You are Here : Home / USA News

വൃക്ക രോഗികൾക്ക് സ്വാന്തനം ആയി ഫൊക്കാനയും

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Saturday, April 02, 2016 12:19 hrs UTC

ഫൊക്കാന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി രാജൻ പാടവത്തിൽ ചെയർമാനായി പ്രവർത്തിക്കുന്ന ഫൊക്കാന ഫൗണ്ടേഷൻ കേരളത്തിലെ പാവപ്പെട്ട വൃക്ക രോഗികൾക്ക് സഹായം എത്തിക്കുന്നു. വടക്കേ അമേ­രി­ക്ക­യിലെ സാമൂ­ഹി­ക­പ്ര­വര്‍ത്തന രംഗത്ത് ഫൊക്കാന നട­ത്തുന്ന പ്രവർത്ത­ന­ങ്ങളെ പോലെ­തന്നെ കേര­ള­ത്തിലും നട­ത്തുന്ന സാമൂ­ഹിക പ്രവര്‍ത്ത­ന­ങ്ങൾ വള­രെ­യ­ധികം ജനോ­പ­കാ­ര­പ്ര­ദ­മാ­ണെന്നും എന്നും മനു­ഷ്യ­മ­ന­സ്സു­ക­ളില്‍ ഫൊക്കാ­ന­യുടെ സ്ഥാനം മുൻപ­ന്തി­യി­ലാ­ണെന്നും, ചാരിറ്റിക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള പ്രവർത്തനവുമായി മുന്നോട്ടു പോകുവാൻ ഫൊക്കാനാ എന്നും ശ്രമികരുണ്ട് , പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങൾ ചെയ്യുവാനും, പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുവാനും ഫൊക്കാനാ എന്നും മുൻപന്തി യിൽ തന്നെ. പുത്തൻ പുതിയ ആശയങ്ങളുമയി തന്നെ ആയിരികുംഎന്നും ഫൊക്കാനാ ജനങ്ങളിലെക് എത്തുന്നത്. ഫാദർ ഡേവിസ് ചിറമേൽന്റെ കിഡ്‌നിഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ചാണ് ഫൊക്കാനാ ഇതിൽ സഹകരിക്കുന്നത്. ഫ്ലോറിടയിൽ മാർച്ച്‌ 23നു കുടിയ യോഗത്തിൽ ആദ്യ ഗടുവായി പതിനഞ്ച് വൃക്ക രോഗികൾക്ക്ള്ള സഹായംഫൊക്കാന ഫൗണ്ടേഷൻ രാജൻ പാടവത്തിൽ, ഫാദർ ഡേവിസ് ചിറമേലിന് നൽകി ഈ ആതുര സേവനത്തിനു തുടക്കം കുറിച്ചു.

ശ്രീ ഫാദർ ഡേവിസ് ചിറമേലിന്റെ പ്രവർത്തനത്തെ ഫൊക്കാ­ന വളെരെ പ്രശംസിക്കുകയും ചെയ്തു.എല്ലാ സുകൃതങ്ങളുടേയും ചൈതന്യമാണ് ആതുരസേവനം. ഈ സ്‌നേഹവായ്പിലും കരുതലിലും, സഹാനുഭൂതിയിലും, പങ്കാളിയാകുവാൻ അമേരിക്കൻ മലയാളി സമൂഹത്തോട് ഫാദർ ഡേവിസ് ചിറമേൽ അഭ്യർത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.