You are Here : Home / USA News

എം.ജി ശ്രീകുമാര്‍ ഡാളസില്‍ എത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, April 01, 2016 03:51 hrs UTC

ഡാളസ്: പ്രശസ്ത പിന്നണി ഗായകന്‍ എം.ജി ശ്രീകുമാറും, രഞ്ജിനി ജോസും നയിക്കുന്ന ക്രിസ്തീയ സംഗീത സായാഹ്‌നം (സ്‌നേഹസംഗീതം 2016) 2016 മെയ് 28-നു വൈകിട്ട് 6 മണി മുതല്‍ ഡാളസ് ലൂണാ മാര്‍ത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. പ്ലയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന പ്രസ്തുത പരിപാടിയുടെ ടിക്കറ്റ് വിതരണോദ്ഘാടനം മാര്‍ച്ച് 19-നു ഞായറാഴ്ച പ്ലെയിനോ സെന്റ് പോള്‍സ് ഇടവക അസി. വികാരി റവ.ഫാ. മാത്തുക്കുട്ടി വര്‍ഗീസ് നിര്‍വഹിക്കുകയുണ്ടായി. ഈ പരിപാടിയുടെ വിജയത്തിനായി വികാരി റവ.ഫാ. ബിനു മാത്യൂസ്, ട്രസ്റ്റി ബിജോയ് ഉമ്മന്‍, സെക്രട്ടറി മറിയ മാത്യു, കണ്‍വീനര്‍ മാത്യു ജേക്കബ്, കോര്‍ഡിനേറ്റര്‍ ഡോ. ജോര്‍ജ് ശാമുവേല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ബിനു മാത്യൂസ് (210 687 6192), ബിജോയ് ഉമ്മന്‍ (214 491 0406), മറിയ മാത്യു (469 656 8030), മാത്യു ജേക്കബ് (214 551 1085), ഡോ. ജോര്‍ജ് ശാമുവേല്‍ (214 649 4643).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.