You are Here : Home / USA News

ഡിട്രോയിറ്റ് സെന്റ് മേരീസ്­ ദേവാലയത്തില്‍ വിശുദ്ധ വാര കര്‍മ്മങ്ങള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, April 01, 2016 03:50 hrs UTC

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍

 

ഡിട്രോയിറ്റ്: സെന്റ് മേരീസ്­ ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ വാര കര്‍മ്മങ്ങള്‍ ആചരിച്ചു . ഓശാന ഞായറാഴ്ച രാവിലെ 10 മണിക്കു തിരുക്കര്‍മ്മങ്ങള്‍ ആരെംഭിച്ചു .വിശ്വാസികള്‍ക്കു കുരുത്തോല വിതെരണം ചെയ്യുകയും ദേവാലയത്തിനു പുറത്തുകൂടി കുരുത്തോല പ്രദക്ഷിണവും നടത്തുകയുണ്ടായി. പെസഹ വ്യാഴാഴ്ച്ച വൈകുന്നേരം 7 മണിക്കു തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. പുരോഹിതന്‍ വിശ്വാസികളില്‍ നിന്നും തിരഞ്ഞെടുത്ത 12 പേരുടെ കാലുകള്‍ കഴുകി ചുംബിച്ചു .യേശുനാഥന്‍ അന്തിയത്താഴ വേളയില്‍ ശിഷ്യന്മാരുടെ കാലുകള്‍ കഴുകി ചുംബിച്ചതിന്റെ അനുസ്മരണം കൊണ്ടാടി . ദു:ഖവെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കു തിരുക്കര്‍മ്മങ്ങള്‍ ആരെംഭിച്ചു യേശുവിന്റെ പീഡാനുഭവ യാത്രയെ അനുസ്മരിച്ചുകൊണ്ട് കുരിശിന്റെ വഴിയും വായനകളും നടത്തപ്പെട്ടു .ദു:ഖശനിയാഴ്ച വൈകുന്നേരം 7 മണിക്കു ഉയിര്‍പ്പു തിരുനാള്‍ കര്‍മ്മങ്ങള്‍ ആരെംഭിച്ചു തുടെര്‍ന്നു സ്‌നേഹവിരുന്നും നടത്തപ്പെട്ടു. തിരുക്കര്‍മ്മങ്ങല്‍ക്കു ഇടവക വികാരി ബഹു .രാമച്ചനാട്ടു ഫിലിപ്പച്ചന്‍ നേത്രത്വം നല്കി. കൈക്കാരന്മാരായ തമ്പി ചാഴികാട്ടും രാജു തൈമാലിലും പാരീഷ് കൗണ്‍സില്‍ അംഗങ്ങളോടൊപ്പം എല്ലാ കര്‍മ്മങ്ങളുടെയും വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചു. ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.