You are Here : Home / USA News

ചൈനീസ് റസ്‌റ്റോറന്റ് ഉടമ കവര്‍ച്ചക്കാരന്റെ വെടിയേറ്റു മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, March 30, 2016 12:14 hrs UTC

ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ഹൂസ്റ്റണില്‍ ചൈനീസ് റസ്‌റ്റോറന്റ് ഉടമ ട്രൈ ന്യൂഗിയന്‍(35) കവര്‍ച്ചക്കാരന്റെ വെടിയേറ്റു മരിച്ചു.

ഇന്ന്(മാര്‍ച്ച് 29) ഉച്ചയ്ക്ക് 1 മണിക്ക് വെസ്റ്റ് എയര്‍പോര്‍ട്ട് ബലവഡിലെ കടയില്‍ കവര്‍ച്ചയ്‌ക്കെത്തിയ പ്രതിയാണ് ഉടമക്ക് നേരെ വെടിയുതിര്‍ത്തത്.
കൗണ്ടറില്‍ എത്തിയ പ്രതി ഉടമയോട് പണം നല്‍കാന്‍ ആവശ്യപ്പെട്ടു. കടയുടമ കൈവശം ഉണ്ടായിരുന്ന തോക്ക് എടുക്കുന്നതിന് മുമ്പ് കവര്‍ച്ചക്കാരന്‍ തന്റെ തോക്ക് ഉടമക്ക് നേരെ പ്രയോഗിക്കുകയായിരുന്നു. വെടിയേറ്റ് വീണ കടയുടമ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായി പോലീസ് അറിയിച്ചു. മൂന്നുവര്‍ഷം മുമ്പാണ് ന്യൂഗിയന്‍ വിവാഹിതനായത്.
വെടിവെപ്പിനുശേഷം കടയുടെ മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ പ്രതി രക്ഷപ്പെട്ടു. പ്രതിക്കു വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാ. കാമറയില്‍ പതിഞ്ഞ പതിഞ്ഞ പ്രതിയുടെ ചിത്രം പോലീസ് പുറത്തു വിട്ടിട്ടുണ്ട്. പ്രതിയെ പിടികൂടാന്‍ പൊതുജനത്തിന്റെ സഹകരണം പോലീസ് അഭ്യര്‍ത്ഥിച്ചു. സംഭവത്തെ കുറിച്ചു സൂചന ലഭിക്കുന്നവര്‍ ഹൂസ്റ്റണ്‍ പോലീസിനെ 713 308 3600 എന്ന നമ്പറിലോ, ക്രൈം സ്‌റ്റോപ്പേഴ്‌സിനെ 713 222 TIPS ബന്ധപ്പെടേണ്ടതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More
More From Trending
View More