കുടിയും വേണം! ഇത്തവണയെങ്കിലും വോട്ടെണ്ണലില്‍ ആരും കൃത്രിമം കാണിക്കില്ല എന്നു പ്രതീക്ഷിക്കുന്നു. മൂന്നാമതൊരു ദേശീയ സംഘടനയെക്കൂടി താങ്ങുവാന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ആയുസും ആരോഗ്യവും പോര!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.