You are Here : Home / USA News

ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഈസ്റ്റര്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 30, 2016 11:58 hrs UTC

മേരിലാന്റ്: ബാള്‍ട്ടിമൂറിലുള്ള സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ വിശുദ്ധ വാരത്തിലെ ആഘോഷങ്ങള്‍ ഓശാന ഞായര്‍ മുതല്‍ ഉയിര്‍പ്പ് തിരുനാള്‍ വരെ ആര്‍ഭാടമായി ഭക്തിനിര്‍ഭരമായി ഫാ. ജോണസ് ചെറുനിലത്ത് വി.സിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആചരിച്ചു. കുരുത്തോലകളുമേന്തി പള്ളിക്കുചുറ്റുമുള്ള പ്രദക്ഷിണം, യുവാക്കളെ പങ്കെടുപ്പിച്ച് നടത്തിയ കാല്‍കഴുകല്‍ ശുശ്രൂഷ, ലൈവ് ആയി പതിന്നാല് സ്ഥലങ്ങളില്‍കൂടിയുള്ള കുരിശിന്റെ വഴി, അവസാനം കണ്ണുകള്‍ ചിമ്മിക്കുന്ന ലൈറ്റുകളോടെ ലൈവ് ആയി പ്രദര്‍ശിപ്പിക്കപ്പെട്ട കബറിടത്തില്‍ നിന്നുള്ള ഉയര്‍പ്പ് എല്ലാം വളരെ ഭംഗിയായി അവതരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് നടന്ന ഈസ്റ്റര്‍ ഡിന്നറോടെ ആഘോഷപരിപാടികള്‍ സമാപിച്ചു. ഫാ. ജോണസ് ചെറുനിലത്ത് വി.സി, ട്രസ്റ്റിമാരായ ഷാജി പടിയാനിക്കല്‍, ജോസ് കൊട്ടാരംകുന്നേല്‍, അനില്‍ അലോഷ്യസ് എന്നിവരെ കൂടാതെ ബാബു ജോസിന്റെ നേതൃത്വത്തിലുള്ള ഗാനശുശ്രൂഷ, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, സെന്റ് അല്‍ഫോന്‍സാ വിമന്‍സ് ഫോറം എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനം വിശുദ്ധവാരാഘോഷം വിജയപ്രദമാ­ക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.