You are Here : Home / USA News

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ ഉയിര്‍പ്പ് തിരുനാള്‍ ആചരിച്ചു

Text Size  

Story Dated: Wednesday, March 30, 2016 11:59 hrs UTC

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍, ദുഖ ശനി ശുശ്രൂഷകളും, ഉയിര്‍പ്പ് തിരുനാളിന്റെ തിരുകര്‍മ്മങ്ങളും ഭക്തിനിര്‍ഭരമായി ആചരിച്ചു. മാര്‍ച്ച് 26 - ദുഖശനിയാഴ്ച രാവിലെ 10 മണിയ്ക്ക് വി. കുര്‍ബാനയോടൊപ്പം പുത്തന്‍തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്, തിരികള്‍ കത്തിച്ച് മാമ്മോദീസായുടെ വ്രതവാഗ്ദാനവും നവീകരിച്ചു. വൈകിട്ട് 7 മണിക്ക് കര്‍ത്താവിന്റെ പുനരുത്ഥാനത്തെ അനുസ്മരിച്ചു കൊണ്ട് സഭയുടെ ഏറ്റവും വലിയ തിരുന്നാളായ ഉയിര്‍പ്പ് തിരുന്നാള്‍, ആഹോഷമായ പരിശുദ്ധ കുര്‍ബാനയോടുകൂടി അര്‍പ്പിക്കപ്പെട്ടു. ഉയിര്‍പ്പ് തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ക്ക് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാര്‍മ്മികത്വം വഹിച്ചു. വചനസന്ദേശത്തില്‍, മരണമാകുന്ന അല്ലെങ്കില്‍ പാപമാകുന്ന അന്ധകാരത്തില്‍ നിന്നും പ്രാകാശത്തെ വേര്‍തിരിച്ച പുനര്‍സ്രഷ്ടിയുടെ ദിവസമാണ് കര്‍ത്താവിന്റെ ഉയര്‍പ്പിന്റെ ദിവസമെന്നും, ആദിമാതാപിതാക്കളുടെ പാപം നിമിത്തം അടഞ്ഞ പറുദീസായുടെ വാതില്‍ ഈശോമിശിഹായുടെ ഉയിര്‍പ്പില്‍ തുറന്നുകിട്ടിയെന്നും, വലിയ ആഴ്ചയിലെ രഹസ്യങ്ങളെ ദൈവശാസ്ത്രത്തില്‍ വളരെ ക്യത്യമായും വ്യക്തമായും മുത്തോലത്തച്ചന്‍ വിശദീകരിച്ചത് ഏവര്‍ക്കും പുതിയ ആറിവും പ്രചോദനാല്‍മകവുമായിരുന്നു. തിരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് നേത്യുത്വം നല്‍കിയ കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ്ജ് പുള്ളോര്‍കുന്നേല്‍, എന്നിവര്‍ക്കും പി. ര്‍.ഒ. ബിനോയ് കിഴക്കനടിക്കും, ശ്രുതിമധുരമനോഹരമായി ഗാനങ്ങളാലപിച്ച സജി മാലിത്തുരുത്തേലിന്റെ നേത്യുത്വത്തിലൂള്ള ഗായകസംഘത്തിനും, സുന്ദരമായി അള്‍ത്താര ഡെക്കറേറ്റ് ചെയ്ത തങ്കമ്മ നെടിയകാലായുടെ നേത്യുത്വത്തിലൂള്ള ടീമിനും, കുര്യന്‍ നെല്ലാമറ്റത്തിന്റേയും, ഫിലിപ്പ് കണ്ണോത്തറയുടെ നേത്യുത്വത്തിലൂള്ള അള്‍ത്താരസംഘത്തിനും, ഇതില്‍ സഹകരിച്ച ഏവര്‍ക്കും, തിരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ച എല്ലാ വിശ്വാസികള്‍ക്കും ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്ത് പ്രത്യേകം നന്ദി പറയുകയും, തിരുന്നാളിന്റെ എല്ലാ മംഗളങ്ങള്‍ നേരുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.