You are Here : Home / USA News

വൈസ്‌­മെന്‍സ് ക്ലബ്ബ് ഫ്‌­ളോറല്‍ പാര്‍ക്ക് ചാരിറ്റി ഡിന്നര്‍ നടത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, April 01, 2016 03:05 hrs UTC

ന്യൂയോര്‍ക്ക് : വൈ.എം.സി.എയുടെ സേവനവിഭാഗമായ വൈസ്‌­മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍, ലോഗംഗ് ഐലന്റിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് ചാരിറ്റി ഡിന്നറും സമ്മേളനവും നടത്തപ്പെടുന്നു. അന്തര്‍ദേശീയ ക്ലബ്ബായ വൈസ്‌­മെന്‍സ് ഇന്റര്‍നാഷണലിനും ഇന്ത്യയില്‍ വളരെയധികം ശാഖകള്‍ ഉണ്ടെങ്കിലും കഴിഞ്ഞ നാലു വര്‍ഷത്തിനിടയിലാണ് ന്യൂയോര്‍ക്കില്‍ സാന്നിദ്ധ്യം തെളിയിക്കാനായത്. ലോംഗ് ഐലന്റിലുള്ള രണ്ടാമത്തെ ക്ലബ്ബാണ് ഫ്‌­ളോറല്‍ പാര്‍ക്ക് ക്ലബ്ബ്. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ ശ്രദ്ധേയമായ പല പദ്ധതികളും നടപ്പിലാക്കാനായി. ലോംഗ് ഐലന്റിലെ മെല്‍വില്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് ഏപ്രില്‍ 2­ാം തിയതി ശനിയാഴ്ച വൈകീട്ട് 6 മണിക്ക് നടത്തപ്പെടുന്ന ഡിന്നര്‍ വൈസ് മെന്‍സ് ക്ലബ്ബിന്റെ യു എസ് ഏരിയ പ്രസിഡന്റ് ചാര്‍ലി റെഡ്മാന്‍, നോര്‍ത്ത് വെല്‍ ഹെല്‍ത്ത് സിസ്റ്റം ഡയറക്ടര്‍ ഡോ.ഏര്‍ണസ്‌റ്റോ മോള്‍മന്റി തുടങ്ങിയവര്‍ പ്രസംഗിക്കും. കിഡ്‌­നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഫാ.ഡേവിഡ് ചിറമേല്‍ മുഖ്യപ്രഭാഷണം നടത്തും. ഫാ.ചിറമേലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അത്യാഹിത പരിചരണം, ആംബുലന്‍സ് സര്‍വീസസ് എന്നിവര്‍ക്കായി ക്ലബ്ബ് കേരളത്തില്‍ വെച്ച് നടത്തിയ പരിശീലനകളരികള്‍ ശ്രദ്ധേയമായിരുന്നു. ഈ പദ്ധതിയുടെ വാര്‍ത്ത കേന്ദ്രസര്‍ക്കാരിന്റെ പ്രശംസ പിടിച്ചുപറ്റാനായി. തുടര്‍ന്നും ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിശീലനകളരികള്‍ കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ വെച്ചു നടത്തപ്പെടും. കേരളത്തിലെ പ്രമുഖ ആശുപത്രികളുടെ സഹകരണത്തില്‍ കുട്ടികളുടെ ഹൃദയശസ്ത്രക്രിയകള്‍ നടത്തുവാനും ക്ലബ്ബ് തയ്യാറാവുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഏറെ പണച്ചിലവു വേണ്ടിവന്ന ഒരു കുട്ടിയുടെ ഹൃദയശസ്ത്രക്രിയ ക്ലബ്ബ് നേരിട്ടു നടത്തിക്കൊടുത്തിരുന്നു. ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് നടത്തപ്പെടുന്ന ചാരിറ്റി ഡിന്നറിനു നാന്നൂറോളം പേര്‍ സംബന്ധിക്കുന്നു. വിവിധ കമ്പനികളും സഹായഹസ്തങ്ങളുമായി എത്തിയിട്ടുണ്ട്. പ്രമുഖ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് കോര്‍ത്തിണക്കിയ കലാസന്ധ്യയും നടത്തപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക്: പോള്‍ ചുള്ളിയില്‍ (516­833­7210. പ്രസിഡന്റ്), കോരസണ്‍ വര്‍ഗീസ് (516­398­5989. സെക്രട്ടറി /കണ്‍വീനര്‍), ജിക്കു ജേക്കബ് (516­775­7192. ട്രഷറര്‍), ഡോ.അലക്‌­സ് മാത്യൂ (516­302­8198. കോ­ഓര്‍ഡിനേറ്റര്‍), ജേക്കബ് വര്‍ഗീസ് (516­317­1090. കോ­ഓര്‍ഡിനേറ്റര്‍).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.